പക്ഷേ ഇപ്പോള്‍ പഴയത് പോലെയല്ല, ശരീരവും ആരോഗ്യവും കുറച്ചു കൂടെ ശ്രദ്ധിക്കണം എന്ന് വിശാല്‍ പറയുന്നു. ജീവിതത്തില്‍ ഇപ്പോള്‍ ഉത്തരവാദിത്വങ്ങളായി, എന്നെ വിശ്വസിച്ച് ഒരാള്‍ കൂടെ ജീവിതത്തിലേക്ക് വരുന്നു. അപ്പോള്‍ ഞാന്‍ കുറച്ചു കൂടെ ശ്രദ്ധിക്കണം എന്ന തിരിച്ചറിവും വിശാല്‍ പങ്കുവച്ചു.
ഞാന്‍ പഴഞ്ചനാണ് എന്ന് പറയാം; എന്നാലും ഡേറ്റ് ചെയ്യുമ്പോള്‍ പുരുഷന്‍ തന്നെ ബില്‍ പേ ചെയ്യണം എന്ന് ധ്രുവ് വിക്രം
ഇപ്പോള്‍ ശരീരത്തില്‍ ആകെ 130 ഓളം തുന്നിക്കെട്ടുകള്‍ ഉണ്ടത്രെ. പലപ്പോഴായി സംഭവിച്ച പരിക്കുകളാണ്. കൈയ്യില്‍ കാലില്‍ ഇടിപ്പില്‍ അങ്ങനെ പലയിടത്തും. നൂറാമത്തെ തവണ സ്റ്റിച്ച് ഇട്ടപ്പോള്‍ ഞാന്‍ ഫ്രണ്ട്‌സിന് പാര്‍ട്ടി കൊടുത്തു എന്നാണ് വിശാല്‍ പറഞ്ഞത്. പൊതുവെ നൂറാമത്തെ സിനിമയാണ് എല്ലാവരും ആഘോഷിക്കുന്നത്, ഞാന്‍ എന്റെ ശരീരത്തിലെ നൂറാമത്തെ സ്റ്റിച്ചും ആഘോഷിച്ചും എന്നാണ് നടന്‍ തമാശയോടെ പറയുന്നത്.
തിയേറ്ററിലെ വിസില്‍ അടിയും കൈയ്യടിയും എനിക്ക് ആവേശമാണ്. ബോഡി ഡബിള്‍ ഉണ്ടാവാറുണ്ട്. പക്ഷേ എന്റെ ബോഡി ഡബിള്‍ ദിവസവും പൊങ്കല്‍ കഴിച്ച്, നന്നായി ഉറങ്ങി വണ്ണം വച്ചു. ഇപ്പോള്‍ അയാളെ കണ്ടാല്‍ എന്റെ ശരീരത്തിന്റെ ഇരട്ടിയുണ്ട്, ഞാനല്ല എന്ന് എളുപ്പം മനസ്സിലാവും. അതുകൊണ്ട് അയാളെ ഞാന്‍ പറഞ്ഞുവിട്ടു, മര്യാദയ്ക്ക് ജിമ്മില്‍ പോയി തടി കുറച്ചിട്ട് വന്നാല്‍ മതി എന്ന് പറഞ്ഞിട്ടുണ്ട്.
അടുത്ത ചോദ്യം എപ്പോഴാണ് കല്യാണം എന്നതാണ്, സായി ധന്‍ഷികയും ഇത് തന്നെയാണ് ചോദിക്കുന്നത്. നടികര്‍ സംഘട്ടിന്റെ കെട്ടിടം പണി തീരട്ടെ എന്നാണ് അപ്പോഴും ഇപ്പോഴുമുള്ള എന്റെ മറുപടി. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഞാന്‍ ഇത് തന്നെയാണ് പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്. ഇനി അധികമില്ല. ഫർണിച്ചർ ജോലികളൊക്കെ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. പലരും ഇൻവെസ്റ്റ് ചെയ്തതിനാലാണ് ഇത്ര കാലതാമസം സംഭവിച്ചത്. എത്രയും പെട്ടന്ന് കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകും, അത് കഴിഞ്ഞ് വിവാഹമുണ്ടാവും- വിശാല്‍ പറഞ്ഞു.




English (US) ·