ഇറാന്റെ കരുത്ത് ആയുധങ്ങളിൽ മാത്രമല്ല, ചരിത്രത്തിലും പൈതൃകത്തിലും; ഐആർജിസി മേധാവി

1 week ago 5

ഇറാന്റെ ചരിത്രപരവും സാംസ്കാരികവുമായ പൈതൃകം രാജ്യത്തിന്റെ സുരക്ഷയ്ക്കും ഭാവി വളർച്ചയ്ക്കും പ്രയോജനപ്പെടുത്തണമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐആർജിസി) ചീഫ് കമാൻഡർ മേജർ ജനറൽ അഹമ്മദ് വാഹിദി.

നവംബർ 10ന് ഇറാനിൽ നടന്ന സാംസ്കാരിക സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ പൈതൃകം മ്യൂസിയങ്ങളിൽ ഒതുങ്ങേണ്ടതല്ലെന്നും ജനങ്ങളുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി തലമുറകളിലേക്ക് കൈമാറണമെന്നും അദ്ദേഹം പറഞ്ഞു.

ഇമാം ഹുസൈന്റെ രക്തസാക്ഷിത്വവുമായി ബന്ധപ്പെട്ട ആശൂറാ ആചാരങ്ങൾ സാംസ്കാരിക പൈതൃകം ജനകീയ പങ്കാളിത്തത്തിലൂടെ നിലനിർത്തുന്നതിന്റെ ഉദാഹരണമായി വാഹിദി ചൂണ്ടിക്കാട്ടി. ഇറാൻ-ഇറാഖ് യുദ്ധത്തിന്റെ ഓർമകൾ പുതുതലമുറയിലേക്ക് കൈമാറുന്ന ‘റാഹിയാൻ-ഇ നൂർ’ യാത്രാപദ്ധതിയും അദ്ദേഹം പരാമർശിച്ചു.

രാജ്യത്തിന്റെ ചരിത്രവും മൂല്യങ്ങളും ദേശീയ ഐക്യത്തിനും പ്രതിരോധ മനോഭാവത്തിനും കരുത്തുപകരുന്ന ഘടകങ്ങളാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Entire Article