23 July 2025, 05:48 PM IST

വിദ്യാ ബാലൻ | ഫോട്ടോ: എഎഫ്പി
ഇന്റിമേറ്റ് സീന്‍ ചിത്രീകരണത്തിനിടെ തനിക്കുണ്ടായ ഒരു അനുഭവം പങ്കുവെച്ച് നടി വിദ്യാ ബാലന്‍. പല്ലുതേയ്ക്കാതെ വന്ന നടനൊപ്പം അത്തരമൊരു സീന്‍ ചെയ്യേണ്ടി വന്നതിനേക്കുറിച്ചാണ് നടി ഒരു അഭിമുഖത്തില്‍ തുറന്നുപറഞ്ഞത്. അഭിനയിക്കുന്നതിന് മുമ്പ് ഏതെങ്കിലും തരത്തിലുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നുണ്ടോയെന്നും അത്തരം ഉപദേശങ്ങള്‍ അഭിനേതാക്കള്‍ക്ക് നല്‍കാനുണ്ടോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍.
സാധാരണ നിലയില്‍ നടിമാര്‍ പല്ല്, മൂക്ക്, അടിസ്ഥാന ശുചിത്വം എന്നിവയെക്കുറിച്ച് ബോധവാന്മാരായിരിക്കുമെന്ന് പറഞ്ഞാണ് വിദ്യാ ബാലന്‍ മറുപടി ആരംഭിച്ചത്. ചിലര്‍ ഗന്ധത്തെക്കുറിച്ചുപോലും ബോധവാന്മാരായിരിക്കും. എന്നാല്‍, തനിക്ക് മറ്റൊരു സംഭവം ഓര്‍മയിലേക്ക് വന്നുവെന്ന് വിദ്യാ ബാലന്‍ മുഖവുരയായി പറഞ്ഞു.
'ചൈനീസ് ഭക്ഷണം കഴിച്ച ശേഷം പല്ലുതേയ്ക്കാതെ വന്ന ഒരു നടനൊപ്പം എനിക്ക് ഇന്റിമേറ്റ് സീന്‍ ചെയ്യേണ്ടിവന്നു. ഞാന്‍ എന്റെ മനസില്‍ ആലോചിച്ചു, 'ഇയാള്‍ക്കുമുണ്ടാവില്ലേ ഒരു പങ്കാളി', എന്ന്. ഞാന്‍ അയാള്‍ക്ക് മിന്റ് നല്‍കാനൊന്നും പോയില്ല. പുതിയ ആളായതിനാല്‍ എനിക്ക് നല്ല പേടിയുണ്ടായിരുന്നു'- ചിരിച്ചുകൊണ്ട് വിദ്യാ ബാലന്‍ പറഞ്ഞു.
Content Highlights: Vidya Balan reveals doing intimate country with histrion who had Chinese food
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·