ഇന്ദ്രജിത്ത് സുകുമാരന്‍ പോലീസ് വേഷത്തിൽ; താരങ്ങളെ അവതരിപ്പിച്ച് 'ധീരം' പോസ്റ്റര്‍, റിലീസ് ഓഗസ്റ്റിൽ

6 months ago 7

ന്ദ്രജിത്ത് സുകുമാരന്‍ പോലീസ് വേഷത്തില്‍ എത്തുന്ന 'ധീരം' എന്ന ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. റെമൊ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ റെമോഷ് എം.എസ്, മലബാര്‍ ടാക്കീസിന്റെ ബാനറില്‍ ഹാരിസ് അമ്പഴത്തിങ്കല്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രം നവാഗതനായ ജിതിന്‍ ടി. സുരേഷ് ആണ് സംവിധാനം ചെയ്യുന്നത്. ദീപു എസ്. നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ഈ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ സ്വഭാവത്തിലുള്ള ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ചിത്രത്തിലെ മുഴുവന്‍ തരങ്ങളെയും അവതരിപ്പിച്ച് രീതിയിലാണ് പുതിയ പോസ്റ്റര്‍ എത്തിയിരിക്കുന്നത്. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ഓഗസ്റ്റില്‍ തീയേറ്ററുകളിലെത്തും.

ഇന്ദ്രജിത്ത് സുകുമാരനൊപ്പം അജു വര്‍ഗീസ്, ദിവ്യ പിള്ള, നിഷാന്ത് സാഗര്‍, രഞ്ജി പണിക്കര്‍, റെബ മോണിക്ക ജോണ്‍, സാഗര്‍ സൂര്യ (പണി ഫെയിം), അവന്തിക മോഹന്‍, ആഷിക അശോകന്‍, സജല്‍ സുദര്‍ശന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. നിരവധി ഹ്രസ്വചിത്രങ്ങളിലൂടെ പ്രശസ്തനായ ജിതിന്‍ സുരേഷ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡിഒപി സൗഗന്ദ് എസ്.യു ആണ്. ക്യാപ്റ്റന്‍ മില്ലര്‍, സാനി കായിദം, റോക്കി എന്നി ചിത്രങ്ങളുടെ എഡിറ്റര്‍ നാഗൂരന്‍ രാമചന്ദ്രന്‍ ആദ്യമായി എഡിറ്റ് ചെയ്യുന്ന മലയാളം ചിത്രമാണിത്.

അഞ്ചകൊള്ളകോക്കാന്‍, പല്ലൊട്ടി 90-സ് കിഡ്‌സ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം മണികണ്ഠന്‍ അയ്യപ്പ സംഗീതം ഒരുക്കുന്ന ചിത്രം കൂടിയാണിത്. പ്രൊഡക്ഷന്‍ ഡിസൈനര്‍: സാബു മോഹന്‍, കോസ്‌റ്യൂംസ്: റാഫി കണ്ണാടിപ്പറമ്പ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ശശി പൊതുവാള്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: കമലാക്ഷന്‍ പയ്യന്നൂര്‍, പ്രൊഡക്ഷന്‍ മാനേജര്‍: ധനേഷ്, സൗണ്ട് ഡിസൈന്‍: ധനുഷ് നയനാര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: തന്‍വിന്‍ നാസിര്‍, 3ഡി ആര്‍ട്ടിസ്റ്റ്: ശരത്ത് വിനു, വിഎഫ്എക്‌സ് & 3ഡി അനിമേഷന്‍: ഐഡന്റ് ലാബ്‌സ്, മാര്‍ക്കറ്റിങ് കണ്‍സള്‍ട്ന്റ്: മിഥുന്‍ മുരളി, പിആര്‍ഒ: പി. ശിവപ്രസാദ്, സ്റ്റില്‍സ്: സേതു അത്തിപ്പിള്ളില്‍ എന്നിവരാണ് മറ്റ് അണിയറ പ്രവര്‍ത്തകര്‍.

Content Highlights: Indrajith Sukumaran's Dheeram movie caller poster released

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article