Published: September 02, 2025 03:23 PM IST
1 minute Read
സിയാറ്റിൽ (യുഎസ്) ∙ ലയണൽ മെസ്സിക്കും ഇന്റർ മയാമിക്കും ഇതിനപ്പുറം ഒരു നിരാശ വേറെയില്ല. യുഎസിലെ ലീഗ്സ് കപ്പ് ഫുട്ബോൾ കിരീടം മയാമിക്കു കയ്യകലത്തിൽ വഴുതിപ്പോയി. ഞായറാഴ്ച രാത്രി നടന്ന ലീഗ്സ് കപ്പ് ഫൈനലിൽ സിയാറ്റിൽ സൗണ്ടേഴ്സ് 3–0ന് മയാമിയെ തോൽപിച്ചു. ഒസാസെ ഡി റൊസാരിയോ (26–ാം മിനിറ്റ്), അലക്സ് റോൾഡൻ (84, പെനൽറ്റി), പോൾ റോത്രോക്ക് (89) എന്നിവരാണു ഗോളുകൾ നേടിയത്.
മേജർ ലീഗ് സോക്കറിലെയും (എംഎൽഎസ്) ലിഗ എംഎക്സിലെയും ടീമുകൾ പങ്കെടുക്കുന്ന വാർഷിക ടൂർണമെന്റായ ലീഗ്സ് കപ്പിലെ വിജയത്തോടെ സൗണ്ടേഴ്സ് പുതുചരിത്രമെഴുതുകയും ചെയ്തു. എംഎൽഎസ് കപ്പ്, കോൺകകാഫ് ചാംപ്യൻസ് കപ്പ്, യുഎസ് ഓപ്പൺ കപ്പ്, സപ്പോർട്ടേഴ്സ് ഷീൽഡ്, ലീഗ്സ് കപ്പ് എന്നീ 5 പ്രധാന ട്രോഫികളും നേടുന്ന ആദ്യ എംഎൽഎസ് ടീമാണ് അവർ.
എന്നാൽ, 2023ൽ മയാമിയെ ലീഗ്സ് കപ്പ് ചാംപ്യന്മാരാക്കിയ ലയണൽ മെസ്സിക്ക് ഇത്തവണ അതേ മികവ് ആവർത്തിക്കാനായില്ല. ഒട്ടേറെ അവസരങ്ങൾ കിട്ടിയിട്ടും മെസ്സിക്ക് അവയൊന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല. സ്വാരെസ് ഒരുക്കി നൽകിയ ഒരു സുവർണാവസരവും മെസ്സി പാഴാക്കി.
English Summary:








English (US) ·