Published: June 18 , 2025 11:02 AM IST
1 minute Read
-
ചർച്ചിൽ ബ്രദേഴ്സിന് ഐ ലീഗ് കിരീടം നഷ്ടമായേക്കും
ന്യൂഡൽഹി ∙ ഐ ലീഗ് ഫുട്ബോളിൽ തങ്ങളുടെ 3 പോയിന്റ് വെട്ടിക്കുറച്ചതിനെതിരെ രണ്ടാം സ്ഥാനക്കാരായ ഇന്റർ കാശി നൽകിയിരുന്ന പ്രാഥമിക അപ്പീലിൽ വിജയം. സ്വിറ്റ്സർലൻഡിലെ രാജ്യാന്തര കായിക കോടതിയാണു (സിഎഎസ്) ഇന്റർ കാശിയുടെ അപ്പീൽ പരിഗണിച്ചത്. ചർച്ചിൽ ബ്രദേഴ്സിനെ ലീഗ് ചാംപ്യൻമാരായി പ്രഖ്യാപിച്ചതിനെതിരെ ഇന്റർ കാശി നൽകിയ മറ്റൊരു അപ്പീൽ സിഎഎസിന്റെ പരിഗണനയിലുണ്ട്. ഇതിനു ശേഷമാകും ലീഗ് ചാംപ്യൻമാർ ആരെന്നതിൽ അന്തിമ തീരുമാനമാകൂ.
39 പോയിന്റുമായി ലീഗിൽ രണ്ടാമതെത്തിയ ഇന്റർ കാശി നൽകിയ അപ്പീൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന്റെ (എഐഎഫ്എഫ്) അപ്പീൽ കമ്മിറ്റി തള്ളിയതോടെയാണ് 40 പോയിന്റ് നേടിയ ചർച്ചിൽ ബ്രദേഴ്സ് ക്ലബ് ചാംപ്യന്മാരായത്. സീസണിലെ ഒരു മത്സരത്തിൽ, നാംധാരി എഫ്സി തങ്ങൾക്കെതിരെ യോഗ്യതയില്ലാത്ത ഒരു താരത്തെ കളിപ്പിച്ചു എന്നായിരുന്നു ഇന്റർ കാശിയുടെ പരാതി.
ഈ മത്സരം നാംധാരി ജയിച്ചിരുന്നു. അതിനെതിരെയുള്ള ഇന്റർ കാശിയുടെ അപ്പീൽ അംഗീകരിച്ചിരുന്നെങ്കിൽ അവർക്കു 3 പോയിന്റ് ലഭിക്കുമായിരുന്നു. അങ്ങനെയെങ്കിൽ ഇന്റർ കാശിക്കു ചർച്ചിലിനെ മറികടന്ന് ഐ ലീഗ് ജേതാക്കളാകാമായിരുന്നു.
ഇതുമായി ബന്ധപ്പെട്ട അപ്പീലിലാണ് ഇപ്പോൾ സിഎഎസ് ഇന്റർ കാശിക്ക് അനുകൂലമായി വിധി. രാജ്യാന്തര കോടതിയിലെ ചെലവുകൾക്കായി 2.12 ലക്ഷം രൂപ എഐഎഫ്എഫും 1.06 ലക്ഷം രൂപ ചർച്ചിൽ ബ്രദേഴ്സും നാംധാരി എഫ്‌സിയും ഇന്റർകാശിക്കു നൽകാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
English Summary:








English (US) ·