ഇയാൾക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടോയെന്ന് ചിന്തിക്കുന്നവരുണ്ടാകും; ചിന്തിക്കട്ടെ അതിനെന്താ? ഞാൻ ഒരു പെർഫോർമർ

4 months ago 5

Authored by: ഋതു നായർ|Samayam Malayalam25 Aug 2025, 3:19 pm

അർദ്ധനാരീശ്വര സങ്കൽപ്പത്തെ തോന്നിപ്പിക്കുന്ന രീതിയിൽ ഒരു തുടക്കം ആയിരുന്നു ചിത്രത്തിന്റെ ആദ്യം കാണിക്കുന്നത്. വിമർശനം ഉണ്ടായാലും സാരമില്ല ഞാൻ ഒരു പെർഫോർമർ ആണ്

mohanlal hridayapoorvam promotion sprout  his opens up   connected   vinsmera adമോഹൻലാൽ ഹൃദയപൂർവം(ഫോട്ടോസ്- Samayam Malayalam)
വൈറൽ പരസ്യ ചിത്രത്തെകുറിച്ച് വാചാലനായി മോഹൻലാൽ . വിൻസ്മേരാ ഗ്രൂപ്പിന്റെ പരസ്യത്തിൽ ആണ് തരാം

അതൊരു പെർഫോമൻസ് ആയിരുന്നല്ലോ. വ്യത്യസ്തം ആയൊരു ആഡ് ചെയ്യാം എന്നാണ് നമ്മൾ പ്ലാൻ ചെയ്തത്. പ്രകാശിനെ എനിക്ക് നേരത്തെ അറിയാവുന്നതും. ഇത് വാങ്ങൂ അത് വാങ്ങൂ എന്ന് നമ്മൾ പറയുന്നതിനേക്കാൾ എത്രയോ രസകരം ആയ ഒരു തോട്ട് ആയിരുന്നു ഇത്. പ്രകാശിന്റെ ഐഡിയയിൽ വിരിഞ്ഞ ഒരു പരസ്യം ആയിരുന്നു അത്. ഇങ്ങനെ ഒരു കാര്യം പ്രകാശ് പറഞ്ഞപ്പോൾ എങ്ങനെ ഇതിനെ പ്രെസന്റ് ചെയ്യാം എന്ന് നമ്മൾ ആലോചിച്ചു. അത് സക്സസ് ആയി; സക്സസ് ആകാതെ ഇരിക്കാൻ അതിനു കാരണങ്ങൾ ഒന്നുമില്ല. കാരണം നമ്മൾ എല്ലാവരിലും ഒരു സ്ത്രീത്വം ഉണ്ട് എല്ലാവരിലും ഉള്ള കാര്യം തന്നെയാണ്. സ്ത്രീയിൽ ഒരു പുരുഷനും പുരുഷനിൽ ഒരു സ്ത്രീയും ഉണ്ട്. ഫിലോസഫിക്കലി ചിന്തിച്ചാൽ പല കോൺസെപ്റ്റുകൾ നമുക്ക് കാണാൻ സാധിക്കും.

ALSO READ: അടിച്ച് പിരിഞ്ഞ്, ഈ ബന്ധം ശരിയാവില്ല എന്ന് അവസ്ഥയിലെത്തി; ഈ ഫോട്ടോ കാരണമാണ് ഒന്നിച്ചത് എന്ന് വിജയ് മാധവ്എല്ലാ റിലീജ്യനിലും സ്ത്രീയെ കുറിച്ചുള്ള സങ്കല്പങ്ങൾ ഉണ്ട്. നമ്മൾ പല അവസ്ഥകളിൽ സ്ത്രീ ആയി മാറാറുണ്ട്. കാരണം നമ്മൾ ജനിക്കുമ്പോൾ മുതൽക്കേ സ്ത്രീയെ കണ്ടല്ലേ നമ്മൾ വളരുന്നത്. പിന്നീട് ഒരുപാട് കാലം അമ്മയുടെയും അമ്മൂമ്മയുടെയും കൈകളിൽ കൂടിയല്ലേ നമ്മൾ ജീവിക്കുന്നത്. അത് കഴിഞ്ഞിട്ടാണ് നമ്മൾ മാറുന്നത് അല്ലേ. നമ്മൾ അപ്പോൾ അന്നുമുതൽക്കെ സ്ത്രീകളിൽ ഇൻഫ്ലുവെൻസ്ഡ് ആണ്. നമ്മുടെ സ്വഭാവത്തിലും ആക്ഷനുകളിലും എല്ലാം അതുണ്ടാകും. ഈ പരസ്യത്തിലെ ആദ്യ ഷൂട്ട് പോലും തുടങ്ങുന്നത് പകുതി ഒരു സ്ത്രീയിൽ നിന്നുമാണ്.പിന്നെ എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ് നമ്മുടെ കൈയ്യിൽ ഒരു മാല കിട്ടിയാൽ അത് ധരിച്ചുകൊണ്ട് കണ്ണാടിയിൽ പോയി നോക്കുന്നതും അത് ആസ്വദിക്കുന്നതും.

ALSO READ: ഈ ഏഴുപേരടങ്ങുന്ന സ്വർഗം, വയസ്സ് 30 ലേക്ക് അടുക്കുമ്പോഴും ഇവർക്കൊപ്പം നിൽക്കുമ്പോൾ ഞാൻ എന്നെ തന്നെ നൽകും എന്ന് ആർഎം
ആരും കൊതിച്ചുപോകും എന്ന കാര്യത്തിലേക്ക് ഞാൻ വന്നു എന്ന് മാത്രം. പിന്നെ അതിൽ ഒരു വലിയ കുസൃതിയുണ്ട്. അത് മോഷ്ടിച്ചുകൊണ്ട് പോകുവല്ലേ.

ഞാൻ വാനപ്രസ്‌ഥനത്തിൽ പൂതന ആയി വന്നിട്ടുണ്ട് മണിച്ചിത്രത്താഴിലെ സീനുകൾ. അപ്പോൾ നമ്മുട ജീവിതത്തിൽ പലപ്പോഴും റിഫ്ലെക്സ്ഡ് ആകുന്ന ഒരു സ്ത്രീ സങ്കൽപ്പമുണ്ട് വരാറുണ്ട്. അത് ഞാൻ കുറച്ചുകൂടി നന്നാക്കാൻ ശ്രമിച്ചു എന്ന് മാത്രം. ഇഷ്ടം ആകാത്ത ആളുകളും ഉണ്ട്. ഇയാൾക്ക് ഇതിന്റെ വല്ല കാര്യവുമുണ്ടോയെന്ന് ചിന്തിക്കുന്നവരുമുണ്ടാകും; ചിന്തിച്ചോട്ടെ, അതിനെന്താ കുഴപ്പം. ഞാൻ ഒരു പെർഫോമർ ആണ് അത് നന്നാക്കാൻ ശ്രമിച്ചു. എന്നോട് ആരെങ്കിലും വന്ന് മോശം എന്ന് പറഞ്ഞാലും ഞാൻ അത് തിരുത്താൻ പോകില്ല; ലാലേട്ടൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.
Read Entire Article