ഇപ്പോ എന്താ സംഭവിച്ചെ? ടോസിനിടെ ശ്രേയസ് അയ്യരുടെ തമാശ, ‘കോയിൻ’ എടുത്തു പരിശോധിച്ച് വിൻഡീസ് ക്യാപ്റ്റൻ- വിഡിയോ

1 month ago 4

ഓൺലൈൻ ഡെസ്ക്

Published: October 14, 2026 09:36 PM IST Updated: October 14, 2026 11:22 PM IST

1 minute Read

ശ്രേയസ് അയ്യരും ഷായ് ഹോപും ടോസിനിടെ. Photo by NOAH SEELAM / AFP
ശ്രേയസ് അയ്യരും ഷായ് ഹോപും ടോസിനിടെ. Photo by NOAH SEELAM / AFP

ഹൈദരാബാദ്∙ ഇന്ത്യ– വെസ്റ്റിൻ‍ഡീസ് നാലാം ട്വന്റി20 മത്സരത്തിന്റെ ടോസിനിടെ വിൻഡീസ് ക്യാപ്റ്റൻ ഷായ് ഹോപിനെ ആശയക്കുഴപ്പത്തിലാക്കി ശ്രേയസ് അയ്യർ. രവി ശാസ്ത്രിയുടെ ‘ഇൻട്രോ’യ്ക്കു ശേഷമായിരുന്നു ഗ്രൗണ്ടിൽവച്ച് ഇന്ത്യൻ ക്യാപ്റ്റന്റെ തമാശ. അതിവേഗത്തിൽ കോയിൻ മുകളിലേക്ക് എറിയുന്നതായി അഭിനയിക്കുകയാണ് ശ്രേയസ് ചെയ്തത്. എന്താണു സംഭവിച്ചതെന്ന് വിൻഡീസ് ക്യാപ്റ്റൻ ശ്രദ്ധിക്കുന്നതിനിടെ പാന്റിന്റെ പോക്കറ്റിൽനിന്ന് കോയിൻ എടുത്ത് മുകളിലേക്ക് ഇടുകയും ചെയ്തു. മത്സരത്തിൽ ടോസ് ലഭിച്ച ഇന്ത്യ വിൻഡീസിനെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

What you should work next

ഇന്ത്യയ്ക്കു ടോസ് ലഭിച്ചതോടെ സംശയത്തിലായ വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ഗ്രൗണ്ടിൽ വച്ച് കോയിൻ എടുത്തു പരിശോധിക്കുന്നുണ്ടായിരുന്നു. വിൻഡീസ് ക്യാപ്റ്റന്റെ ആശയക്കുഴപ്പം ശ്രദ്ധിച്ച ശ്രേയസ് അയ്യർ ചിരിക്കുകയും ചെയ്യുന്നുണ്ട്. ടോസിനിടയിലെ തമാശയുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിർണായക മത്സരത്തിൽ ഷായ് ഹോപിനെ ആശയക്കുഴപ്പത്തിലാക്കാൻ ഇന്ത്യൻ ക്യാപ്റ്റൻ പുറത്തെടുത്ത തന്ത്രമാണ് ഇതെന്നു വാദിക്കുന്നവരും ഏറെയാണ്.

What you should work next

പക്ഷേ മത്സരഫലം ഇന്ത്യയ്ക്ക് അനുകൂലമായില്ല. ആദ്യം ബാറ്റു ചെയ്ത വെസ്റ്റിൻഡീസ് 20 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 247 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിൽ 19.3 ഓവറിൽ 223 റൺസടിച്ച് ഇന്ത്യ പുറത്തായി. ഇതോടെ വെസ്റ്റിൻഡീസിന് 24 റൺസ് വിജയം. പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്താനും (2–2) വെസ്റ്റിൻഡീസിനു സാധിച്ചു.

🚨 Toss 🚨 #TeamIndia person won the flip & volition vessel archetypal successful the 4️⃣th #INDvWI T20I. Updates ▶️ https://t.co/ksuQbTW6n5 @mflone_ https://t.co/UgqEljYIIE

— BCCI (@BCCI) October 14, 2026

English Summary:

Did Shreyas Iyer Trick Shai Hope? India Captain's Antics Go Viral

Read Entire Article