
മമിതാ ബൈജുവിനൊപ്പം സംഗീത് പ്രതാപ് | ഫോട്ടോ: facebook
നടി മമിതാ ബൈജുവിന് പിറന്നാളാശംസകൾ നേർന്ന് നടനും എഡിറ്ററുമായ സംഗീത് പ്രതാപ്. ഇത്തവണ ഒരുമിച്ച് പിറന്നാളാഘോഷിക്കാൻ സാധിക്കാത്തതിൽ വിഷമമുണ്ടെന്ന് സംഗീത് പോസ്റ്റ് ചെയ്തു. വളരെ അടുത്തുതന്നെ എപ്പോഴും കണ്ടുമുട്ടുന്ന അതേസ്ഥലത്ത് കാണാമെന്നും അദ്ദേഹം പറഞ്ഞു. ഏതാനും ചിത്രങ്ങളും സംഗീത് പോസ്റ്റ് ചെയ്തിട്ടുണ്ട്.
"നിൻ്റെ ദിവസമാണിത്. അതെൻ്റെയും സന്തോഷമാണ്. ഈ സമയം ഞാൻ നിൻ്റെ തൊട്ടടുത്തില്ല.. നീ നിൻ്റെ സമയമെടുത്തോളൂ, ചെയ്യേണ്ട കാര്യങ്ങൾ ചെയ്യൂ. ഒരു നിമിഷം കിട്ടുമ്പോൾ ഞാൻ നിനക്കരികിലുണ്ടാകും, പിന്നിലോ മുന്നിലോ ആയിരിക്കില്ല, നമ്മൾ എപ്പോഴും കണ്ടുമുട്ടുന്ന അതേ സ്ഥലത്ത്. താമസിയാതെ ഒരു ദിവസം നമ്മൾ ഒരേ ആകാശത്തിനു കീഴിൽ ഒത്തുചേരും. പ്രിയ മമിതാ ബൈജുവിന് ജന്മദിനാശംസകൾ." സംഗീതിന്റെ വാക്കുകൾ.
വിജയ് നായകനാവുന്ന ജനനായകൻ ആണ് മമിത വേഷമിട്ട പുതിയ ചിത്രം. സൂര്യയുടെ പുതിയ ചിത്രത്തിലും മമിതയാണ് നായിക. അതിനിടെ ആഷിഖ് ഉസ്മാൻ നിർമിച്ച് നടനും തിരക്കഥാകൃത്തുമായ ഡിനോയ് പൗലോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സംഗീതും മമിതയുമാണ് മുഖ്യവേഷങ്ങളിലെത്തുന്നത്. ഈ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ കഴിഞ്ഞദിവസം പുറത്തിറങ്ങിയിരുന്നു.
അഖിൽ ജോർജ് സിനിമാറ്റോഗ്രാഫിയും, ചമൻ ചാക്കോ എഡിറ്റിംഗും, ഗോവിന്ദ് വസന്ത സംഗീതവും നിർവഹിക്കുന്നു. കലാനിർമ്മാണം -നിമേഷ് എം താനൂർ, സൗണ്ട് ഡിസൈൻ -വിഷ്ണു ഗോവിന്ദ്, വസ്ത്രാലങ്കാരം -മഷർ ഹംസ, മേക്കപ്പ് -റോണക്‌സ്സ് സേവ്യർ, വിതരണം -സെൻട്രൽ പിക്ചേസ്, പ്രൊഡക്ഷൻ കൺട്രോൾ -സുധർമ്മൻ വള്ളിക്കുന്ന്, പബ്ലിസിറ്റി ഡിസൈൻ -യെല്ലോ ടൂത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ് -ഒബ്സ്ക്യുറ
Content Highlights: Actor Sangeeth Prathap wishes Mamitha Baiju a blessed birthday, sharing a heartfelt message
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·