ഇന്റേണല്‍ ഇഞ്ച്വറി സംഭവിച്ച് ഐസിയുവിലായി, അക്വേറിയം തകര്‍ന്നുണ്ടായ അപകടത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; ടൊവിനോ പറയുന്നു

1 month ago 7

Authored by: അശ്വിനി പി|Samayam Malayalam7 Apr 2026, 4:40 p.m. IST

സിനിമ ചിത്രീകരണം അത്ര എളുപ്പമുള്ള ഒന്നല്ല. കള എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തും നടികര്‍ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തും തനിക്കുണ്ടായ അപകടത്തെ കുറിച്ച് ടൊവിനോ തോമസ്

tovino thomas connected  acceptable   injuriesടൊവിനോ തോമസ്
മലയാള സിനിമയിലെ ആക്ഷന്‍ ഹീറോ ആയി മാറിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ താന്‍ അബദ്ധവശാല്‍ ആക്ഷന്‍ ഹീറോ ആയി മാറിയ നടനാണെന്നാണ് ടൊവിനോ പറയുന്നത്. പള്ളിച്ചട്ടമ്പി എന്ന പുതിയ സിനിമയുടെ പ്രമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍. ഷൂട്ടിങ് സമയത്തുണ്ടായ അപകടങ്ങളെ കുറിച്ചും നടന്‍ തുറന്ന് സംസാരിച്ചു.

കള എന്ന സിനിമയുടെ ഷൂട്ടിങ് സമയത്ത് എനിക്ക് ഇന്റേണല്‍ ഇഞ്ച്വറി സംഭവിച്ചു. രണ്ട് മൂന്ന് ദിവസം ഐസിയുവില്‍ ആയിരുന്നു, ഒരാഴ്ച ആശുപത്രിയില്‍ കഴിഞ്ഞതിന് ശേഷം വീട്ടിലെത്തി. പിന്നീട് ഒരു മാസം കിടപ്പിലായിരുന്നു. ആ സമയത്ത് കളയുടെ ഷൂട്ടിങ് നിര്‍ത്തി വച്ചു. ഒരു മാസത്തെ വിശ്രമത്തിന് ശേഷം ഞാന്‍ പിന്നീട് ചെയ്തത് കാണെ കാണെ എന്ന ചിത്രമാണ്. ആ സിനിമയ്ക്ക് ആക്ഷന്‍ ആവശ്യമില്ലായിരുന്നു, ഇമോഷണലാണ് കൂടുതല്‍. കാണെ കാണെ പൂര്‍ത്തിയാക്കിയ ശേഷമാണ് പിന്നീട് വീണ്ടും കളയില്‍ ജോയിന്‍ ചെയ്തത്.

Also Read: അഭിനയം നിര്‍ത്തുന്നു, വിവാഹിതയാവുന്നു, രണ്ട് വയസ്സുള്ള കുട്ടികളുടെ അമ്മ; എല്ലാ വാര്‍ത്തകളോടും പ്രതികരിച്ച് തൃഷ കൃഷ്ണന്‍

അതേ പോലൊരു അനുഭവം നടികര്‍ എന്ന സിനിമയുടെ ഷൂട്ടിങ് സമയത്തും ഉണ്ടായി. അത് പക്ഷേ ആക്ഷന്‍ സീക്വന്‍സില്‍ ആയിരുന്നില്ല. ആക്ഷന്‍ രംഗം അല്ലാത്തതുകൊണ്ടു തന്നെ പ്രത്യേകിച്ച് യാതൊരു മുന്നാെരുക്കവും ഞാന്‍ എടുത്തിരുന്നില്ല. ഷൂട്ടിങ് സ്‌പോട്ടില്‍ ഒരു വലിയ അക്വേറിയം ഉണ്ടായിരുന്നു. നാല് ലെയറുള്ള, വലിയൊരു അക്വേറിയം. ഷൂട്ടിങ് നടന്നുകൊണ്ടിരിക്കുമ്പോള്‍ ഞാനൊരു ശബ്ദം കേള്‍ക്കുന്നുണ്ട്, ക്യാമറമാനെ നോക്കുമ്പോള്‍ അദ്ദേഹം എന്റെ പിന്നിലേക്കാണ് നോക്കുന്നത്.


അതോടെ എനിക്ക് മനസ്സിലായി, അക്വേറിയം പൊട്ടുന്ന ശബ്ദമാണത് എന്ന്, ചിന്തിക്കാനോ തിരിഞ്ഞു നോക്കാനോ ഉള്ള സാവകാശം എനിക്കില്ലായിരുന്നു. പെട്ടന്ന് ഞാന്‍ എടുത്ത് ചാടി, എന്റെ ശരീരവും ഫ്‌ളോറുമായുള്ള ബന്ധം കുറക്കാനാണ് ശ്രമിച്ചത്. എന്നിട്ടും അപകടം സംഭവിച്ചു, കാലിന്റെ ചെറുവിരല്‍ മുറിഞ്ഞു, വലത് കാലിനും കൈയിക്കും അപകടം സംഭവിച്ചു. വീണ്ടും ഒരു മാസം കിടപ്പിലായി. ഒരു മാസത്തെ വിശ്രമ ജീവിതത്തിന് ശേഷമാണ് ഞാന്‍ എഴുന്നേറ്റ് നടക്കാന്‍ തുടങ്ങിയത്. വീഴുന്നതും, അത് കഴിഞ്ഞ് എഴുന്നേറ്റ് നില്‍ക്കുന്നതും പിന്നീട് നടക്കുന്നതും ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍. അതുകൊണ്ട് ഇതൊക്കെ ഇഷ്ടപ്പെടുന്നു എന്ന് ടൊവിനോ തോമസ് ചിരിച്ചുകൊണ്ട് പറയുന്നു
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് 13 വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article