ഇരുപതിനായിരം തലച്ചോറും ഹൃദയവും കണ്ട ആളുടെ ഭർത്താവ്! എന്റെ കരിയറിനേക്കാൾ ഞാൻ അഭിമാനിക്കുന്നത് അവളുടെ നേട്ടങ്ങളിൽ

4 months ago 5

Authored by: ഋതു നായർ|Samayam Malayalam2 Sept 2025, 12:07 pm

ഒരുപാട് പോസ്റ്റ് മോർട്ടങ്ങൾ ചെയ്തു സമൂഹത്തിനുവേണ്ടി പലതും ചെയ്ത ഒരു സ്ത്രീ രത്നത്തിന്റെ ഭർത്താവാണ് എന്ന് പറയുന്നതിലാണ് എന്റെ അഭിമാനം. എൻറെ കാരിയാറിനേക്കാൾ ഞാൻ അഭിമാനിക്കുന്നത് അവളുടെ നേട്ടങ്ങൾ ഓർക്കുമ്പോഴാണ്

jagadish gets affectional  portion    remembering his woman  rema successful  his latest viral talkജഗദീഷ് മക്കൾക്ക് ഒപ്പം(ഫോട്ടോസ്- Samayam Malayalam)
തന്റെ കരിയർ ജേർണിയേക്കാൾ അഭിമാനം ഭാര്യ രമയുടെ കരിയർ ഒരത്താണെന്ന് ജഗദീഷ് . തന്റെ കരിയർ ഗ്രാഫ് പെട്ടെന്ന് ഉണ്ടായതല്ല സാവധാനം ബിൽഡ് ചെയ്തെടുത്തതാണ്. പക്ഷേ എന്റെ ഈ വളർച്ച കാണാൻ എനിക്ക് ഏറ്റവും പ്രിയപ്പെട്ട എൻറെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചയാൾ ഇന്ന് എൻറെ ഒപ്പം ഇല്ല; ജഗദീഷ് വികാരാധീനനായി പറയുന്നു

ഞാൻ ഇന്ന് ഈ നിലയിൽ എത്തിയിട്ടുണ്ടെങ്കിൽ അത് വളരെ സാവധാനം സംഭവിച്ച ഒരു കാര്യമാണ്. ഒരു ദിവസം കൊണ്ട് ഉയര്ന്ന ഗ്രാഫ് അല്ല എന്റേത്. വളരെ ചെറിയ വേഷങ്ങളിൽ തുടങ്ങിയ ഒരു ഗ്രാഫ് ആണ് എനിക്ക് ഉള്ളത്. ചെറിയ വേഷങ്ങളിൽ തുടങ്ങി എന്തെല്ലാം വേഷങ്ങൾ വന്നു ഹരിഹർ നഗർ മുതൽ സ്വഭാവ നടനായി, ഹാസ്യം ചെയ്തു അങ്ങനെ ഒരുപാടുണ്ട്. നമ്മൾ ആഗ്രഹിച്ച തലത്തിൽ വേഷങ്ങൾ കിട്ടാതെ വന്നപ്പോൾ ടെലിവിഷനിൽ ശ്രദ്ധിച്ചു. അവിടെ ജഡ്‌ജ്‌ ആയി പോകാൻ തുടങ്ങി. അവിടെ കുറെ വർഷങ്ങൾ ചിലവഴിച്ചു. അവിടെനിന്നും റോഷാക്ക് മുതൽ ചില ചിത്രങ്ങളിൽ വേറെ ചില വേഷങ്ങൾ കിട്ടി.

പിന്നെ എനിക്ക് കുറെ അവാർഡുകൾ കിട്ടി. സ്വഭാവനനടാനുള്ള അവാർഡും കിട്ടി. പക്ഷേ ആ യാത്രയൊന്നും ഈസി ആയിരുന്നില്ല. ആ സമയത്തൊന്നും ഞാൻ സന്തോഷിച്ചു മതിമറന്നുനടന്ന ആളല്ല. എല്ലാ കാലത്തും എന്റെ ജീവിതത്തിൽ സ്‌ട്രെയിൻ ഉണ്ടായിട്ടുണ്ട് . എന്റെ പേഴ്സണൽ ജീവിതത്തിൽ വളരെ സ്ട്രഗിൾ ഉണ്ട് സ്‌ട്രെയിൻ ഉണ്ട്. 'എനിക്ക് ഏറ്റവും പ്രിയപ്പെട്ട എൻറെ കൂടെ ഉണ്ടാവണം എന്ന് ആഗ്രഹിച്ചയാൾ ഇന്ന് എൻറെ ഒപ്പം ഇല്ല. അത് എന്റെ ജീവ്ത്തിൽ ഒരു പ്രചോദനം ആയി ഞാൻ എടുക്കുകയാണ്.

എന്റെ ഭാര്യ ഇന്ന് എനിക്ക് പ്രചോദനം ആണ്. ഇന്ന് എന്റെ ഭാര്യ എന്റെ ഒപ്പം ഉണ്ടായിരുന്നു എങ്കിൽ എന്റെ ഈ വളർച്ച കണ്ട് അവർ എത്ര സന്തോഷിക്കുമായിരുന്നു എന്നോർത്തിട്ട് എന്റെ ജീവിതത്തിൽ ഞാൻ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുകയാണ്. അല്ലാതെ ഞാൻ അവിടെ തളർന്നുപോയാൽ ഞാനും കുടുംബം ഒന്നടങ്കം തളർന്നുപോകും.

ALSO READ: തളർത്താൻ നോക്കി പക്ഷേ കുടുംബത്തിനുവേണ്ടി എല്ലാം മറന്നു: ആനിയും രാധികയും പാർവതിയും ചേർത്തുപിടിക്കുന്ന കാവ്യ! പുത്തൻ വിശേഷങ്ങൾ
ഇന്നും എന്റെ ഭാര്യയെക്കുറിച്ച് സോഷ്യൽ മീഡിയയിൽ സമൂഹത്തിൽ ഒക്കെ ഓരോ വാർത്തകളും വന്നു കാണുമ്പൊൾ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് ഞാൻ ആണ്. ഞാൻ ഇന്നും അവളിൽ അഭിമാനം കൊള്ളുകയാണ്. അവർ സമൂഹത്തിനു വേണ്ടി കമ്മിറ്റഡ് ആയ ഒരു ഫോറൻസിക് സർജൻ ആയിരുന്നു. ഇരുപത്തിനായിരത്തിൽ അധികം പോസ്റ്റ്മോർട്ടങ്ങൾ ആണ് അവർ ചെയ്തിരിക്കുന്നത്. ഞാൻ പലവട്ടം ഇത് പറഞ്ഞിട്ടുണ്ട്.


ALSO READ: ഒരാഴ്ചയായി ഐസിയുവിൽ! രാജേഷിന് ഇപ്പോൾ എങ്ങിനെയുണ്ട്! അപകടനില തരണം ചെയ്തോ; ശ്വാസം എടുത്തുതുടങ്ങിയെന്ന് ബുള്ളറ്റിൻഇരുപത്തിനായിരത്തിൽ അധികം ആളുകയുടെ ഹൃദയവും തലച്ചോറും കണ്ട ആളാണ് എന്റെ ഭാര്യ. ഒരു ക്രിമിനൽ സ്വഭാവം ഉള്ള കേസ് ആണെങ്കിൽ ആ ക്രിമിനലിനെ പുറത്തുകൊണ്ടു വരാനും ഇനി സത്യസന്ധൻ ആയ വ്യക്തി ആണെങ്കിൽ അതിനും സഹായിച്ചിട്ടുള്ള സോഷ്യൽ കമ്മിറ്റ്മെന്റ് ഉള്ള വ്യക്തി ആയിരുന്നു എന്റെ ഭാര്യ- ജഗദീഷ് Jagadish പറയുന്നു.
Read Entire Article