ഇരട്ടഗോളും അസിസ്റ്റുമായി പാൽമർ, പിഎസ്ജിയെ വീഴ്ത്തി ചെൽസി ക്ലബ് ലോകകപ്പ് ജേതാക്കൾ; മത്സരശേഷം ഗ്രൗണ്ടിൽ തമ്മിലടിച്ച് താരങ്ങൾ– വിഡിയോ

6 months ago 6

ഓൺലൈൻ ഡെ‌സ്‌ക്

Published: July 14 , 2025 01:41 AM IST Updated: July 14, 2025 02:58 AM IST

1 minute Read

chelsea-goal-celebration-1
കാണികൾക്കു മുന്നിൽ ചെൽസി താരങ്ങളുടെ ഗോളാഘോഷം (Photo: X/@ChelseaFC)

ഈസ്റ്റ് റുഥർഫോഡ്∙ യുവേഫ ചാംപ്യൻസ് ലീഗ് കിരീടത്തിന്റെ പകിട്ടിലെത്തിയ പിഎസ്ജിയെ വിറപ്പിച്ച് നേടിയ എണ്ണം പറഞ്ഞ മൂന്നു ഗോളുകൾ ചന്തം ചാർത്തിയ ആദ്യ പകുതി, തിരിച്ചുവരവിനുള്ള പിഎസ്ജിയുടെ ശ്രമങ്ങളെ കൂട്ടത്തോടെ പ്രതിരോധിച്ചതിനൊപ്പം വീണുകിട്ടിയ ഇടവേളകളിൽ ഗോളിന്റെ വക്കോളമെത്തിയ രണ്ടാം പകുതി. ഇടയ്ക്ക് നാടകീയതയേറ്റി പിഎസ്ജി താരം ജാവോ നെവസിന്റെ ചുവപ്പുകാർഡും... ആവേശം പതഞ്ഞൊഴുകിയ കലാശപ്പോരാട്ടത്തിലെ നാടകീയ നിമിഷങ്ങൾക്കൊടുവിൽ ചെൽസി ഫിഫ ക്ലബ് ലോകകപ്പ് ജേതാക്കൾ. ആദ്യപകുതിയിൽ നേടിയ മൂന്നു ഗോളുകൾക്കാണ് ചെൽസി പിഎസ്ജിയെ തകർത്തത്. ചെൽസിക്കായി കോൾ പാൽമർ ‍ഇരട്ടഗോൾ നേടി. 22, 30 മിനിറ്റുകളിലായിരുന്നു പാൽമറിന്റെ ഗോളുകൾ. മൂന്നാം ഗോൾ 43–ാം മിനിറ്റിൽ പാൽമറിന്റെ അസിസ്റ്റിൽനിന്ന് ജാവോ പെഡ്രോ നേടി.

ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണ്ണാരുമ്മയുടെ തകർപ്പൻ സേവുകളാണ് കനത്ത തോൽവിയിൽനിന്ന് പിഎസ്ജിയെ രക്ഷിച്ചത്. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ ലിയാം ദെലാപ്പിന്റെ ഗോളെന്നുറപ്പിച്ച രണ്ടു ഷോട്ടുകളാണ് ഡൊണ്ണാരുമ്മ തടുത്തിട്ടത്. മറുവശത്ത് ചെൽസി ഗോൾകീപ്പർ റോബർട്ട് സാഞ്ചസും എണ്ണം പറഞ്ഞ സേവുകളുമായി ടീമിന്റെ രക്ഷകനായി. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും മത്സരം കാണാനെത്തിയിരുന്നു. ന്യൂ ജഴ്സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ഫൈനൽ വിസിലിനൊടുവിൽ ഇരുടീമുകളിലെയും താരങ്ങൾ ചേരിതിരിഞ്ഞ് പോർവിളി മുഴക്കിയത് ഫൈനലിലെ കല്ലുകടിയായി.

ചാംപ്യൻസ് ലീഗ് കിരീടനേട്ടത്തിന്റെ പകിട്ട് മായുംമുൻപ് ക്ലബ് ലോകകപ്പിലും കന്നി മുത്തം പതിപ്പിക്കാൻ ഉറപ്പിച്ചെത്തിയ പിഎസ്ജിയെ ഞെട്ടിക്കുന്ന പ്രകടനമാണ്  ആദ്യപകുതിയിൽ ചെൽസി പുറത്തെടുത്തത്. ഇരട്ടഗോളും ഒരു അസിസ്റ്റുമായി മുന്നിൽ നിന്ന് നയിച്ച കോൾ പാൽമറായിരുന്നു ചെൽസിയുടെ ഹീറോ. മത്സരത്തിന്റെ തുടക്കത്തിൽ തൊടുത്ത ഒരു ഷോട്ട് പോസ്റ്റിലുരുമ്മി പുറത്തുപോയില്ലായിരുന്നെങ്കിൽ ആദ്യ പകുതിയിൽ തന്നെ ഹാട്രിക് തികയ്‌ക്കാനും പാൽമറിന് അവസരമുണ്ടായിരുന്നു.

Chaotic scenes connected the transportation astatine FT: Chelsea 3-0 PSG astatine MetLife stadium.

A brawl betwixt the rival sets of players. Joao Pedro is connected the ground. Looks similar Gigi Donnarumma caught Pedro successful the face. Enzo Maresca leads the PSG keeper away.pic.twitter.com/gjn8izh2Uk

— Kyama ⚽ (@ElijahKyama_) July 13, 2025

ഈ ഗോൾനഷ്ടത്തിന്റെ നിരാശ മായിച്ച് 22–ാം മിനിറ്റിൽത്തന്നെ കോൾ പാൽമറിലൂടെ ചെൽസി ലീഡ് പിടിച്ചു. പിഎസ്ജി ബോക്സിലേക്ക് ചെൽസി താരങ്ങൾ നടത്തിയ കൗണ്ടർ അറ്റാക്കിനൊടുവിൽ പന്ത് വരുതിയിലാക്കി മാലോ ഗസ്റ്റോയുടെ ഗോൾശ്രമം. ഗസ്റ്റോയുടെ ഷോട്ട് പിഎസ്ജി പ്രതിരോധം തടുത്തെങ്കിലും റീബൗണ്ടിൽ ലഭിച്ച പന്ത് ഗസ്റ്റോ ആളൊഴിഞ്ഞുനിന്ന കോൾ പാൽമറിനു നീട്ടിനൽകി. പന്ത് പിടിച്ചെടുത്ത് ഉന്നംപിടിച്ച് പാൽമർ നിലംപറ്റെ തൊടുത്ത കരുത്തുകുറഞ്ഞ ഷോട്ട്, ഡൊണ്ണാരുമ്മയുടെ നീട്ടിയ കൈകളെ മറികടന്ന് വലയിൽ കയറി. സ്കോർ 1–0.

ആദ്യ ഗോളിന്റെ ആരവമടങ്ങും മുൻപേ ചെൽസി വീണ്ടും ലക്ഷ്യം കണ്ടു. ഇത്തവണയും പന്തിന് ഗോളിലേക്ക് വഴികാട്ടിയത് കോൾ പാൽമർ. വലതുവിങ്ങിൽ പന്തുപിടിച്ചെടുത്ത പാൽമർ, ആദ്യം തടയാനെത്തിയ ലൂക്കാസ് ബെറാൾഡോയെ കബളിപ്പിച്ചു. പിന്നെ അസാമാന്യ നിയന്ത്രണത്തോടെ പന്ത് വലയിലേക്ക് തട്ടിയിട്ടു. സ്കോർ 2–0.

തിരിച്ചടിക്കാനുള്ള തീവ്രശ്രമങ്ങളുമായി പിഎസ്ജി കളംപിടിക്കാൻ ശ്രമിക്കുന്നതിനിടെ ചെൽസി മൂന്നാം ഗോളും നേടി. ഇത്തവണ ഗോളിനു വഴിയൊരുക്കുന്നയാളുടെ വേഷമായിരുന്നു കോൾ പാൽമറിന്. പിഎസ്ജി ബോക്സിലേക്ക് ചെൽസിയുടെ മറ്റൊരു കൗണ്ടർ അറ്റാക്ക്. ബോക്സിനു സമീപം പന്തു ലഭിച്ച കോൾ പാൽമർ അത് മുൻപിലോടിയ ജാവോ പെഡ്രോയ്‌ക്ക് മറിച്ചു. തടയാനെത്തിയ പിഎസ്ജി ഗോൾകീപ്പർ ജിയാൻല്യൂജി ഡൊണ്ണാരുമ്മയെ കാഴ്ചക്കാരനാക്കി പെഡ്രോ പന്ത് ചിപ് ചെയ്ത് വലയിലേക്കിട്ടു. സ്കോർ 3–0.

English Summary:

PSG Vs Chelsea, FIFA Club World Cup 2025 Final - Live Updates

Read Entire Article