ഇളയകുഞ്ഞിന്റെ പ്രസവത്തിൽ സംഭവിച്ചതാണ് ഡിപ്രെഷനിലേക്ക് പോയി! സുധി അന്ന് പറഞ്ഞ വാക്കുകൾ!

7 months ago 6

Authored by: ഋതു നായർ|Samayam Malayalam16 Jun 2025, 1:38 pm

വീട്ടിൽ ഒരുപാട് കടബാധ്യതകൾ ഉണ്ട്. രേണു പറഞ്ഞതെല്ലാം സത്യമാണ്. അവർ ജോലിക്കുപോയാണ്‌ കുടുംബം മുൻപോട്ട് പോകുന്നത്. സുഖമില്ലാത്ത അച്ഛനും അമ്മയ്ക്കും മരുന്നുകൾ വാങ്ങാൻ പോലും നല്ലൊരു തുക ആവശ്യമുണ്ട്

കൊല്ലം സുധികൊല്ലം സുധി (ഫോട്ടോസ്- Samayam Malayalam)
സോഷ്യൽ മീഡിയിൽ സെൻസേഷണൽ താരമാണ് രേണു സുധി. നിരവധി മ്യൂസിക്കൽ വീഡിയോസിലൂടെയും സിനിമകളിലൂടെയും തന്റെ സാന്നിധ്യം കലാരംഗത്ത് അറിയിച്ച കലാകാരി. ഭർത്താവിന്റെ മരണത്തോടെ ഇന്ഡസ്ട്രിയിൽ സജീവമായ രേണു, സുധി ഉള്ളപ്പോൾ തന്നെ അഭിനയരംഗത്തേക്ക് എത്തിയിരുന്നു. എന്നാൽ ആ ഷോർട്ട് ഫിലിമുകൾ അധികം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. നിരവധി കലാകാരന്മാർ നിറഞ്ഞുനിൽക്കുന്ന മത്സരങ്ങൾ ഏറെയുള്ള മേഖലയിൽ തന്റേതായ സ്ഥാനം നേടാൻ രേണുവിന്‌ കഴിഞ്ഞു എന്നതാണ് യാഥാർഥ്യം.

അഭിനയത്തിലേക്ക് എൻട്രി നടത്തുമ്പോൾ ഉണ്ടാകാവുന്ന ഒരു ഏറ്റക്കുറച്ചിലുകൾ ഒഴിച്ചാൽ രേണു ഏറ്റെടുക്കുന്ന കഥാപാത്രങ്ങളെ അവർ മനോഹരം ആക്കാറുണ്ട്. രേണു ഇന്ഡസ്ട്രിയിലേക്ക് എത്തിയപ്പോൾ മുതൽക്കേ സൈബർ അറ്റാക്കും പതിവ് കാഴ്ചയാണ്. തുടക്കം മുതൽ ഏറ്റവും ഒടുവിൽ അവർ പങ്കുവച്ച വീഡിയോ വരെ പരിശോധിച്ചാൽ ഉറപ്പായും അക്കാര്യം വ്യക്തമാണ്.

നിരവധി താരങ്ങളും ആരാധകരും ഇവരെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തുവന്നിരുന്നു അതിൽ രേണുവിന്‌ എതിരെ ഏറെ വിമർശനം ഉന്നയിച്ചവരിൽ ഒരാൾ ആയിരുന്നു മുൻ ബിഗ് ബോസ് താരം കൂടിയായ ദയ അച്ചു. എന്നാൽ ഇപ്പോഴിതാ താൻ ഇനി ഒരിക്കലും രേണുവിനെ വിമർശിച്ചത്തില്ല എന്നാണ് പോസ്റ്റിലൂടെ പറയുന്നത്. ഒപ്പം രേണു ഡിപ്രെഷന് മരുന്നെടുത്ത ആളാണ് എന്ന് സുധി തന്നെ സാക്ഷ്യപെടുത്തുന്ന വീഡിയോ കൂടി ദയ പങ്കുവച്ചിരുന്നു.

ALSO READ: ആശയും മനോജും ലണ്ടൻ ലൈഫും! ശ്രീയക്ക് കൊച്ചച്ഛൻ; ആശക്ക് മൂന്ന് പെൺമക്കളും; അസൂയതോന്നും ഈ ജീവിതം; വിശേഷങ്ങൾ

ഇളയകുഞ്ഞിന്റെ ജനനത്തിനു ശേഷം എന്റെ ഭാര്യക്ക് ചില മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായി. ഡിപ്രെഷൻ സ്റ്റേജിലേക്ക് വരെ പോയിരുന്നു. അതിനുള്ള ട്രീറ്റ്‌മെന്റ് എടുത്തിട്ടുണ്ട്. ടാബ്ലെറ്റുകളും കഴിക്കുന്ന ആളാണ്. അവൾക്ക് ഒരുപാട് ടെൻഷൻ ഒന്നുമടിക്കാൻ ആകില്ല. വീട്ടിലെ എല്ലാ കാര്യങ്ങളും നോക്കുമ്പോൾ നമ്മൾക്ക് ഒരുപാട് മാനസിക സംഘര്ഷങ്ങൾ, സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒക്കെ ഉണ്ടായിട്ടുണ്ട്.

കടം വാങ്ങിയതിന്റെ പേരിലും ഒരുപാട് ക്രൂശിക്കപ്പെട്ടിരുന്നു എന്നും കൊല്ലം സുധി പറയുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ഇതേ വീഡിയോയിൽ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളെ കുറിച്ച് കൊല്ലം സുധി പറഞ്ഞിട്ടുണ്ട്. രേണുവിന്റെ അച്ഛന് ഹാർട്ടിന് ഉണ്ടായ ബൈപാസും വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും നല്ലൊരു വീടെന്ന സ്വപ്നത്തിലേക്ക് എത്താൻ തനിക്ക് കഴിഞ്ഞിട്ടില്ലെന്നും സുധി ഇതേ വീഡിയോയിൽ പറയുന്നുണ്ട്.

ദയ പങ്കുവച്ച പോസ്റ്റ്!

ഈ കാര്യം ഞാൻ ഇപ്പോഴാണ് ആണ് അറിയുന്നത്.ഈ വീഡിയോയിൽ കൊല്ലം സുധിച്ചേട്ടൻ തന്നെ
രേണുവിനെ പറ്റി പറഞ്ഞ കാര്യം ആണ്. മെന്റൽ ഡിപ്രഷനിലൂടെ കടന്നുപോകുന്ന മരുന്ന് കഴിച്ച് പോവുന്ന ഒരാൾ ആണ് രേണു എന്ന് സുധിച്ചേട്ടൻ പറയുന്നുണ്ട്. ഞാൻ അറിഞ്ഞില്ല ഇനി ഒരിക്കലും രേണുവിൻ്റെ ഒരു വീഡിയോക്കും ഞാൻ എൻ്റെ അഭിപ്രായം പറയില്ല- എന്നാണ് ദയ കുറിച്ചത്.
Read Entire Article