Published: December 08, 2025 08:17 AM IST Updated: December 08, 2025 11:18 AM IST
1 minute Read
വാഷിങ്ടൻ ∙ ‘‘ഇതാണ് ഞാൻ ആഗ്രഹിച്ച നിമിഷം; ഇതാണ് ഞാൻ കാത്തിരുന്ന കപ്പ്’’– എംഎൽഎസ് കപ്പ് ഫുട്ബോൾ ജേതാക്കളായതിനു ശേഷം ഇന്റർ മയാമി എഫ്സി ക്യാപ്റ്റൻ ലയണൽ മെസ്സി ആരാധകരോടും മാധ്യമങ്ങളോടുമായി പറഞ്ഞു. വാൻകൂവർ വൈറ്റ്ക്യാപ്സിനെ 3–1നു തോൽപിച്ചാണ് ഇന്റർ മയാമി ആദ്യമായി എംഎൽഎസ് കപ്പ് നേടുന്നത്. കളിയിൽ ഗോളടിച്ചില്ലെങ്കിലും 71–ാം മിനിറ്റിൽ റോഡ്രിഗോ ഡി പോളിനും ഇൻജറി ടൈമിൽ ടാഡിയോ അലൻഡെയ്ക്കും ഗോളിനു വഴിയൊരുക്കി നൽകിയതു മെസ്സിയായിരുന്നു. 8–ാം മിനിറ്റിൽ വാൻകൂവർ താരം എഡിയർ ഒകാംപോയുടെ സെൽഫ് ഗോളായിരുന്നു ഇന്റർ മയാമിക്കു ലീഡ് നൽകിയത്.
പ്ലേ ഓഫ് റൗണ്ടിലെ ഗോൾ കോൺട്രിബ്യൂഷൻ റെക്കോർഡുമായാണ് മെസ്സി സീസൺ അവസാനിപ്പിക്കുന്നത്. 6 ഗോളുകളും 9 അസിസ്റ്റുകളും പേരിലുള്ള മെസ്സിക്ക് പ്ലേ ഓഫിലെ എല്ലാ കളിയിലും ഒരു ഗോളോ അസിസ്റ്റോ സ്വന്തമായുണ്ട്.
‘‘ 3 വർഷം മുൻപു ഞാൻ എംഎൽഎസിലേക്കു വന്നു. ഇന്നിതാ നമ്മൾ എംഎൽഎസ് ചാംപ്യന്മാരായിരിക്കുന്നു. ഇതാണ് കാത്തിരുന്ന ആ നിമിഷം’’– മുപ്പത്തിയെട്ടുകാരൻ മെസ്സി പറഞ്ഞു.
English Summary:








English (US) ·