ഇരുപതുവര്ഷമായി തുടരുന്ന രീതി! ചർമ്മം തിളങ്ങാനും യുവത്വം നിലനിർത്താനും മാധവന്റെ രീതി

5 months ago 6

Authored by: ഋതു നായർ|Samayam Malayalam29 Jul 2025, 5:02 pm

തന്റെ വിവാഹത്തിനു ശേഷം 29 ആം വയസ്സിലാണ് മാധവൻ തന്റെ അഭിനയജീവിതം തുടങ്ങിയത്. 2000 ലാണ് അലൈപ്പായുതെ എന്ന ചിത്രത്തിൽ അഭിനയിക്കുന്നത്.

മാധവൻമാധവൻ (ഫോട്ടോസ്- Samayam Malayalam)
മലയാളികൾക്കും ഏറെ പ്രിയപ്പെട്ട നടൻ ആണ് മാധവൻ. പതിറ്റാണ്ടുകളായി തമിഴ്, ഹിന്ദി മലയാളം സിനിമകളിൽ സജീവമായ മാധവന്റെ ഹെയർ സ്റ്റൈൽ മിക്കപ്പോഴും ആരാധകർക്ക് ഇടയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട് ഇപ്പോഴിതാ അൻപത്തിഅഞ്ചാം വയസിലും അദ്ദേഹത്തിന്റെ ഒരു ഡെയിലി റുട്ടീൻറെ വിശേഷം ആണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. എല്ലാ ഞായറാഴ്ചയും എണ്ണ തേച്ചു കുളിക്കുന്ന രീതിയാണ് താൻ വര്ഷങ്ങളായി തുടരുന്നത് എന്നാണ് മാധവൻ പറയുന്നത്.

തന്റെ ശരീരം മുഴുവൻ പ്രത്യേകിച്ച് തലയിൽ എള്ളെണ്ണ തേയ്ക്കുന്ന രീതിയാണ് അദ്ദേഹം ഫോളോ ചെയ്യുന്നത്.

ALSO READ: സന്യാസ ജീവിതത്തിലേക്കോ; ഒന്നും തള്ളിക്കളയാൻ ആകില്ലെന്ന് പറഞ്ഞ മഹാനടൻ; ഓഷോയുടെ ജീവിതത്തിലൂടെ തന്നെയും കാണാൻ ശ്രമിക്കുന്നു

ജിക്യു ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ആണ് , ആർ. മാധവൻ അടുത്തിടെ തന്റെ മുടി സംരക്ഷണത്തെ കുറിച്ച് തുറന്നു പറഞ്ഞത്. 20 വർഷത്തിലേറെയായി താൻ ഈ ആയുർവേദ റുട്ടീൻ ആണ് ഫോളോ ചെയ്യുന്നതെന്നും ആർ. മാധവൻ കൂട്ടിച്ചേർത്തു.

അതിരാവിലെ ഗോൾഫ് കളിക്കുന്നതുമുതൽ തന്റെ ആരോഗ്യവും സൗന്ദര്യവും നിർത്താൻ ആയി താൻ നിരന്തരം ചെയ്യുന്ന രീതികൾ അദ്ദേഹം വിശദീകരിച്ചു.

ധുരന്ധർ, ദേ ദേ പ്യാർ ദേ 2 തുടങ്ങിയ സിനിമകളിൽ അഭിനയിച്ചുകൊണ്ടിരിക്കുകാണ് അദ്ദേഹം. ഫാത്തിമ സന ഷെയ്ഖിനൊപ്പം അഭിനയിച്ച നെറ്റ്ഫ്ലിക്സ് ചിത്രമായ ആപ് ജൈസ കോയിയിൽ അദ്ദേഹം അടുത്തിടെ എത്തിയിരുന്നു

Read Entire Article