Curated byഗോകുൽ എസ് | Samayam Malayalam | Updated: 5 May 2025, 2:37 pm
ഐപിഎല്ലിൽ ഇന്നത്തെ കളിയിൽ ഡെൽഹി ക്യാപിറ്റൽസിന് പുതിയ ക്യാപ്റ്റനെത്താൻ സാധ്യത. വിദേശ താരത്തിന് നറുക്ക് വീണേക്കും.
ഹൈലൈറ്റ്:
- ഡെൽഹിക്ക് ഇന്ന് പുതിയ ക്യാപ്റ്റനെത്തും
- അക്സർ പട്ടേൽ ഇന്ന് കളിച്ചേക്കില്ല
- ഡെൽഹി ഇന്ന് സൺ റൈസേഴ്സ് ഹൈദരാബാദിന് എതിരെ
ഡെൽഹി ക്യാപിറ്റൽസ് (ഫോട്ടോസ്- Samayam Malayalam) ഇന്നത്തെ കളിക്ക് മുൻപ് ഡെൽഹി ക്യാപിറ്റൽസിന് വലിയ ആശങ്ക; ടീമിന് പുതിയ ക്യാപ്റ്റൻ വരാൻ സാധ്യത
അതേ സമയം അക്സർ പട്ടേലിന് ഇന്നത്തെ മത്സരത്തിൽ കളിക്കാനായില്ലെങ്കിൽ ടീമിന് പുതിയ ക്യാപ്റ്റനെത്തും. നിലവിൽ ടീമിന്റെ ഉപനായകനായ ദക്ഷിണാഫ്രിക്കൻ താരം ഫാഫ് ഡു പ്ലെസിസാകും അക്സറില്ലെങ്കിൽ ഡെൽഹിയെ നയിക്കുക. കഴിഞ്ഞ ഐപിഎൽ മെഗാ ലേലത്തിൽ ഡെൽഹി രണ്ട് കോടി രൂപക്ക് സ്വന്തമാക്കിയ താരമാണ് ഫാഫ് ഡു പ്ലെസിസ്.
ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റൻ കൂടിയായിരുന്ന ഫാഫ് ഡു പ്ലെസിസ് കഴിഞ്ഞ മൂന്ന് ഐപിഎൽ സീസണുകളിലും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ നായകനായിരുന്നു അദ്ദേഹം. ഫാഫിന് കീഴിൽ 2022 ലും 2024 ലും താരത്തിന് കീഴിൽ ആർസിബി പ്ലേ ഓഫിൽ കടന്നിരുന്നു.
അതേ സമയം ഇന്നത്തെ കളിയിൽ ഡെൽഹി ക്യാപിറ്റൽസിന്റെ എതിരാളികളായ സൺ റൈസേഴ്സ് ഹൈദരാബാദ്, 2025 സീസൺ ഐപിഎല്ലിൽ ദയനീയ ഫോമിലുള്ള ടീമാണ്. ആദ്യ 10 മത്സരങ്ങളിൽ നിന്ന് മൂന്ന് വിജയങ്ങൾ മാത്രം നേടിയ അവർ ആറ് പോയിന്റുമായി ടേബിളിൽ ഒൻപതാം സ്ഥാനത്താണ്. ഇന്നത്തെ കളിയിൽ പരാജയപ്പെടുകയാണെങ്കിൽ ടീം ഔദ്യോഗികമായി പ്ലേ ഓഫ് സാധ്യതകളിൽ നിന്ന് പുറത്താകും. അതുകൊണ്ടു തന്നെ ഏത് വിധേനയും വിജയം നേടാനാകും ഹൈദരാബാദിന്റെയും ശ്രമം.

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു.... കൂടുതൽ വായിക്കുക








English (US) ·