'ഇപ്പോഴും നിങ്ങൾ ഒന്നും നേടിയിട്ടില്ല' പഞ്ചാബിന് മുന്നറിയിപ്പ് നൽകി പരിശീലകൻ റിക്കി പോണ്ടിങ്

7 months ago 8

Authored by: അനുഷ ഗംഗാധരൻ|Samayam Malayalam27 May 2025, 5:37 pm

ഐപിഎൽ 2025 സീസണിൽ 19 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് പഞ്ചാബ് കിങ്‌സ്. 2014 ന് ശേഷം ആദ്യമായി ആണ് പഞ്ചാബ് കിങ്‌സ് ക്വാളിഫയർ ആകുന്നത്. എന്നാൽ ഇപ്പോൾ ടീമിന് നിർണായക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പരിശീലകൻ റിക്കി പോണ്ടിങ്.

ഹൈലൈറ്റ്:

  • പഞ്ചാബിന് നിർണായക മുന്നറിയിപ്പ് നൽകി റിക്കി പോണ്ടിങ്
  • 2014 ന് ശേഷം ഇത് ആദ്യം
  • പോയിന്റ് ടേബിളിൽ ഒന്നാമതെത്തി പഞ്ചാബ്
റിക്കി പോണ്ടിങ്റിക്കി പോണ്ടിങ് (ഫോട്ടോസ്- Samayam Malayalam)
2014 ന് ശേഷം ആദ്യമായ്‌ ആണ് പഞ്ചാബ് കിങ്‌സ് പ്ലേ ഓഫിലേക്ക് എത്തുന്നത്. അതും ക്വാളിഫയർ ഒന്നാമനായി. 14 മത്സരങ്ങൾ കളിച്ച് 19 പോയിന്റുമായി ഗ്രൂപ്പ് മത്സരങ്ങൾ അവസാനിപ്പിച്ച് ക്വാളിഫയർ മത്സരത്തിലേക്ക് പ്രവേശിച്ച പഞ്ചാബിനെ നോക്കി അത്ഭുതപെടുകയാണ് ആരാധകർ. ശ്രേയസ് അയ്യർ എന്ന ക്യാപ്റ്റൻസി മികവ് ഏറെയുള്ള ഒരു നായകനെ ടീമിലെത്തിച്ച് പഞ്ചാബിന് എന്തുകൊണ്ടും ഗുണം ചെയ്‌തു.
കോഹ്‌ലിയുടെ ചുവന്ന പട്ടാളത്തിന് ഇന്ന് നിർണായകം; ജയിച്ച് പടിയിറങ്ങാനൊരുങ്ങി പന്തിന്റെ ലക്‌നൗവും
റിക്കി പോണ്ടിങ് എന്ന ഓസ്‌ട്രേലിയൻ പരിശീലകനെ ടീമിലെത്തിച്ചതും 2025 സീസണിൽ പഞ്ചാബിന് ഗുണം ചെയ്‌തു. ഇന്നിപ്പോൾ മുംബൈ ഇന്ത്യൻസുമായി നടന്ന മത്സരത്തിൽ ജയം സ്വന്തമാക്കിയ പഞ്ചാബിന് നിർണായക മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് പഞ്ചാബ് കിങ്‌സ് പരിശീലകൻ റിക്കി പോണ്ടിങ്.

'ഇപ്പോഴും നിങ്ങൾ ഒന്നും നേടിയിട്ടില്ല' പഞ്ചാബിന് മുന്നറിയിപ്പ് നൽകി പരിശീലകൻ റിക്കി പോണ്ടിങ്


'ഇപ്പോഴും നമ്മൾ ഒന്നും നേടിയിട്ടില്ല' എന്നാണ് റിക്കി പോണ്ടിങ് ടീമിനോട് പറഞ്ഞത്. ഈ സീസണിൽ നിലവിൽ ക്വാളിഫയർ ഒന്നാം സ്ഥാനത്താണ് പഞ്ചാബ്. ഇതോടെ ക്വാളിഫയർ മത്സരത്തിൽ പ്രവേശിച്ച പഞ്ചാബിന് ഫൈനലിലേക്കെത്താനുള്ള കടമ്പ എളുപ്പമായിരിക്കുകയാണ്.'ഒരു ടീം എന്ന നിലയിൽ ഇതുപോലൊന്ന് നേടാൻ കഴിയുന്നത് വളരെയധികം കഠിനാധ്വാനത്തിന്റെ ഫലമാണ്. ഒരേ ദിശയിൽ നീങ്ങുന്ന, ശരിക്കും കഴിവുള്ള ഒരു ടീമാണിതെന്ന് ഞാൻ കരുതുന്നു. അതെ, ഇതുവരെ ഇതൊരു മികച്ച നേട്ടമാണ്, പക്ഷേ യഥാർത്ഥത്തിൽ, നിങ്ങൾ തിരിഞ്ഞുനോക്കിയാൽ, ഞങ്ങൾ ഇതുവരെ ഒന്നും നേടിയിട്ടില്ല. ഞങ്ങൾ യോഗ്യത നേടിയ നിമിഷം മുതൽ ഞാൻ കളിക്കാരോട് പറയുന്ന ഒരു കാര്യമാണിത്' എന്ന് അദ്ദേഹം പറഞ്ഞു .

ക്വാളിഫയർ മത്സരം വ്യാഴാഴ്ച നടക്കും, അവിടെ കാണികളുടെ പിന്തുണ പ്രയോജനപ്പെടുത്താനും ഫൈനലിൽ സ്ഥാനം നേടാനും സാധിക്കുമെന്നാണ് പഞ്ചാബ് പ്രതീക്ഷിക്കുന്നത്. 'എന്റെ ലക്ഷ്യം എപ്പോഴും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുക എന്നതായിരുന്നു, ഇപ്പോൾ ഞങ്ങൾ അവിടെ എത്തിയിരിക്കുന്നു. ഇത് ശരിക്കും സന്തോഷകരമായ ഒരു ഗ്രൂപ്പാണ്, കഴിഞ്ഞ പത്ത് ആഴ്ചയായി ഞങ്ങൾ പരസ്പരം സഹവസിക്കുന്ന സമയം ആസ്വദിച്ചു, പക്ഷേ ഞങ്ങൾക്ക് ഇനിയും ഒരു ആഴ്ച കൂടി ബാക്കിയുണ്ട്' എന്നും പോണ്ടിംഗ് പറഞ്ഞു.

പഞ്ചാബ് നായകൻ ശ്രേയസ് അയ്യറിനെ പ്രശംസിക്കാനും പരിശീലകൻ റിക്കി പോണ്ടിങ് മറന്നില്ല. "ശ്രേയസ് അയ്യറുമായി വീണ്ടും പ്രവർത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്. ലേലത്തിൽ ഞാൻ അദ്ദേഹത്തിനായി എത്ര പണം വേണമെങ്കിലും ചെലവഴിക്കാൻ തയ്യാറാണെന്ന് വ്യക്തമായിരുന്നു. അദ്ദേഹത്തിന്റെ ക്യാപ്റ്റൻസിയിൽ ഡൽഹിയിൽ ഞങ്ങൾ ഫൈനൽ കളിച്ചു. വളരെക്കാലമായി ഒരു വ്യക്തി എന്ന നിലയിലും കളിക്കാരൻ എന്ന നിലയിലും എനിക്ക് അദ്ദേഹത്തെ അറിയാം. എന്നും റിക്കി പോണ്ടിങ് പറഞ്ഞു.
അനുഷ ഗംഗാധരൻ

രചയിതാവിനെക്കുറിച്ച്അനുഷ ഗംഗാധരൻമലയാളം വിഭാഗം മാധ്യമപ്രവർത്തക. കഴിഞ്ഞ 5 വർഷമായി മാധ്യമപ്രവർത്തന രംഗത്ത് സജീവമായി പ്രവർത്തിക്കുന്നു. ബിസിനസ്‌, ജനറൽ, സ്പോർട്സ് എന്നീ വിഷയങ്ങളിൽ വാർത്തകൾ ചെയുന്നു. 2019 മുതൽ ഓൺലൈൻ ന്യൂസ് വിഭാഗത്തിൽ ജോലി ചെയ്യുന്നു. 2023ൽ ഇക്കണോമിക് ടൈമിസിന്റെ ഇ ടി മലയാളത്തിൻ്റെ ഭാഗമായി.... കൂടുതൽ വായിക്കുക

Read Entire Article