20 May 2025, 08:17 PM IST

ഇർഷാദും വിജയ് സേതുപതിയും | ഫോട്ടോ: Facebook
നായകനായും സഹനടനായുമെല്ലാം പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ നടനാണ് ഇർഷാദ് അലി. മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനംചെയ്ത തുടരും എന്ന ചിത്രത്തിലാണ് ഇർഷാദ് ഒടുവിൽ വേഷമിട്ടത്. തമിഴ് നടൻ വിജയ് സേതുപതിയെക്കണ്ട സന്തോഷം പങ്കുവെച്ചിരിക്കുകയാണ് ഇർഷാദ്.
സോഷ്യൽ മീഡിയയിലൂടെയാണ് ഇർഷാദ് സന്തോഷവാർത്ത അറിയിച്ചത്. രണ്ടുപേർ തമ്മിലുള്ള സംഭാഷണരൂപത്തിലാണ് ചിത്രങ്ങൾക്കൊപ്പമുള്ള കുറിപ്പ് അദ്ദേഹം പോസ്റ്റ് ചെയ്തിരിക്കുന്നത്.
'ഇവിടെ വരുന്നവർക്കെല്ലാം ഉമ്മ കൊടുക്കുന്നുണ്ടെന്ന് കേട്ടു.
"വാങ്കോ സർ "
തിരിച്ചു തരുന്നതിൽ വല്ല വിരോധം?
"കൊടുങ്കോ സർ..."
ലാളിത്യം ഉടൽ പൂണ്ടപോലൊരു മനുഷ്യൻ' എന്നാണ് ഇർഷാദ് കുറിച്ചത്.
തുടരും എന്ന ചിത്രത്തിൽ വിജയ് സേതുപതിയുടെ സാന്നിധ്യവുമുണ്ട്. മോഹൻലാൽ അവതരിപ്പിക്കുന്ന ഷൺമുഖൻ എന്ന കഥാപാത്രത്തിന്റെ സുഹൃത്തായ അൻപ് ആയാണ് വിജയ് സേതുപതിയെത്തിയത്. സിനിമയിൽ ഒരു ഗാനരംഗത്തിൽ ഫ്രെയിം ചെയ്ത ചിത്രങ്ങളായാണ് വിജയ് സേതുപതിയുടെ രംഗങ്ങൾ ഉൾപ്പെടുത്തിയത്. ചിത്രത്തിന്റെ പല ഭാഗങ്ങളിലും ഈ കഥാപാത്രത്തേക്കുറിച്ച് പരാമർശമുണ്ട്.
നേരത്തേ മോഹൻലാൽ, സംവിധായകൻ ഭാരതിരാജ എന്നിവർക്കൊപ്പം താൻ നിൽക്കുന്ന ഒരു എഐ ചിത്രം വിജയ് സേതുപതി ഷെയർ ചെയ്തിരുന്നു.
Content Highlights: Irshad Ali shares his excitement astir gathering Vijay Sethupathi
![]()
മാതൃഭൂമി.കോം വാട്സാപ്പിലും





English (US) ·