ഇന്ന് മുംബൈ ഇന്ത്യൻസ് ടീമിൽ രണ്ട് വമ്പൻ മാറ്റങ്ങൾ, ഓപ്പണിങ്ങിൽ പുതിയ വെടിക്കെട്ട് ബാറ്റർ; എലിമിനേറ്ററിനുള്ള സാധ്യത ടീം

7 months ago 9
2025 സീസൺ ഇന്ത്യൻ പ്രീമിയർ ലീഗിന്റെ ( IPL 2025 ) എലിമിനേറ്റർ മത്സരത്തിൽ വെള്ളിയാഴ്ച മുംബൈ ഇന്ത്യൻസും, ഗുജറാത്ത് ടൈറ്റൻസും തമ്മിൽ ഏറ്റുമുട്ടാൻ ഒരുങ്ങുകയാണ്. പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് ഗുജറാത്ത് ടൈറ്റൻസ് പ്ലേ ഓഫിൽ എത്തിയതെങ്കിൽ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്താണ് മുംബൈയുടെ എലിമിനേറ്റർ പ്രവേശം. ഈ മത്സരത്തിൽ ജയിക്കുന്ന ടീം, രണ്ടാം ക്വാളിഫയറിന് യോഗ്യത നേടും. ഞായറാഴ്ച നടക്കുന്ന രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സാകും ഇവരുടെ എതിരാളികൾ.അതേ സമയം ലീഗ് ഘട്ടത്തിൽ കളിച്ച ടീമിൽ സുപ്രധാന മാറ്റങ്ങളുമായാണ് മുംബൈ ഇന്ത്യൻസ് പ്ലേ ഓഫിനെ സമീപിക്കുന്നത്. അന്താരാഷ്ട്ര ടീമിനൊപ്പമുള്ള തിരക്കുകളെ തുടർന്ന് മുംബൈ ഇന്ത്യൻസിന്റെ മൂന്ന് വിദേശ താരങ്ങളാണ് പ്ലേ ഓഫിന് മുൻപ് നാട്ടിലേക്ക് മടങ്ങിയത്. റിയാൻ റിക്കിൾട്ടണും, വിൽ ജാക്സും, കോർബിൻ ബോഷുമാണിത്. ഇവർക്ക് പകരക്കാരും മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ എത്തിയിട്ടുണ്ട്‌.

ഇന്ന് മുംബൈ ഇന്ത്യൻസ് ടീമിൽ രണ്ട് വമ്പൻ മാറ്റങ്ങൾ, ഓപ്പണിങ്ങിൽ പുതിയ വെടിക്കെട്ട് ബാറ്റർ; എലിമിനേറ്ററിനുള്ള സാധ്യത ടീം



അതേ സമയം അവസാന ലീഗ് മത്സരത്തിൽ കളിച്ച ടീമിൽ നിർണായക മാറ്റങ്ങളുമായിട്ടാകും എലിമിനേറ്ററിൽ മുംബൈ ഇറങ്ങുക എന്ന കാര്യം ഉറപ്പ്. ടീമിന് പുതിയ ഓപ്പണിങ് ജോഡി വരുമെന്നതാണ് ഏറ്റവും ശ്രദ്ധേയം. ഗുജറാത്തിന് എതിരായ എലിമിനേറ്റർ മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ സാധ്യത പ്ലേയിങ് ഇലവൻ എങ്ങനെയായിരിക്കുമെന്ന് നോക്കാം.

റിയാൻ റിക്കിൾട്ടണും രോഹിത് ശർമയുമായിരുന്നു ലീഗ് ഘട്ടത്തിൽ മുംബൈ ഇന്ത്യൻസിന്റെ ഓപ്പണർമാർ. എന്നാൽ റിക്കിൾട്ടൺ ടീം വിട്ട സാഹചര്യത്തിൽ‌ പകരക്കാരനായി എത്തിയ ജോണി ബെയർസ്റ്റോ മുംബൈയുടെ പുതിയ ഓപ്പണറാകും. രോഹിത് ശർമ - ജോണി ബെയർസ്റ്റോ ജോഡിയാകും എലിമിനേറ്ററിൽ മുംബൈയുടെ ഓപ്പണിങ് ജോഡിയെന്ന് ചുരുക്കം. വെടിക്കെട്ട് ബാറ്റിങ്ങിന് പേരുകേട്ട ബെയർസ്റ്റോ ഫോമിലാണെ‌ങ്കിൽ മുംബൈക്ക് കാര്യങ്ങൾ എളുപ്പമാകും.

തോൽവിക്ക് ശേഷം അക്കാര്യം തുറന്ന് സമ്മതിച്ച് ഹാർദിക് പാണ്ഡ്യ; മുംബൈ ഇന്ത്യൻസിന്റെ കളി ഇനി എലിമിനേറ്ററിൽ
മൂന്നാം നമ്പരിൽ സൂര്യകുമാർ യാദവ് തന്നെ കളിക്കാനാണ്‌ സാധ്യത. 2025 സീസണിൽ മുംബൈയുടെ ഏറ്റവും മികച്ച ബാറ്ററാണ് സ്കൈ. ഇന്ത്യൻ യുവ താരം തിലക് വർമയാകും നാലാം നമ്പരിൽ. വിൽ ജാക്സിന് പകരക്കാരനായി മുംബൈ ഇന്ത്യൻസ് ടീമിലെത്തിച്ച ശ്രീലങ്കൻ താരം ചരിത് അസലങ്കയും പ്ലേയിങ് ഇലവനിൽ ഇടം പിടിക്കുമെന്നാണ് സൂചനകൾ. ഹാർദിക് പാണ്ഡ്യയും നമൻ ധിറുമാകും ടീമിന്റെ ഫിനിഷർമാർ. നമൻ ധിർ മികച്ച ഫോമിൽ ബാറ്റ് ചെയ്യുന്നത് മുംബൈയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്.

സച്ചിന്റെ കിടിലൻ ഐപിഎൽ റെക്കോഡ് തകർത്ത് സൂര്യകുമാർ യാദവ്; 15 വർഷം പഴക്കമുള്ള നേട്ടം ഇനി പഴങ്കഥ
ജസ്പ്രിത് ബുംറയാകും എലിമിനേറ്റർ പോരിലും മുംബൈ ഇന്ത്യൻസിന്റെ പേസ് നിരയെ നയിക്കുക. ബുംറക്ക് കൂട്ടായി ട്രെന്റ് ബോൾട്ടും, ദീപക് ചഹറും പേസ് നിരയിൽ എത്തും. ഈ സീസണിൽ മികച്ച ഫോമിലാണ് മുംബൈയുടെ പേസർമാർ. ട്രെന്റ് ബോൾട്ട് 19 വിക്കറ്റുകളും ജസ്പ്രിത് ബുംറ, 17 വിക്കറ്റുകളും ലീഗ് ഘട്ടത്തിൽ നേടിയിട്ടുണ്ട്. ന്യൂസിലൻഡ് താരം മിച്ചൽ സാന്റ്നറാകും ടീമിന്റെ പ്രധാന സ്പിന്നർ.‌ ഇമ്പാക്ട് താരമായി കരൺ ശർമ ഇറങ്ങാനാണ് സാധ്യത.

മുംബൈ ഇന്ത്യൻസിന്റെ സാധ്യത പ്ലേയിങ് ഇലവൻ ഇങ്ങനെ: രോഹിത് ശർമ, ജോണി ബെയർസ്റ്റോ ( വിക്കറ്റ് കീപ്പർ ), സൂര്യകുമാർ യാദവ്, തിലക് വർമ, ചരിത് അസലങ്ക, ഹാർദിക് പാണ്ഡ്യ ( ക്യാപ്റ്റൻ ), നമൻ ധിർ, മിച്ചൽ സാന്റ്നർ, ദീപക് ചഹർ, ജസ്പ്രിത് ബുംറ, ട്രെന്റ് ബോൾട്ട്.

ഇമ്പാക്ട് താരം: കരൺ ശർമ.

Read Entire Article