ഇന്ററിന്റെ ട്രെബിൾ മോഹം മുടക്കി എസി മിലാൻ; ഇറ്റാലിയൻ കപ്പിൽ ഇന്ററിനെ 3–0ന് വീഴ്ത്തി ഫൈനലിൽ

8 months ago 9

മനോരമ ലേഖകൻ

Published: April 25 , 2025 07:25 AM IST

1 minute Read

  • ഇറ്റാലിയൻ കപ്പ് സെമിഫൈനലിൽ എസി മിലാൻ–3, ഇന്റർ മിലാൻ–0

എസി മിലാൻ താരം ലൂക്ക യോവിച്ചിന്റെ ആഹ്ലാദം
എസി മിലാൻ താരം ലൂക്ക യോവിച്ചിന്റെ ആഹ്ലാദം

മിലാൻ ∙ സീസണിൽ 3 മേജർ കിരീടങ്ങൾ നേടാമെന്ന ഇന്റർ മിലാന്റെ മോഹം മുടക്കി എസി മിലാൻ. ഇന്ററിനെ 3–0നു തോൽപിച്ച് എസി മിലാൻ ഇറ്റാലിയൻ കപ്പ് ഫൈനലിലെത്തി. സെർബിയൻ താരം ലൂക്ക യോവിച്ച് ഇരട്ടഗോൾ നേടി. ഇരുപാദങ്ങളിലുമായി 4–1നാണ് മിലാന്റെ ജയം. ജനുവരിയിൽ ഇറ്റാലിയൻ സൂപ്പർ കപ്പ് ഫൈനലിലും എസി മിലാൻ ഇന്ററിനെ തോൽപിച്ചിരുന്നു.

എന്നാൽ സീരി എയിൽ ഒന്നാം സ്ഥാനത്തും യുവേഫ ചാംപ്യൻസ് ലീഗിൽ സെമിഫൈനലിലും എത്തിനിൽക്കുന്ന ഇന്ററിന് ഇനി 2 കിരീട സാധ്യതകൾ കൂടിയുണ്ട്. 30നാണ് ബാർസിലോനയുമായുള്ള ഇന്ററിന്റെ സെമിഫൈനൽ ആദ്യപാദം.

സീരി എയിൽ‍ നാപ്പോളിയും ഇന്ററിനൊപ്പം ഒന്നാമതുണ്ട്. ഇരുടീമുകളും ഒരേ പോയിന്റിൽ ഫിനിഷ് ചെയ്താൽ കിരീട ജേതാക്കളെ തീരുമാനിക്കാൻ പ്ലേഓഫ് വേണ്ടി വരും.

English Summary:

AC Milan's Triumph: AC Milan's triumph eliminates Inter's chances of winning the treble this season. The emphatic 3-0 triumph implicit Inter successful the Italian Cup semi-final leaves Inter with 2 remaining rubric opportunities.

Read Entire Article