ഇന്ന് ആർസിബി ടീമിൽ ആ വമ്പൻ മാറ്റം വരും, ഫൈനലിൽ ആ വിദേശ താരം കളിച്ചേക്കും; ഈ ടീം ഡബിൾ സ്ട്രോങ്ങ്
ആദ്യ ക്വാളിഫയറിൽ കളിച്ച ടീമിൽ നിർണായക മാറ്റം വരുത്തിയാകും ഇന്ന് ആർസിബി കളിക്കുകയെന്നാണ് കരുതപ്പെടുന്നത്. വിദേശ നിരയിൽ മാറ്റം വരുമെന്നാണ് സൂചനകൾ. കഴിഞ്ഞ മൂന്ന് കളികളിലും പുറത്തിരുന്ന ഒരു താരത്തെ ഫൈനലിൽ ആർസിബി കളിപ്പിച്ചേക്കും. ഐപിഎൽ ഫൈനലിൽ ആർസിബി വരുത്താൻ സാധ്യതയുള്ള മാറ്റവും പ്ലേയിങ് ഇലവൻ സാധ്യതയും നോക്കാം.
ഫിൽ സാൾട്ടും വിരാട് കോഹ്ലിയും ചേർന്നാകും ഫൈനലിലും ആർസിബി ബാറ്റിങ് ഓപ്പൺ ചെയ്യുക. വെടിക്കെട്ട് തുടക്കം നൽകാൻ ഇവർക്കായാൽ ഫൈനലിൽ ആർസിബിക്ക് കാര്യങ്ങൾ എളുപ്പമാകും. ഈ സീസണിൽ മികച്ച ഫോമിലാണ് കോഹ്ലി. ഫിൽ സാൾട്ടാകട്ടെ ക്വാളിഫയറിൽ വെടിക്കെട്ട് അർധസെഞ്ചുറി നേടിയതിന് ശേഷമാണ് ഫൈനലിലേക്ക് വരുന്നത്. മയങ്ക് അഗർവാളാകും മൂന്നാം നമ്പരിൽ കളിക്കുക. ക്യാപ്റ്റൻ രജത് പാട്ടിദാർ പിന്നാലെ ഇറങ്ങും. ഇക്കുറി മികച്ച ഫോമിലുള്ള വിക്കറ്റ് കീപ്പർ ബാറ്റർ ജിതേഷ് ശർമയാകും അഞ്ചാം നമ്പരിൽ. ഒരിക്കൽക്കൂടി അദ്ദേഹത്തിൽ നിന്ന് ആർസിബി വെടിക്കെട്ട് പ്രതീക്ഷിക്കുന്നു.
Also Read: യുസ്വേന്ദ്ര ചാഹലിനെ പിബികെഎസ് ഫൈനലില്‍ ഒഴിവാക്കിയേക്കും.
ഫിറ്റ്നസ് പ്രശ്നങ്ങളെ തുടർന്ന് കഴിഞ്ഞ മത്സരങ്ങൾ നഷ്ടമായ ഓസ്ട്രേലിയൻ വെടിക്കെട്ട് ബാറ്റർ ടിം ഡേവിഡ് ഫൈനൽ മത്സരത്തിൽ ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്നാണ് സൂചന. ഡേവിഡ് വരുന്നതോടെ ഇംഗ്ലീഷ് താരമായ ലിയാം ലിവിങ്സ്റ്റണാകും ടീമിലെ സ്ഥാനം നഷ്ടമാവുക. ഡേവിഡ് തിരിച്ചെത്തുന്നതോടെ ആർസിബിയുടെ ബാറ്റിങ് നിര അതിശക്തമാകും. ഓൾറൗണ്ടർമാരായ റൊമാരിയോ ഷെഫേഡും, കൃണാൽ പാണ്ഡ്യയും ടീമിലുണ്ടാകും.
Also Read: കളിക്ക് മുൻപ് ജിതേഷിന് പറ്റിയത് വമ്പൻ പിഴവ്, നിർണായക മത്സരത്തിൽ ആർസിബി രക്ഷപ്പെട്ടത് ഇങ്ങനെ
ഓസ്ട്രേലിയൻ സ്റ്റാർ പേസർ ജോഷ് ഹേസൽവുഡാകും ബൗളിങ് നിരയെ നയിക്കുക. ഹേസൽവുഡ് ഫോമിലാണെങ്കിൽ ഫൈനലിൽ പഞ്ചാബ് കുറച്ച് വിയർക്കും. ഹേസൽവുഡിന് പുറമെ ഭുവനേശ്വർ കുമാർ, യഷ് ദയാൽ എന്നിവരും പേസ് നിരയിൽ അണിനിരക്കും. ഇമ്പാക്ട് പ്ലേയറായി സുയാഷ് ശർമയും കളിച്ചേക്കും. നേരത്തെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ആദ്യ ക്വാളിഫയറിൽ പഞ്ചാബിനെ തകർത്തത് സുയാഷായിരുന്നു.
Also Read: ഐപിഎല്ലിൽ ഈ റെക്കോഡ് ആദ്യം. ആർസിബി സ്വന്തമാക്കിയത് വമ്പൻ നേട്ടം.
2025 ഐപിഎൽ ഫൈനലിൽ ആർസിബിയുടെ സാധ്യത ടീം ഇങ്ങനെ: വിരാട് കോഹ്ലി, ഫിൽ സാൾട്ട്, മയങ്ക് അഗർവാൾ, രജത് പാട്ടിദാർ, ജിതേഷ് ശർമ, ടിം ഡേവിഡ്, റൊമാരിയോ ഷെഫേഡ്, കൃണാൽ പാണ്ഡ്യ, ഭുവനേശ്വർ കുമാർ, യഷ് ദയാൽ, ജോഷ് ഹേസൽവുഡ്.
ഇമ്പാക്ട് പ്ലേയർ: സുയാഷ് ശർമ.








English (US) ·