ഇന്ത്യന്‍ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചാഹലും നൃത്തസംവിധായക ധനശ്രീ വര്‍മയും ഇക്കഴിഞ്ഞ മാര്‍ച്ച് 20-ാം തീയതി ഔദ്യോഗികമായി തങ്ങളുടെ വിവാഹബന്ധം വേര്‍പെടുത്തിയിരുന്നു. ബാന്ദ്ര കുടുംബ കോടതിയില്‍ എത്തി പരസ്പര സമ്മതത്തോടെ വിവാഹമോചനത്തിനായി ഇരുവരും സമര്‍പ്പിച്ച സംയുക്ത ഹര്‍ജിയില്‍ കോടതി ഇരുവര്‍ക്കും വിവാഹമോചനം അനുവദിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള വിവാഹ മോചന വാര്‍ത്തകള്‍ക്കിടെ ശ്രദ്ധ നേടിയ പേരായിരുന്നു അലിഗഢില്‍ നിന്നുള്ള യൂട്യൂബറും റേഡിയോ ജോക്കിയുമായ ആര്‍ജെ മഹ്വാഷിന്റേത്. ചാഹലും മഹ്വാഷും തമ്മില്‍ അടുപ്പത്തിലാണെന്നും ഡേറ്റിങ്ങിലാണെന്നുമുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.
ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മത്സരം കാണാന്‍ ഇരുവരും ഒന്നിച്ച് എത്തിയതു മുതല്‍ അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഡേറ്റിങ്ങിലാണെന്ന് ഇരുവരും തുറന്നു സമ്മതിച്ചിട്ടില്ലെങ്കിലും പലയിടങ്ങിലും ഇരുവരെയും ഒരുമിച്ച് കാണുന്നതാണ് അഭ്യൂഹങ്ങള്‍ക്ക് കരുത്താകുന്നത്. എന്നാല്‍, ഇപ്പോഴിതാ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ താന്‍ സിംഗിളാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മഹ്‌വാഷ്. വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമേ ഒരാളുമായി ഡേറ്റ് ചെയ്യൂ എന്നും മഹ്‌വാഷ് വ്യക്തമാക്കി.
''ഞാന്‍ സിംഗിളാണ്. സന്തോഷവതിയാണ്. വിവാഹത്തെക്കുറിച്ചുള്ള ഇപ്പോഴത്തെ ആശയം എനിക്ക് മനസിലാകുന്നില്ല, വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ മാത്രമേ ഒരാളുമായി ഞാന്‍ ഡേറ്റ് ചെയ്യൂ. അതിനാല്‍ കാഷ്വല്‍ ഡേറ്റുകളില്‍ പോകാറില്ല. ധൂമിലെ അലിയെ പോലെ, ഞാന്‍ കുട്ടികളെയും ഭാവിയെയും സങ്കല്‍പ്പിക്കാന്‍ തുടങ്ങും'', മഹ്‌വാഷ് പറഞ്ഞു.
മഹ്വാഷിന്റെ വിവാഹ നിശ്ചയം നേരത്തേ കഴിഞ്ഞിരുന്നു. എന്നാല്‍, പ്രതിശ്രുത വരന്‍ വഞ്ചിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും അവര്‍ വ്യക്തമാക്കി. മാനസികമായും ശാരീരികമായും തന്നെ അത് ബാധിച്ചിരുന്നുവെന്നും രക്ഷിതാക്കള്‍ നിര്‍ബന്ധിച്ചാണ് വിവാഹനിശ്ചയം നടത്തിയതെന്നും അവര്‍ തുറന്നുപറഞ്ഞിരുന്നു. ഇതിനോടു കൂട്ടിച്ചേര്‍ത്ത് ഒരു ബന്ധത്തിലെ വേര്‍പിരിയലിനു ശേഷം എല്ലായ്‌പ്പോഴും സ്ത്രീയേയാണ് കുറ്റപ്പെടുത്താറുള്ളതെന്നും മഹ്‌വാഷ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ വ്യക്തമാക്കി. മുന്‍ കാമുകന്‍ തന്നെ വഞ്ചിക്കുകയാണെന്ന് അറിഞ്ഞതിനുശേഷവും ആളുകള്‍ തന്നെക്കുറിച്ച് എന്ത് പറയുമെന്ന് ഭയന്നാണ് താന്‍ മൂന്ന് വര്‍ഷത്തോളം അദ്ദേഹത്തോടൊപ്പം നിന്നതെന്നും അവര്‍ വ്യക്തമാക്കി.
Content Highlights: RJ Mahwash clarifies dating rumors with Yuzvendra Chahal, stating she`s azygous and lone dates erstwhile r








English (US) ·