Published: September 09, 2025 02:18 PM IST
1 minute Read
മലപ്പുറം∙ ഐഎസ്എൽ സൂപ്പർ താരവും ഫിജി ദേശീയ ടീം ക്യാപ്റ്റനുമായ റോയ് കൃഷ്ണ (38) സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിക്കായി കളിക്കും. നാളെ കേരളത്തിലെത്തുന്ന റോയ് ഉടൻ ടീമിനൊപ്പം പരിശീലനത്തിറങ്ങും. മുന്നേറ്റനിര താരമായ റോയ് കൃഷ്ണ, ഫിജിയുടെ എക്കാലത്തെയും ടോപ്സ്കോററാണ്. ന്യൂസീലൻഡ്, ഓസ്ട്രേലിയ ഫുട്ബോൾ ലീഗുകളിൽ കളിച്ച റോയ്, 2019ൽ എടികെ മോഹൻ ബഗാന്റെ താരമായാണ് ഐഎസ്എലിലെത്തിയത്. പിന്നീട് ബെംഗളുരു എഫ്സിയിലും കഴിഞ്ഞ 2 സീസണുകളിൽ ഒഡീഷ എഫ്സിക്കായും മിന്നിത്തിളങ്ങിയ ശേഷമാണ് മലപ്പുറം എഫ്സിയിൽ ചേരുന്നത്.
English Summary:








English (US) ·