ജംഗിൾ തീമിലായിരുന്നു പിറന്നാൾ ആഘോഷങ്ങൾ ഒരുക്കിയിരുന്നത്. മൃഗങ്ങളുടെ രൂപങ്ങളും മറ്റ് ജംഗിൾ തീം അലങ്കാരങ്ങളും കൊണ്ട് വേദി മനോഹരമാക്കിയിരുന്നു. രണ്ട് നിലകളുള്ള ജംഗിൾ തീം കേക്കായിരുന്നു ആഘോഷത്തിലെ പ്രധാന ആകർഷണങ്ങളിലൊന്ന്. കുട്ടികൾക്ക് പ്രിയപ്പെട്ട കഥാപാത്രങ്ങളെയും സൂപ്പർഹീറോ ഫ്രാഞ്ചൈസികളെയും ഉൾപ്പെടുത്തിയ കേക്കുകളും ആഘോഷത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. ബ്ലാക്ക് പാന്തർ, അവഞ്ചേഴ്സ് തീമുകളിലുള്ള കേക്കുകളും നയൻതാരയും വിഘ്‌നേശ് ശിവനും പങ്കുവെച്ച ചിത്രങ്ങളിൽ കാണാം.
ഒറ്റപ്പെട്ടുപോയ സമയത്താണ് രവി ജീവിതത്തിലേക്ക് വന്നത്, പ്രണയമൊന്നും ആയിരുന്നില്ല! അദ്ദേഹം കാരണം എനിക്കൊരു മകനെ കിട്ടി; ഭര്‍ത്താവിനെ കുറിച്ച് ഷീല
ആഘോഷത്തിനിടെ നയൻതാരയും വിഘ്നേഷ് ശിവനും മക്കളായ ഉയിരനെയും ഉലകിനെയും ചേർത്തുപിടിച്ച് നിൽക്കുന്ന ചിത്രവും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി. മക്കളുടെ സ്വകാര്യതയ്ക്ക് വലിയ പ്രാധാന്യം നൽകുന്ന താരദമ്പതികൾ, പ്രത്യേക അവസരങ്ങളിലാണ് അവരുടെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവെക്കാറുള്ളത്.
പിറന്നാൾ ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെ നിരവധി താരങ്ങളും ആശംസകളുമായി എത്തി. തെലുങ്ക് സൂപ്പർതാരം മഹേഷ് ബാബുവിന്റെ ഭാര്യയും നടിയുമായ നമ്രത ശിരോദ്കർ ഇരുവർക്കും ആശംസകൾ നേർന്നു. “ഇരുവർക്കും ഹൃദയം നിറഞ്ഞ പിറന്നാൾ ആശംസകൾ, ഒരുപാട് അനുഗ്രഹങ്ങൾ നേരുന്നു” എന്നായിരുന്നു നമ്രതയുടെ കുറിപ്പ്. ഒളിമ്പിക് മെഡൽ ജേതാവ് പി.വി. സിന്ധുവും കുഞ്ഞുങ്ങൾക്ക് ആശംസകൾ നേർന്നു. “ഈ രണ്ടു കുഞ്ഞുമിടുക്കന്മാർക്കും പിറന്നാൾ ആശംസകൾ” എന്നായിരുന്നു സിന്ധുവിന്റെ വാക്കുകൾ. കൂടാതെ കേരളത്തിൽ നിന്നും നടിയും അവതാരികയുമായ പേളി മാണിയടക്കമുള്ളവരും പോസ്റ്റിന് സ്നേഹവും ആശംസകളും അറിയിച്ചു.
പിറന്നാൾ ദിനത്തിൽ ഉയിറും ഉലകും നൃത്തം ചെയ്യുന്ന ഹൃദ്യമായ വീഡിയോയും നയൻതാരയും വിഘ്നേഷ് ശിവനും പങ്കുവെച്ചിരുന്നു. മക്കൾ തങ്ങളുടെ ജീവിതത്തിലേക്ക് കൊണ്ടുവന്ന സന്തോഷത്തെയും അനുഗ്രഹത്തെയും കുറിച്ചുള്ള വികാരനിർഭരമായ കുറിപ്പിനൊപ്പമായിരുന്നു വീഡിയോ. “ഞങ്ങളുടെ ജീവിതത്തിലെ സന്തോഷവും അനുഗ്രഹവും അർത്ഥവും സംഗീതവും വികാരവുമെല്ലാം ഉയിരും ഉലകുമാണ്” എന്നായിരുന്നു താരദമ്പതികളുടെ കുറിപ്പിൽ രേഖപ്പെടുത്തിയത്. മക്കളാണ് തങ്ങളുടെ ജീവിതത്തിന്റെ ഹൃദയമിടിപ്പെന്നും ഇരുവരും കൂട്ടിച്ചേർത്തു.
“നാനും റൗഡി താൻ” എന്ന സിനിമയിലൂടെയാണ് നയൻതാരയും വിഘ്നേഷ് ശിവനും സൗഹൃദത്തിലായത്. പിന്നീട് 2022 ജൂണിൽ ഇരുവരും വിവാഹിതരായി. അതേ വർഷം തന്നെ നയൻതാരയും വിഘ്നേഷ് ശിവനും ഇരട്ട ആൺകുട്ടികളായ ഉയിറിനെയും ഉലകിനെയും സറോഗസിയിലൂടെ വരവേറ്റു.
ഇപ്പോഴിതാ, നാല് വർഷം പിന്നിടുമ്പോൾ, മക്കളുടെ വളർച്ചയിലെ ഓരോ വിശേഷ നിമിഷവും സ്നേഹത്തോടെ ആഘോഷിക്കുകയാണ് ഇരുവരും. തങ്ങളുടെ സന്തോഷനിമിഷങ്ങൾ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതോടെ ആരാധകരും ഈ ആഘോഷത്തിൽ ഒരുപോലെ പങ്കുചേരുകയാണ്.




English (US) ·