27 August 2025, 04:18 PM IST

ഷക്കീലയും ഹരീഷ് പേരടിയും | ഫോട്ടോ: Facebook
തെന്നിന്ത്യൻ നടി ഷക്കീലയെക്കുറിച്ച് നടൻ ഹരീഷ് പേരടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു. അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിത എന്നാണ് പോസ്റ്റിൽ അദ്ദേഹം ഷക്കീലയെ വിശേഷിപ്പിച്ചത്. അങ്ങനെയൊരാൾക്കൊപ്പം ഫോട്ടോയെടുക്കാൻ അപൂർവ സൗഭാഗ്യം ലഭിച്ചെന്ന് ഹരീഷ് പേരടി പറഞ്ഞു. തന്റെ സിനിമകൾ കണ്ടിട്ടുണ്ടെന്നും ഒരു ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തോട്ടേ എന്ന് അവർ ചോദിച്ചപ്പോൾ ബഹുമാനം തോന്നിയെന്നും പേരടി പറഞ്ഞു.
ഹരീഷ് പേരടിയുടെ കുറിപ്പ് ഇങ്ങനെ:
ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ അങ്ങേയറ്റം ബഹുമാനിക്കുന്ന ഇന്ത്യൻ സിനിമയിലെ ഉരുക്ക് വനിതയോടൊപ്പം ഫോട്ടോയെടുക്കാൻ കിട്ടിയ അപൂർവ്വ സൗഭാഗ്യം..
സത്യത്തിൽ ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്ര കഴിഞ്ഞ് എയർപോർട്ട് ടാക്സിക്ക് ക്യൂ നിൽക്കുമ്പോൾ പിന്നിൽ നിന്ന് എന്നെ തോണ്ടി വിളിച്ച് "എനക്കൊരു ഫോട്ടോ വേണം.. ഉങ്കളോട് എല്ലാ തമിൾ സിനിമാവും നാൻ പാത്തിരിക്ക്.. ഉങ്കളോട് എല്ലാ ക്യാരക്ടേഴ്സും എനക്ക് റൊമ്പ പുടിക്കും" എന്ന് കേട്ടപ്പം കുറച്ച് നേരത്തേക്ക് ഞാൻ ശ്വാസം മുട്ടി വായ പിളർന്ന് അന്തിച്ച് നിന്നു പോയി... പിന്നെ സ്ഥലകാല ബോധം വീണ്ടെടുത്ത് ഞാനും പറഞ്ഞു. "എനക്കും ഉങ്കകൂടെ ഒരു ഫോട്ടോ വേണം മേം" എന്ന്..
വീണ്ടും ആ പെങ്ങൾ എന്നോട് ചോദിച്ചു "ഇന്ത് പടം നാൻ ഇൻസ്റ്റയിൽ പോടട്ടുമ്മാ"എന്ന്.. അതുകൂടെ കേട്ടപ്പോൾ ഞാൻ ജീവിക്കുന്ന കാലത്തെ കുറിച്ചോർത്ത് ഒന്നും പറയാനില്ലാതെ ആ നിമിഷം മരിച്ചു പോയ ഞാൻ.. ആ സ്ത്രീയോടുള്ള ബഹുമാനം കൊണ്ട് ജീവനുണ്ടെന്ന് എന്നെ തന്നെ ബോധ്യപ്പെടുത്താൻ വേണ്ടി കൂടുതൽ ശക്തിയോടെ തലകുലുക്കി... ഷക്കീല മേം ഈ നന്മ നിറഞ്ഞ വലിയ മനസ്സിന് ഹൃദയം നിറഞ്ഞ നന്ദി..
Content Highlights: Harish Peradi shares a heartwarming brushwood with Shakeela, praising her spot and kindness
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·