16 August 2025, 12:28 PM IST

ഭാവന | photo: Jaiwin T Xavier / Mathrubhumi
കൊച്ചി: താരസംഘടന 'അമ്മ'യുടെ നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ എത്തിയതില്‍ പ്രതികരിക്കാനില്ലെന്ന് നടി ഭാവന. താന്‍ ഇപ്പോള്‍ അമ്മയില്‍ അംഗമല്ല. നേതൃത്വത്തിലേക്ക് പുതിയ ഭാരവാഹികള്‍ എത്തിയതിനെക്കുറിച്ച് അറിയില്ല. സാഹചര്യം വരുമ്പോള്‍ അതിനെക്കുറിച്ച് സംസാരിക്കാമെന്നും ഭാവന മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
സംഘടനയില്‍നിന്ന് രാജിവെച്ചുപോയവരെ തിരിച്ചെത്തിക്കുന്നത് 'അമ്മ'യുടെ അടിയന്തര അജന്‍ഡയിലില്ലെന്ന് പുതുതായി തിരഞ്ഞെടുക്കപ്പെട്ട അധ്യക്ഷ ശ്വേതാ മേനോന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞിരുന്നു. രാജിവെച്ചുപോയവര്‍ക്ക് തിരിച്ചുവരാന്‍ അതിന്റേതായ നിയമങ്ങളും ചട്ടങ്ങളുമുണ്ട്. രാജിവെച്ചുപോയവര്‍ തിരിച്ചുവരണമെന്നാണ് തന്റേയും മറ്റ് അംഗങ്ങളുടേയും ആഗ്രഹം. അവരെ തിരിച്ചെത്തിക്കാന്‍ പ്രസിഡന്റ് എന്ന നിലയില്‍ മുന്‍കൈ എടുക്കുമെന്നും ശ്വേത പറഞ്ഞിരുന്നു.
വെള്ളിയാഴ്ച നടന്ന സംഘടനാ തിരഞ്ഞെടുപ്പില്‍ ശ്വേതാ മേനോനെ പ്രസിഡന്റും കുക്കു പരമേശ്വരനെ ജനറല്‍ സെക്രട്ടറിയുമായും തിരഞ്ഞെടുത്തിരുന്നു. ചരിത്രത്തിലാദ്യമായാണ് വനിതകള്‍ തലപ്പത്തേക്ക് എത്തിയത്. വൈസ് പ്രസിഡന്റായി ലക്ഷ്മിപ്രിയയും തിരഞ്ഞെടുക്കപ്പെട്ടു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അന്‍സിബ ഹസന്‍ നേരത്തെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
Content Highlights: Bhavana responds to the caller AMMA leadership
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·