ഇയാൻ സോമർഹാൽഡറുമായി വേർപിരിഞ്ഞതുകൊണ്ടാണോ ദി വാമ്പയർ ഡയറീസ് ഉപേക്ഷിച്ചത്? നീന ഡോബ്രെവ് പറയുന്നു

4 months ago 4

Authored by: അശ്വിനി പി|Samayam Malayalam10 Sept 2025, 4:01 pm

ദി വാമ്പയർ ഡയറീസ് എന്ന ഷോയിൽ എലീന ഗിൽബെർട്ട്, കാതറിൻ പിയേഴ്‌സ് എന്നീ രണ്ട് കഥാപാത്രങ്ങളായി എത്തുന്ന നടിയാൻ് നീ ഡോബ്രെവ്. സീരീസിൽ നിന്നുള്ള നടിയുടെ പിന്മാറ്റം വലിയ വാർത്തയായിരുന്നു

Nina Dobrevനീന ഡോബ്രെവ്
എൽ ജെ സ്മിത്ത് എഴുതിയ ദി വാമ്പയർ ഡയറീസ് എന്ന പുസ്തകത്തെ അതേ പേരിൽ കെവിൻ വില്യംസണും ജൂലി പ്ലെക്കും വികസിപ്പിച്ചെടുത്ത ഒരു അമേരിക്കൻ സൂപ്പർനാച്വറൽ ടെലിവിഷൻ പരമ്പരയാണ് വാമ്പയർ ഡയറീസ്. 2009 സെപ്റ്റംബറിൽ CW-ൽ പ്രീമിയർ ചെയ്തു തുടങ്ങിയ ഷോ എട്ട് സീസണുകളിലായി 171 എപ്പിസോഡുകൾ സംപ്രേക്ഷണം ചെയ്തതിന് ശേഷം 2017 ൽ അവസാനിക്കുകയായിരുന്നു.

ഇയാൻ സോമർഹാൽഡറും നീന ഡോബ്രെവും പ്രധാന കഥാപാത്രങ്ങളായി എത്തിയ ഷോയ്ക്ക് ഒരുപാട് അംഗീകാരങ്ങളും പുരസ്കാരങ്ങളും ലഭിച്ചിരുന്നു. അതിനൊപ്പം ഇയാനും നീനയും പ്രണയത്തിലാവുകയും ചെയ്തു. പിന്നീട് നീന ഡ്രോബെവ് ദ വാമ്പയർ ഡയറീസിൽ നിന്ന് പിന്മാറുന്നതായി പ്രഖ്യാപിച്ചു. ഇയാൻ സോമർഹാൽഡറുമായി വേർപിരിഞ്ഞതിനാലാണ് നീന ഡ്രോബേവ് ഷോയിൽ നിന്ന് പിന്മാറിയത് എന്നായിരുന്നു വാർത്തകൾ.

Also Read: ഉർവശിയ്ക്ക് വേണ്ടി എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് കമൽ ഹാസൻ, എന്റെ കണ്ണ് നിറയുന്നു എന്ന് ഉർവശി; മകൾ ജനിച്ചതിന് ശേഷം ഇതാദ്യമായിട്ടാണ്

ഇപ്പോഴിതാ തന്റെ പിന്മാറ്റത്തെ കുറിച്ച് നടി പ്രതികരിക്കുന്നു. എലീന എന്ന കഥാപാത്രത്തെ അവതരിപ്പിക്കാനായിട്ടാണ് ഷോയിലേക്ക് എന്നെ കരാറ് ചെയ്തത്. എന്നാൽ എന്നെ കൊണ്ട് ഒന്നിലധികം കഥാപാത്രങ്ങൾ ചെയ്യിപ്പിച്ചു. അത് എന്റെ ജോലിഭാരം ഇരട്ടിയാക്കി. വർക്ക് ചെയ്യുന്നതിലും ഇരട്ടി സമയം എനിക്ക് സെറ്റിൽ കഴിയേണ്ടി വന്നു. എല്ലാ ഡയലോഗുകളും വരികളും രണ്ട് തവണ പഠിക്കേണ്ടി വന്നു. എന്നാൽ ശമ്പളത്തിൽ മാത്രം മാറ്റമുണ്ടായിരുന്നില്ല എന്നാണ് നടി പറഞ്ഞത്.

Also Read: 47 ആയത്രേ 25 കാരിയുടെ അമ്മ! അറിയുമോ ഈ നിത്യഹരിത നായികയുടെ ബ്യൂട്ടി ആൻഡ് ഹെൽത്ത് സീക്രട്ട്സ്; മഞ്ജു വാര്യരുടെ ചിട്ടകൾ

ഷോയിൽ അഭിനയിക്കുന്ന നായകന് ലഭിയ്ക്കുന്ന അതേ പ്രതിഫലം തനിക്കും ലഭിക്കണം എന്ന് പറഞ്ഞ് നീന ഒറ്റയ്ക്ക് പ്രതിഷേധിച്ചിരുന്നു. എലീന ഗിൽബെർട്ട്, കാതറിൻ പിയേഴ്‌സ് എന്നീ രണ്ട് കഥാപാത്രങ്ങൾ ചെയ്തിട്ടും തനിക്ക് അർഹിയ്ക്കുന്ന പ്രതിഫലം കിട്ടിയില്ല എന്ന കാരണത്താലാണ് നീന ഡൊബ്ലെവ് പിന്മാറിയത്, അല്ലാതെ ഇയാൻ സോമർഹാൽഡറുമായുള്ള ബ്രേക്കപ് കാരണമല്ല.

ജോലി എഐ കളയില്ല; യുഎഇയിലെ കമ്പനികളുടെ രഹസ്യ നീക്കം


കാതറിൻ പിയേഴ്‌സ് എന്ന കഥാപാത്രത്തെയും ചെയ്യാൻ എനിക്ക് താത്പര്യമുണ്ടായിരുന്നു, പക്ഷേ പ്രതിഫലം അർഹിക്കുന്നത് ലഭിക്കാത്തതിനാലാണ് ചെയ്യാത്തത് എന്ന് നടി വ്യക്തമാക്കുന്നു.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവ‍ൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article