ഇന്ദ്രന്‍സും മീനാക്ഷിയും പ്രധാനവേഷങ്ങളില്‍; 'പ്രൈവറ്റ്' ട്രെയ്‌ലര്‍ പുറത്തിറങ്ങി

5 months ago 6

25 July 2025, 06:59 PM IST

private-movie-trailer

ട്രെയ്‌ലറിൽനിന്ന്‌ | Photo: Screen grab/ Saregama Malayalam

ഇന്ദ്രന്‍സ്, മീനാക്ഷി അനൂപ്, അന്നു ആന്റണി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ദീപക് ഡിയോണ്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന 'പ്രൈവറ്റ്' എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. 'ലെറ്റ്‌സ് ഗോ ഫോര്‍ എ വാക്ക്' എന്ന ടാഗ്ലൈനില്‍ അവതരിപ്പിക്കുന്ന ചിത്രം സി ഫാക്ടര്‍ ദ എന്റര്‍ടെയ്ന്‍മെന്റ് കമ്പനിയുടെ ബാനറില്‍ വി.കെ. ഷബീര്‍ നിര്‍മിക്കുന്നു. ആഗസ്റ്റ് ഒന്നിന് പ്രദര്‍ശനത്തിനെത്തുന്ന ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും നവാഗതനായ അശ്വിന്‍ സത്യ നിര്‍വഹിക്കുന്നു.

ഛായാഗ്രഹണം: ഫൈസല്‍ അലി, ലൈന്‍ പ്രൊഡ്യൂസര്‍: തജു സജീദ്, എഡിറ്റര്‍: ജയകൃഷ്ണന്‍, വസ്ത്രാലങ്കാരം: സരിത സുഗീത്, മേക്കപ്പ്: ജയന്‍ പൂങ്കുളം, ആര്‍ട്ട്: മുരളി ബേപ്പൂര്‍, പ്രൊഡക്ഷന്‍ ഡിസൈന്‍: സുരേഷ് ഭാസ്‌കര്‍, സൗണ്ട് ഡിസൈന്‍: അജയന്‍ അടാട്ട്, സൗണ്ട് മിക്‌സിങ്: പ്രമോദ് തോമസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: നിജില്‍ ദിവാകരന്‍, സ്റ്റില്‍സ്: അജി കൊളോണിയ, പിആര്‍ഒ: എ.എസ്. ദിനേശ്.

Content Highlights: Private - Official Trailer | Indrans | Meenakshi Anoop | Deepak Deon | Aswin Sathya

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article