ഇന്നും കോഹ്‌ലിയെ കാത്തിരിക്കുന്നത് ലോക റെക്കോഡ്; ഫൈനലിൽ വെടിക്കെട്ട് ബാറ്റിങ് നടത്തിയാൽ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

7 months ago 7

Authored by: അനുഷ ഗംഗാധരൻ|Samayam Malayalam3 Jun 2025, 11:48 am

ഐപിഎൽ 2025 സീസണിൽ ഇന്ന് ഫൈനൽ മത്സരം. പഞ്ചാബ് കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവുമാണ്‌ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്. ഈ മത്സരത്തിൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്താൽ കോഹ്ലിയ്ക്ക് ലഭിക്കുന്നത് ലോക റെക്കോഡ്.

ഹൈലൈറ്റ്:

  • ഐപിഎൽ 2025 ഫൈനൽ ഇന്ന്
  • കോഹ്‌ലിയെ കാത്തിരിക്കുന്നത് വമ്പൻ റെക്കോഡ്
  • ഫൈനലിൽ ഏറ്റുമുട്ടുന്നത് പഞ്ചാബും ആർസിബിയും
വിരാട് കോഹ്ലിവിരാട് കോഹ്ലി (ഫോട്ടോസ്- Samayam Malayalam)
ഇന്ത്യൻ പ്രീമിയർ ലീഗിൽ റെക്കോഡുകൾ വാരിക്കൂട്ടുന്ന താരമാണ് വിരാട് കോഹ്ലി. ഐപിഎൽ പതിനെട്ടാമത് സീസണിലും ഇതോടെ ഒട്ടനവധി റെക്കോഡുകൾ കോഹ്ലി സ്വന്തം പേരിൽ എഴുതി ചേർത്തിട്ടുണ്ട്. അതിൽ മിക്കതും ലോക ക്രിക്കറ്റിൽ തന്നെ ആദ്യമായി നേടിയത് വിരാട് കോഹ്ലിയാണ്. ഇന്നും അത്തരത്തിൽ ഒരു റെക്കോഡ് കോഹ്ലി സ്വന്തമാക്കുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകർ. ഐപിഎൽ 2025 സീസണിൽ ഇതുവരെ 614 റൺസാണ് കോഹ്ലി സ്വന്തമാക്കിയത്. ഇന്ന് നടക്കുന്ന ഫൈനൽ മത്സരത്തിൽ 80 ൽ കൂടുതൽ റൺസ് നേടാൻ സാധിച്ചതിൽ എലൈറ്റ് പട്ടികയിൽ കോഹ്ലി മുന്നിലെത്തും. 8 അർധ സെഞ്ചുറിയാണ് കോഹ്ലി ഈ സീസണിൽ സ്വന്തമാക്കിയത്. ബെംഗളൂവിൻ്റെ പല നിർണായക മത്സരങ്ങളിലും കോഹ്‌ലിയുടെ സംഭാവന ടീമിനെ പോയിന്റ് പട്ടികയിൽ മുകളിലേക്ക് ഉയർത്തി.

ഐപിഎൽ 2025 ഫൈനലിൽ കന്നി കിരീടത്തിനായി റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു മൈതാനത്ത് ഇറങ്ങുമ്പോൾ ആരാധകർ കൊഹ്‌ലിയിൽ വെച്ച വിശ്വാസവും ഒരുപാടാണ്. ഒരു മികച്ച ഇന്നിങ്സ് തന്നെ കോഹ്ലി കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ വാദം.

ഫൈനലിൽ പഞ്ചാബിനെ നേരിടുന്ന ഫൈനൽ പോരാട്ടത്തിൽ വിരാട് കോഹ്ലി 86 റൺസ് നേടിയാൽ മൂന്ന് സീസണുകളിൽ 700 ൽ അധികം റൺസ് നേടിയ ഏക താരം എന്ന റെക്കോഡ് സ്വന്തമാക്കാൻ സാധിക്കും. നിലവിൽ ക്രിസ് ഗെയിലിന് ഒപ്പമാണ് കോഹ്ലി. ഇരുവരും 2 സീസണുകളിൽ 700 ൽ അധികം റൺസ് നേടിയിട്ടുണ്ട്.

2016 ലും 2024 ലുമാണ് ഇതിന് മുൻപ് കോഹ്ലി 700 ൽ അധികം റൺസ് സ്വന്തമാക്കിയിട്ടുള്ളത്. ഇതിൽ 2016 ൽ 973 റൺസ് ആണ് താരം സ്വന്തമാക്കിയത്. ഈ പടുകൂറ്റൻ റൺസ് സ്വന്തമാക്കിയതോടെ ഐപിഎല്ലിൽ ഒരു സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോഡും കോഹ്ലി സ്വന്തമാക്കി. ഇന്നും അദ്ദേഹത്തിന്റെ ഈ റെക്കോഡിന്റെ അരികിൽ പോലും എത്താൻ ആർക്കും സാധിച്ചിട്ടില്ല.

എലിമിനേറ്റർ മത്സരം വരെ ആർസിബി എത്തിയ സീസൺ ആണ് 2024. ഈ സീസണിലാണ് 2016 ന് ശേഷം 700 ൽ അധികം റൺസ് താരം സ്വന്തമാക്കുന്നത്. ഇന്ന് ഫൈനലിൽ പഞ്ചാബിനെ നേരിടുമ്പോളും കോഹ്ലി 80+ റൺസ് നേടുകയാണ് എങ്കിൽ അത് മറ്റൊരു ചരിത്രമാകും.

അതേസമയം ഇരു ടീമുകളും കന്നി കിരീടത്തിനായി ഏറ്റുമുട്ടുന്ന ഐപിഎൽ 2025 ഫൈനൽ മത്സരം ഇന്ന് രാത്രി 7:30 ന് അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ വെച്ച് നടക്കും. മഴ ഭീഷണി നിലനിക്കുന്നുണ്ട് എങ്കിലും മത്സരം റദ്ദാക്കില്ല എന്ന വിശ്വാസത്തിലാണ് ആരാധകർ.

അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക

Read Entire Article