16 May 2025, 10:18 AM IST

ലമീൻ യമാലിന്റെ ആഘോഷം | X.com/fcb
മഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോൾ കിരീടത്തില്‍ മുത്തമിട്ട് ബാഴ്‌സലോണ. വ്യാഴാഴ്ച എസ്പാന്യാളിനെ കീഴടക്കിയതോടെയാണ് ബാഴ്‌സലോണ ലീഗ് ജേതാക്കളായത്. ബാഴ്‌സയുടെ 28-ാമത് ലാലിഗ കിരീടമാണിത്.
വ്യാഴാഴ്ച എസ്പാന്യോളിനെ ഏകപക്ഷീയമായ രണ്ട് ഗോളിനാണ് കറ്റാലന്‍ ടീം കീഴടക്കിയത്. രണ്ടുഗോളുകളും രണ്ടാം പകുതിയിലാണ് പിറന്നത്. ലമീന്‍ യമാലും ഫെര്‍മിന്‍ ലോപ്പസും ബാഴ്‌സയ്ക്കായി വലകുലുക്കി. അതോടെ ജയവും കിരീടവും ടീം സ്വന്തമാക്കി. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായെങ്കിലും ലാലിഗ കിരീടം തിരിച്ചുപിടിക്കാനായത് ഹാന്‍സി ഫ്‌ളിക്കിനും സംഘത്തിനും നേട്ടമാണ്.
36 മത്സരങ്ങളില്‍ നിന്ന് 85 പോയന്റാണ് ബാഴ്‌സയ്ക്കുള്ളത്. 27 ജയവും നാല് തോല്‍വിയും അഞ്ച് സമനിലയും. രണ്ടാമതുള്ള റയല്‍ മഡ്രിഡിനാകട്ടെ ഇത്രയും മത്സരങ്ങളില്‍ നിന്ന് 78 പോയന്റാണുള്ളത്. 24 ജയവും ആറ് വീതം സമനിലയും തോല്‍വിയും ടീമിനുണ്ട്.
Content Highlights: fc barcelona clinch 28th laliga trophy








English (US) ·