Published: April 02 , 2025 10:30 AM IST
1 minute Read
കോഴിക്കോട്∙ ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോളിൽ (ഐഡബ്ല്യുഎൽ) ഇരുപതാം ഗോൾ നേട്ടം ആഘോഷിച്ച് ഗോകുലം സ്ട്രൈക്കർ ഫസീല ഇക്വാപുത്. ഇന്നലെ, ഫസീല സ്കോർ ചെയ്ത മത്സരത്തിൽ ഗോകുലം 1–0ന് സേതു എഫ്സിയെ തോൽപിച്ചു. 14–ാം മിനിറ്റിലായിരുന്നു ഫസീലയുടെ ഗോൾ.
ഇതോടെ 20 ഗോളുകളുമായി ഫസീല ഗോൾ സ്കോറിങ് പട്ടികയിൽ ഒന്നാംസ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. തൊട്ടുപിന്നിലുള്ള ഈസ്റ്റ് ബംഗാളിന്റെ എൽഷദായ് അച്ചെംപോങ്ങിന് എട്ടു ഗോളാണുള്ളത്.
വനിതാ ലീഗ് പട്ടികയിൽ 11 മത്സരങ്ങളിൽനിന്ന് 26 പോയിന്റുമായി ഗോകുലം കേരള എഫ്സി നിലവിൽ രണ്ടാം സ്ഥാനത്താണ്. 11 മത്സരങ്ങളിൽ 30 പോയിന്റുള്ള ഈസ്റ്റ് ബംഗാളാണ് ഒന്നാമത്.
English Summary:








English (US) ·