ഇന്നത്തെ എലിമിനേറ്റർ മത്സരം മഴ മുടക്കിയാൽ പണി കിട്ടുക ഈ ടീമിന്, ഐപിഎൽ നിയമം ഇങ്ങനെ

7 months ago 8

Curated by: ഗോകുൽ എസ്|Samayam Malayalam30 May 2025, 3:01 pm

IPL Eliminator Match: 2025 സീസൺ ഐപിഎല്ലിന്റെ എലിമിനേറ്റർ മത്സരത്തിൽ മഴ വില്ലനായാൽ പണി കിട്ടുക മുംബൈ ഇന്ത്യൻസിന്. കാരണം ഇങ്ങനെ...

ഹാർദിക്കും ഗില്ലുംഹാർദിക്കും ഗില്ലും (ഫോട്ടോസ്- Samayam Malayalam)
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിലെ എലിമിനേറ്റർ പോരാട്ടത്തിൽ ഇന്ന് മുംബൈ ഇന്ത്യൻസും ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടുകയാണ്. വൈകിട്ട് 7.30 ന് മുല്ലൻപൂരിലാണ് ഈ മത്സരം. ലീഗ് ഘട്ടത്തിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ശുഭ്മാൻ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റൻസ് എലിമിനേറ്ററിലേക്ക് വന്നത്. ഹാർദിക് പാണ്ഡ്യയുടെ മുംബൈ ഇന്ത്യൻസാകട്ടെ നാലാമതാണ് ഫിനിഷ് ചെയ്തത്.

ഇന്നത്തെ മത്സരത്തിൽ ജയിക്കുന്ന ടീം ര‌ണ്ടാം ക്വാളിഫയറിലേക്ക് യോഗ്യത നേടും. ഞായറാഴ്ച നടക്കാനിരിക്കുന്ന രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെയാണ് എലിമിനേറ്റർ വിജയികൾ നേരിടുക. ഇന്നലെ നടന്ന ആദ്യ ക്വാളിഫയറിൽ ആർസിബിയോട് തോറ്റതോടെയാണ് പഞ്ചാബ് സംഘം രണ്ടാം ക്വാളിഫയറിൽ എത്തിയത്.

ഇന്നത്തെ മത്സരത്തിന് കാലാവസ്ഥ വില്ലനാകാനുള്ള‌ സാധ്യത കുറവാണ്‌. മുല്ലൻപൂരിൽ ഇന്ന് മഴക്കുള്ള സാധ്യത 10 ശതമാനമാണ്‌. എന്നാൽ അപ്രതീക്ഷിതമായി മഴ കളി മുടക്കുകയാണെങ്കിൽ മുംബൈ ഇന്ത്യൻസിന് പണി കിട്ടുമെന്നതാണ് ശ്രദ്ധേയം. എലിമിനേറ്റർ മത്സരത്തിന് റിസർവ് ദിനം അനുവദിച്ചിട്ടില്ല. അതിനാൽ മഴ വില്ലനായി കളി നടന്നില്ലെങ്കിൽ ലീഗ് ഘട്ടത്തിൽ മുന്നിൽ ഫിനിഷ് ചെയ്ത ടീമാകും രണ്ടാം ക്വാളിഫയറിലേക്ക് മാർച്ച് ചെയ്യുക. ഗുജറാത്ത് ടൈറ്റൻസ് മൂന്നാമതും മുംബൈ ഇന്ത്യൻസ് നാലാമതുമാണ് ലീഗിൽ ഫിനിഷ് ചെയ്തത് എന്നതിനാൽ സ്വാഭാവികമായും മുംബൈ പുറത്താകും. ഗുജറാത്ത് ടൈറ്റൻസാകട്ടെ ക്വാളിഫയർ രണ്ടിലേക്ക് മാർച്ചും ചെയ്യും.

Also Read: മുംബൈക്ക് ഇന്ന് പുതിയ വിദേശ ഓപ്പണർ ഇറങ്ങും. എലിമിനേറ്ററിൽ ടീം കളിക്കുക 2 നിർണായക മാറ്റങ്ങളുമായി

അതേ സമയം പ്ലേ ഓഫിലേക്ക് വരുമ്പോൾ ഇരു ടീമുകളിലും സുപ്രധാന മാറ്റങ്ങൾ വരുമെന്നതാണ് ശ്രദ്ധേയം. അന്താരാഷ്ട്ര ടീമുകൾക്കൊപ്പം മത്സരങ്ങൾ ഉള്ളതിനാൽ ഇരു ടീമുകളിലെയും ചില വിദേശ താരങ്ങൾ നാട്ടിലേക്ക് മട‌ങ്ങിക്കഴിഞ്ഞു‌.

Also Read: അക്കാര്യം തുറന്ന് പറഞ്ഞ് മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ. അവസാന കളിക്ക് ശേഷം തുറന്ന് പറഞ്ഞത് ഇങ്ങനെ.

മുംബൈ ഇന്ത്യൻസിനാണ് ഇത് മൂലം ഏറ്റവും വലിയ ക്ഷീണം. ടീമിൽ നിന്ന് റിയാൻ റിക്കിൾട്ടൺ, വിൽ ജാക്സ്, കോർബിൻ ബോഷ് എന്നീ മൂന്ന് താരങ്ങളാണ് നാട്ടിലേക്ക് തിരിച്ചുപോയത്. ഇവർക്ക് പകരക്കാരായി ജോണി ബെയർസ്റ്റോ, ചരിത് അസലങ്ക, ഗ്ലീസൺ എ‌ന്നിവരെ മുംബൈ പ്ലേ ഓഫിലേക്ക് സൈൻ ചെയ്തിട്ടുമുണ്ട്. ഗുജറാത്ത് ടൈറ്റൻസ് നിരയിൽ ജോസ് ബട്ലടും കാഗിസോ റബാദയും ഇല്ല.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article