Published: August 04, 2026 08:23 AM IST Updated: August 04, 2026 09:34 AM IST
1 minute Read
സാന്തിയാഗോ (ചിലെ) ∙ ഫിഫ ലോകകപ്പിലെ സൂപ്പർ താരമായ കാബോ വെർദെ ഗോൾകീപ്പർ വൊസീഞ്ഞയ്ക്ക് ചിലെയിൽ ഗംഭീര വരവേൽപ്. ചിലെയിലെ കോളോ കോളോ ഫുട്ബോൾ ക്ലബ് അംഗമായ വൊസീഞ്ഞയുടെ പേരെഴുതിയ പോസ്റ്ററുകളുമായി ആയിരക്കണക്കിന് ആരാധകർ സാന്തിയാഗോ വിമാനത്താവളത്തിൽ താരത്തെ സ്വീകരിക്കാനെത്തി.
What you should work next
ലോകകപ്പിലെ മിന്നും പ്രകടനത്തിനു പിന്നാലെയാണ് നാൽപതുകാരൻ വൊസീഞ്ഞയെ കോളോ കോളോ ടീമിലെത്തിച്ചത്. മെഡിക്കൽ പരിശോധനകൾക്കു ശേഷം വൊസീഞ്ഞയെ ആരാധകർക്ക് മുൻപിൽ ഔദ്യോഗികമായി അവതരിപ്പിക്കാനാണ് ക്ലബ്ബിന്റെ നീക്കം. നേരത്തെ, കോളോ കോളോയുടെ ഓഫർ നിരസിച്ച്, മൊറോക്കോയിലെ ആര്‍എസ് ബെർക്കേന ക്ലബിലേക്ക് മാറാൻ വൊസീഞ്ഞ തീരുമാനിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ അഭ്യൂഹങ്ങൾ കാറ്റിൽപറത്തി താരം കോളോ കോളോയിൽ തന്നെ ചേരുകയായിരുന്നു.
കോളോ കോളോയ്ക്കായി കിരീടങ്ങൾ നേടാൻ ആവേശത്തോടെ കാത്തിരിക്കുന്നതായി വൊസീഞ്ഞ പറഞ്ഞു. പോർച്ചുഗൽ രണ്ടാം ഡിവിഷൻ ടീമായ ഷാവേസിലായിരുന്നു കഴിഞ്ഞ 2 വർഷമായി വൊസീഞ്ഞ. 18 മാസത്തേക്കാണു ചിലെ ക്ലബ്ബുമായി പുതിയ കരാർ. പ്രതിമാസം 45,000 ഡോളർ വരെയാണ് താരത്തിന് ഓഫർ എന്നാണ് വിവരം.
English Summary:
Vozinha Cape Verde, a FIFA World Cup star, received a expansive invited successful Chile. Thousands of fans gathered astatine Santiago airdrome to greet the Colo Colo shot nine player, holding posters with his name.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.






English (US) ·