ഇറ്റാലിയൻ ‌കോച്ചായി ഗെന്നാരോ ഗട്ടൂസോ എത്തുന്നു; 2006 ലോകകപ്പിൽ ജേതാക്കളായ ഇറ്റാലിയൻ ടീമംഗം

7 months ago 7

മനോരമ ലേഖകൻ

Published: June 16 , 2025 08:06 AM IST

1 minute Read

gennaro-gattuso-1
ഗെന്നാരോ ഗട്ടൂസോ (ഫയൽ ചിത്രം)

ഫ്ലോറൻസ് (ഇറ്റലി) ∙ഇറ്റാലിയൻ ദേശീയ ടീമിന്റെ കരുത്തനായ മുൻ മിഡ്ഫീൽഡർ ഗെന്നാരോ ഗട്ടൂസോ ഇനി പരിശീലകൻ. ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ടീമിന്റെ മോശം പ്രകടനത്തിന്റെ പശ്ചാത്തലത്തിൽ കോച്ച് ലൂസിയാനോ സ്പലേറ്റിയെ പുറത്താക്കിയ ഒഴിവിലാണ് ഗട്ടൂസോയുടെ നിയമനം.

കഴിഞ്ഞ 2 ലോകകപ്പ് ഫൈനലുകൾ നഷ്ടമായ ഇറ്റലിക്ക് ഇത്തവണയും ആ ദുർവിധി വരാതിരിക്കുകയെന്ന ലക്ഷ്യത്തോടെയാണിത്. 2006 ലോകകപ്പ് ജേതാക്കളായ ഇറ്റാലിയൻ ടീമംഗമാണ് ഗട്ടൂസോ (47). 

ഇറ്റാലിയൻ ക്ലബ്ബുകളായ എസി മിലാൻ, നാപ്പോളി, സ്പാനിഷ് ക്ലബ് വലൻസിയ, ഫ്രഞ്ച് ക്ലബ് മാഴ്സൈ എന്നിവയെ പരിശീലിപ്പിച്ചിട്ടുള്ള ഗട്ടൂസോ ക്രൊയേഷ്യൻ ക്ലബ് ഹജ്ഡുക് സ്പ്ലിറ്റിൽനിന്നാണ് വരുന്നത്.

English Summary:

Gattuso: Gennaro Gattuso Appointed arsenic Italian National Team Coach

Read Entire Article