Published: May 03, 2026 12:01 PM IST
1 minute Read
ഇപ്സ്വിച്ച് (ഇംഗ്ലണ്ട്) ∙ രണ്ടാം നിര ഇംഗ്ലിഷ് ഫുട്ബോൾ ക്ലബ്ബായ ഇപ്‌സ്‌വിച്ച് ടൗൺ ഒന്നാം നിര ക്ലബ്ബുകൾ മത്സരിക്കുന്ന പ്രിമിയർ ലീഗിന് യോഗ്യത നേടി. ഇഎഫ്‌എൽ ചാംപ്യൻഷിപ്പിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയതോടെയാണ് ഇപ്സ്‌വിച്ചിന് പ്രിമിയർ ലീഗിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചത്. ക്വീൻസ് പാർക്ക് റേഞ്ചേഴ്സിനെ 3–0നു തകർത്താണ് ഇപ്‌സ്‌വിച്ച് രണ്ടാം സ്ഥാനവും പ്രമോഷനും കരസ്ഥമാക്കിയത്. 22 വർഷങ്ങൾക്കു ശേഷം കഴിഞ്ഞ സീസണിൽ ഇപ്സ്‌വിച്ച് പ്രിമിയർ ലീഗിൽ തിരിച്ചെത്തിയിരുന്നു. എന്നാൽ മോശം പ്രകടനത്തെ തുടർന്ന് ഈ സീസണിനു മുൻപായി തരംതാഴ്ത്തപ്പെട്ടു. ലീഗ് ചാംപ്യൻമാരയ കോവൻട്രി സിറ്റിക്ക് നേരത്തെ തന്നെ പ്രിമിയർ ലീഗിലേക്കു സ്ഥാനക്കയറ്റം ലഭിച്ചിരുന്നു.
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ ബേൺലിയെ 3–1ന് തോൽപിച്ച് ലീഡ്സ് യുണൈറ്റഡ്. ജയത്തോടെ തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് ലീഡ്സ് തടിതപ്പി. 35 മത്സരങ്ങളിൽനിന്ന് 43 പോയിന്റുമായി ലീഡ്സ് 15–ാം സ്ഥാനത്താണ്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനങ്ങളിലുള്ള വൂൾവ്സ്, ബേൺലി ടീമുകൾ നേരത്തെ തന്നെ ലീഗിൽനിന്ന് തരംതാഴ്ത്തപ്പെട്ടിരുന്നു. 34 പോയിന്റുള്ള ടോട്ടനമാണ് ഇവർക്കു തൊട്ടുമുകളിലുള്ളത്.
English Summary:







English (US) ·