Curated byഗോകുൽ എസ് | Samayam Malayalam | Updated: 4 Apr 2025, 10:48 am
MI vs LSG IPL 2025: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് - ലക്നൗ സൂപ്പർ ജയന്റ്സ് മത്സരം. ഈ കളിക്ക് മുമ്പ് ടീമുകൾക്ക് ആശങ്ക നൽകി സൂപ്പർ താരങ്ങൾ.
ഹൈലൈറ്റ്:
- മുംബൈയും ലക്നൗവും ഇന്ന് നേർക്കുനേർ
- ടീമുകൾക്ക് കനത്ത ആശങ്ക നൽകി സൂപ്പർ താരങ്ങൾ
- സൂപ്പർ താരങ്ങൾ മോശം ഫോമിൽ
മുംബൈ ഇന്ത്യൻസ്ഇന്നത്തെ കളിക്ക് മുൻപ് ടീമുകൾക്ക് ആശങ്ക നൽകി ഈ രണ്ട് താരങ്ങൾ; മുംബൈ ഇന്ത്യൻസിനും ലക്നൗ സൂപ്പർ ജയന്റ്സിനും വലിയ തലവേദന
ചെന്നൈ സൂപ്പർ കിങ്സിന് എതിരായ ആദ്യ കളിയിൽ പൂജ്യത്തിനായിരുന്നു രോഹിത് ശർമ പുറത്തായത്. ഗുജറാത്ത് ടൈറ്റൻസിന് എതിരെ നടന്ന രണ്ടാം മത്സരത്തിൽ എട്ട് റൺസിനാണ് അദ്ദേഹം വീണത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് എതിരെയാകട്ടെ 13 റൺസെടുത്ത് താരം പുറത്തായി. രോഹിതിന്റെ മോശം ഫോം ഈ കളികളിൽ മുംബൈയുടെ പ്രകടനത്തെയും ബാധിച്ചു. അടുത്ത കളിയിലെങ്കിലും താരം ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.
Also Read: അടുത്ത കളിയിൽ രാജസ്ഥാൻ റോയൽസിൽ ഈ നിർണായക മാറ്റങ്ങൾ വരും; സഞ്ജുവിന്റെ ടീം ഡബിൾ സ്ട്രോങ്ങാവാൻ പോകുന്നു
മുംബൈ ഇന്ത്യൻസിന് ആശങ്ക നൽകുന്നത് രോഹിത് ശർമയുടെ ഫോമൗട്ടാണെങ്കിൽ ലക്നൗ സൂപ്പർ ജയന്റ്സിന് അത് ഋഷഭ് പന്തിന്റെ മോശം ഫോമാണ്. ഇക്കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ 27 കോടി രൂപക്കാണ് ഋഷഭ് പന്തിനെ ലക്നൗ വാങ്ങിയത്. പിന്നാലെ ടീമിന്റെ നായകനായി ലക്നൗ അദ്ദേഹത്തെ നിയമിക്കുകയും ചെയ്തു. എന്നാൽ സീസണിലെ ആദ്യ മൂന്ന് കളികളിൽ നിന്ന് ആകെ 17 റൺസ് മാത്രമാണ് അദ്ദേഹത്തിന്റെ സമ്പാദ്യം.
Also Read: അടുത്ത കളിയിൽ സഞ്ജു സാംസണിന്റെ ലക്ഷ്യം ആ സ്പെഷ്യൽ റെക്കോഡ്; പഞ്ചാബിനെ തോൽപ്പിച്ചാൽ രാജസ്ഥാൻ റോയൽസിലെ കിടിലൻ നേട്ടം
ഡെൽഹി ക്യാപിറ്റൽസിന് എതിരെ നടന്ന ആദ്യ കളിയിൽ പൂജ്യത്തിന് പുറത്തായ പന്ത് സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെ നേടിയത് 15 റൺസ് മാത്രമാണ്. മൂന്നാമത്തെ കളിയിൽ പഞ്ചാബ് കിങ്സിന് എതിരെയും താരം ഫ്ലോപ്പായി. രണ്ട് റൺസിനാണ് ഈ കളിയിൽ അദ്ദേഹം വീണത്. മുംബൈ ഇന്ത്യൻസിന് എതിരെ നടക്കാനിരിക്കുന്ന മത്സരത്തിലെങ്കിലും പന്ത് ഫോമിലേക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയിലാണ് ഇപ്പോൾ ആരാധകർ.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·