ഇന്ത്യൻ സായുധസേനയിൽ തനിക്ക് അഭിമാനമുണ്ടെന്ന് നടൻ ആമിർ ഖാൻ. ആപ് കി അദാലത്ത് എന്ന ഷോയിൽ രജത് ശർമ്മയുമായുള്ള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കാർഗിൽ യുദ്ധത്തിന് ശേഷം ഇന്ത്യൻ സൈനികരോടൊപ്പം എട്ട് ദിവസം ചെലവഴിച്ച അനുഭവവും ആമിർ ഷോയിൽ ഓർത്തെടുത്തു.
അതിർത്തിയിലെ സൈനികരെ സന്ദർശിച്ച് അവരുടെ മനോവീര്യം വർദ്ധിപ്പിക്കണമെന്ന് തോന്നുന്നുണ്ടോ എന്ന ചോദ്യത്തിന് ഉത്തരം പറയുമ്പോഴാണ് സൈനികർക്കൊപ്പം ഏതാനും ദിവസങ്ങൾ ചെലവിട്ടതിനേക്കുറിച്ച് ആമിർ പറഞ്ഞത്. കാർഗിൽ യുദ്ധശേഷം താൻ സൈനികരെ സന്ദർശിച്ചിരുന്നുവെന്നും അതിനേക്കുറിച്ച് അധികമാർക്കും അറിയില്ലായിരിക്കുമെന്നും ആമിർ ഓർത്തെടുത്തു. എല്ലാ റെജിമെന്റുകളുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. ആ ദിവസങ്ങളിൽ സൈനികരെ മാത്രമേ താൻ കണ്ടിട്ടുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
"കാർഗിൽ യുദ്ധം നടന്നപ്പോഴും നാം വിജയിച്ചപ്പോഴും, കാർഗിലിൽ എട്ട് ദിവസം ചെലവഴിച്ചത് ഞാൻ മാത്രമായിരുന്നു. ഞാൻ ലേയിൽ ഇറങ്ങി, അവിടെ നിന്ന് ശ്രീനഗറിലേക്ക് പോകുന്ന വഴിയിലൂടെ ഞാൻ എട്ട് ദിവസം യാത്ര ചെയ്തു. എല്ലാ റെജിമെന്റുകളുമായി കൂടിക്കാഴ്ച നടത്തി. ആ എട്ട് ദിവസങ്ങളിൽ, ഞാൻ സൈനികരെ മാത്രമാണ് കണ്ടത്. അവരെ പ്രോത്സാഹിപ്പിക്കാനാണ് ഞാൻ അവിടെ പോയത്. നിങ്ങൾ ഞങ്ങൾക്കുവേണ്ടി ഈ യുദ്ധം ചെയ്തു, ഞങ്ങളെ സംരക്ഷിച്ചു—ഞാൻ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു, ഞാൻ നിങ്ങളോട് കടപ്പെട്ടിരിക്കുന്നു." ആമിറിന്റെ വാക്കുകൾ.
"നമ്മുടെ സൈനികർക്ക് യഥാർത്ഥത്തിൽ പ്രോത്സാഹനം ആവശ്യമില്ല എന്ന് ഞാൻ തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. അത്തരം ദുർഘടമായ പ്രദേശങ്ങളിൽ അവർ ജീവിക്കുകയും നമ്മെ സംരക്ഷിക്കുകയും ചെയ്യുന്നു, എന്നിരുന്നാലും അവരുടെ മനോവീര്യം അവിശ്വസനീയമാണ്. അവരുടെ മുഖത്ത് പുഞ്ചിരിയുണ്ട്. അവർ ആത്മവിശ്വാസമുള്ളവരും സന്തുഷ്ടരുമാണ്. അവരുടെ മനോവീര്യം വർദ്ധിപ്പിക്കാനാണ് ഞാൻ അവിടെ പോകുന്നതെന്ന് ഞാൻ വിചാരിച്ചു, എന്നാൽ പകരം അവർ എന്റെ മനോവീര്യം വർദ്ധിപ്പിച്ചു.
ആ എട്ട് ദിവസങ്ങളിൽ, ഞാൻ അവരോടൊപ്പം ഭക്ഷണം കഴിച്ചു, അവരുടെ ജീവിതത്തെക്കുറിച്ച് ചോദിച്ചറിഞ്ഞു. ഒരു രാത്രി ഞാൻ അതിർത്തിയിലെ ഒരു ബങ്കറിൽ താമസിക്കുക പോലും ചെയ്തു. അവിടെ ആറോ എട്ടോ സൈനികർ ഉണ്ടായിരുന്നു, മറ്റാരും അങ്ങനെ ചെയ്തിട്ടുണ്ടെന്ന് ഞാൻ കരുതുന്നില്ല." അദ്ദേഹം കൂട്ടിച്ചേർത്തു.
സിതാരെ സമീൻ പർ ആണ് ആമിറിന്റേതായി ഇനി തിയേറ്ററുകളിലെത്താനുള്ള ചിത്രം. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത ഈ സ്പോർട്സ് ഡ്രാമ സ്പാനിഷ് ചിത്രമായ ചാമ്പ്യൻസിന്റെ റീമേക്കാണ്. ഒരു ബാസ്കറ്റ്ബോൾ ടൂർണമെന്റിന് വേണ്ടി ന്യൂറോ ഡൈവേർജന്റ് ആയ കുട്ടികളുടെ ഒരു ടീമിനെ പരിശീലിപ്പിക്കുന്ന ഒരു ബാസ്കറ്റ്ബോൾ പരിശീലകനായിട്ടാണ് ആമിർ അഭിനയിക്കുന്നത്. ജനീലിയ ഡിസൂസയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂൺ 20-ന് പ്രദർശനത്തിനെത്തും.
Content Highlights: Aamir Khan's Kargil Visit: A Personal Account of Gratitude & Respect for Indian Soldiers
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·