ഇന്നത്തെ സിനിമയില്‍ ആരൊക്കെയാണ് ഖുശ്ബുവിന് ഏറ്റവും ഇഷ്ടമുള്ള നടി എന്ന ചോദ്യത്തിന് നാല് നടിമാരുടെ പേരാണ് ഖുശ്ബു പറഞ്ഞത്. നിത്യ മേനോന്‍, സായി പല്ലവി, തൃഷ കൃഷ്ണന്‍ , നയന്‍താര !
സുബര്‍ക്കത്തില്‍ വച്ച് ഞങ്ങള്‍ വീണ്ടും കണ്ടുമുട്ടും, ഇതിനേക്കാള്‍ മനോഹരമായി ജീവിക്കും; നവാസിന്റെ ഓര്‍മയില്‍ റഹ്ന നവാസ്
എനിക്ക് നിത്യ മേനോനെ നല്ല ഇഷ്ടമാണ്, സായി പല്ലവിയെ നല്ല ഇഷ്ടമാണ്. അവര്‍ അഭിനയിക്കുമ്പോള്‍ അത് കൊണ്ടുകൊണ്ടിരിക്കാന്‍ തന്നെ നല്ല രസമാണ്. സൗന്ദര്യത്തെ കുറിച്ച് പറയുകയാണെങ്കില്‍ എനിക്ക് തൃഷയെയാണ് ഏറ്റവും കൂടുതലിഷ്ടം. ഇവളെന്താണ് ഇപ്പോഴും എങ്ങനേ ഇരിക്കുന്നത് എന്ന് ചിന്തിക്കാറുണ്ട്. നയന്‍താരയില്‍ എനിക്കിഷ്ടം അവരുടെ ഹാര്‍ഡ് വര്‍ക്ക് ആണ്, ഏത് നിലയില്‍ നിന്നാണ് നയന്‍താര ഇപ്പോഴത്തെ സ്റ്റാര്‍ഡത്തിലേക്ക് എത്തിയത് എന്നത് അഭിമാനത്തോടെയാണ് ഞാന്‍ കാണുന്നത്
ഒരു പെണ്ണിനെക്കൊണ്ട് സാധിക്കും എന്ന് നയന്‍താര കാണിച്ചു തരുന്നു. ഒന്ന് വീണു പോയപ്പോഴും തിരിച്ചു കയറാന്‍ പവര്‍ ഫുള്‍ ആയ നടിയാണ് എന്ന കാരണത്താലാണ് എനിക്ക് നയന്‍താരയോട് ഇഷ്ടം. പിന്നെ നയന്‍താരയുടെ കൃത്യനിഷ്ട, പറയാതിരിക്കാന്‍ കഴിയില്ല. നിങ്ങള്‍ ഏഴ് മണിക്ക് ഷോട്ട് പറഞ്ഞാല്‍, 6.45 ആവുമ്പോഴേക്കും മേക്കപ് എല്ലാം പൂര്‍ത്തിയാക്കി നയന്‍താര എത്തും. ഈ കാലത്ത് അത് വളരെ പ്രധാനമായ ഒന്നാണ്- ഖുശ്ബു പറഞ്ഞു. ഖുശ്ബുവിൻറെ ഭർത്താവ് സുന്ദർ സി സംവിധാനം ചെയ്യുന്ന മൂക്കുത്തി അമ്മൻ 2 എന്ന പുതിയ സിനിമയിലെ നായികയാണ് നയൻതാര.
ഇക്കൂട്ടത്തില്‍ ഖുശ്ബുവിന്റെ ഏറ്റവും അടുത്ത സുഹൃത്ത് കൂടെയാണ് തൃഷ കൃഷ്ണൻ. തൃഷയെ തനിക്ക് സിനിമയിലൊക്കെ വരുന്നതിന് മുന്‍പ്, മിസ്സ് ചെന്നൈ ആയപ്പോള്‍ മുതലേ അറിയാവുന്നതാണ്. തന്നെക്കാള്‍ തന്റെ മക്കളാണ് തൃഷയുമായി സൗഹൃദം സൂക്ഷിക്കുന്നത് എന്ന് ഖുശ്ബു പറഞ്ഞിരുന്നു. ഖുശ്ബു സുന്ദറിന്റെ മകളുടെ കല്യാണത്തിനെല്ലാം നിറ സാന്നിധ്യമായിരുന്നു തൃഷ.




English (US) ·