ഇന്ന് തുറന്ന ബസിൽ ആർസിബിയുടെ വിക്ടറി പരേഡ്, പരിപാടി ലൈവ് കാണാം; സമയവും സ്ട്രീമിങ്ങ് വിവരങ്ങളും ഇങ്ങനെ

7 months ago 7

Curated by: ഗോകുൽ എസ്|Samayam Malayalam4 Jun 2025, 2:01 pm

RCB Open autobus triumph parade: ഐപിഎൽ കിരീട നേട്ടം ആരാധകർക്ക് ഒപ്പം ആഘോഷിക്കാൻ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ഇന്ന് തുറന്ന ബസിൽ വിക്ടറി പരേഡ്. പരിപാടി ലൈവ് കാണാം.

ഹൈലൈറ്റ്:

  • ഐപിഎല്ലിൽ കിരീടം ചൂടി ആർസിബി
  • ആർസിബിയുടെ കന്നി കിരീട നേട്ടം
  • ഇന്ന് തുറന്ന ബസിൽ ടീമിന്റെ വിക്ടറി പരേഡ്
റോയൽ ചലഞ്ചേഴ്സ് ബംഗളൂരുറോയൽ ചലഞ്ചേഴ്സ് ബംഗളൂരു (ഫോട്ടോസ്- Samayam Malayalam)
2025 സീസൺ ഐപിഎല്ലിൽ കിരീടം ചൂടിയിരിക്കുകയാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. ഇന്നലെ നടന്ന ത്രില്ലിങ് ഫൈനലിൽ പഞ്ചാബ് കിങ്സിനെ ആറ് റൺസിന് വീഴ്ത്തിയായിരുന്നു ആർസിബിയുടെ കിരീട നേട്ടം. ഫ്രാഞ്ചൈസിയുടെ 18 വർഷത്തെ ചരിത്രത്തിൽ ആദ്യ കിരീടം കൂടിയാ‌ണിത്. കാത്തിരിപ്പിന് ഒടുവിൽ കിട്ടിയ കിരീട നേട്ടത്തിൽ മതിമറന്ന് ആഘോഷിക്കുകയാ‌ണ് ആർസിബി ആരാധകർ.‌ ഫൈനൽ ജയത്തിന് ശേഷം ഇന്ന് ബംഗളൂരുവിൽ തിരിച്ചെത്തുന്ന ആർസിബി ടീം ആരാധകർക്കൊപ്പം കിരീട നേട്ടം ആഘോഷിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു.ഫൈനൽ ജയത്തിന് ശേഷം ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് ആർസിബി ടീം, ബംഗളൂരുവിൽ വിമാനം ഇറങ്ങുക. വൈകിട്ട് നാല് മണിക്കും അഞ്ച് മണിക്കും ഇടയിൽ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ ടീം സന്ദർശിക്കും. ഇതിന്‌ ശേഷമാണ് ആരാധകർ കാത്തിരിക്കുന്ന ഓപ്പൺ ബസ് വിക്ടറി പരേഡ്.

ഇന്ന് തുറന്ന ബസിൽ ആർസിബിയുടെ വിക്ടറി പരേഡ്, പരിപാടി ലൈവ് കാണാം; സമയവും സ്ട്രീമിങ്ങ് വിവരങ്ങളും ഇങ്ങനെ


വിധാന ‌സൗധയിൽ നിന്ന് ഹോം ഗ്രൗണ്ടായ എം ചിന്നസ്വാമി സ്റ്റേഡിയത്തിലേക്കാണ് തുറന്ന ബസിൽ ഐപിഎൽ കിരീടവുമായി ആർസിബി സഞ്ചരിക്കുക. ആരാധകരും ഇതിനൊപ്പം കൂടും. ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആരാധകർക്ക് ഒപ്പം ഒരു സ്പെഷ്യൽ വിജയാഘോഷ‌ പരിപാടിയും ആർസിബി സംഘടിപ്പിച്ചിട്ടുണ്ട്. നേരത്തെ ഇന്ത്യ ടി20 ലോകകപ്പ് ജയിച്ച് നാട്ടിലെത്തിയപ്പോൾ ഇതുപോലെ ഓപ്പൺ ബസ് വിക്ടറി പരേഡ് നടന്നിരുന്നു. വലിയ‌ സംഭവമായി അത് മാറിയിരുന്നു.

Also Read: ഐപിഎല്ലിൽ ആർസിബിക്ക് ചരിത്ര കിരീടം, ഫൈനലിൽ പഞ്ചാബ് കിങ്സിനെ തകർത്തു; ആരാധകർക്ക് ആഘോഷ രാവ്

അതേ സമയം ആർസിബിയുടെ ഓപ്പ‌ൺ ബസ് വിക്ടറി പരേഡും തുടർന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന വിജയാഘോഷ പരിപാടിയും ക്രിക്കറ്റ് പ്രേമികൾക്ക് തത്സമയം കാണാം. ഐപിഎല്ലിന്റെ ഒഫീഷ്യൽ ബ്രോഡ്കാസ്റ്റർമാരായ സ്റ്റാർ സ്പോർട്സാണ് ഇത് തത്സമയം സംപ്രേക്ഷണം ചെയ്യുക. ജിയോ ഹോട്സ്റ്റാറിൽ പരിപാടികളുടെ തത്സമയ സ്ട്രീമിങ്ങും ഉണ്ടായിരിക്കും. ഉച്ചക്ക് രണ്ട് മണി മുതലാണ് ഇതിന്റെ സംപ്രേക്ഷണം തുടങ്ങുക.

ഐപിഎൽ ഫൈനലിൽ വഴിത്തിരിവായത് ഇക്കാര്യം, പഞ്ചാബിനെ തോൽപ്പിച്ചത് ആ താരം; ആർസിബി നന്ദി പറയേണ്ടത് കൃണാലിന്

അതേ സമയം 2025 സീസണിന്റെ തുടക്കം മുതൽ മികച്ച ഫോമിൽ കളിച്ചാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കന്നി കിരീടത്തിലേക്ക് കുതിച്ചെത്തിയത്. 14 മത്സരങ്ങളിൽ 19 പോയിന്റ് നേടി ലീഗിൽ രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ആർസിബി, ആദ്യ ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ തകർത്തു. ഫൈനലിലും പഞ്ചാബ് കിങ്സ് തന്നെ എതിരാളികളായി വന്നപ്പോൾ ഒരിക്കൽക്കൂടി അവരെ വീഴ്ത്തി ടീം കിരീടത്തിൽ മുത്തമിടുകയായിരുന്നു.

14 കളികളിൽ 657 റൺസ് നേടിയ വിരാട് കോഹ്ലിയാണ് ഈ സീസണിൽ ടീമിന്റെ ടോപ് സ്കോറർ‌. 12 കളികളിൽ 22 വിക്കറ്റുകൾ വീഴ്ത്തിയ ജോഷ് ഹേസൽവുഡാണ് അവരുടെ ഉയർന്ന വിക്കറ്റ് വേട്ടക്കാര‌ൻ.

ഗോകുൽ എസ്

രചയിതാവിനെക്കുറിച്ച്ഗോകുൽ എസ്ഗോകുൽ എസ്- സമയം മലയാളത്തിൽ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ. സ്പോർട്സ് ഇഷ്ട വിഷയം. ഇന്ത്യൻ സൂപ്പർ ലീഗ്, സന്തോഷ് ട്രോഫി അടക്കം വിവിധ ടൂർണമെന്റുകൾ റിപ്പോർട്ട് ചെയ്തിട്ടു‌ണ്ട്. 2017 മുതൽ മാധ്യമ പ്രവർത്തന രംഗത്ത് സജീവം. ഇടക്കാലത്ത് അധ്യാപകനായും ജോലി ചെയ്തു‌.... കൂടുതൽ വായിക്കുക

Read Entire Article