ഇവർ കല്യാണം കഴിക്കുമോ എന്നായിരുന്നു എല്ലാവർക്കും സംശയം; നല്ല മിടുക്കികുട്ടി നല്ല സംസാരം അന്നുവന്ന ഗോസിപ്പുകൾ; മറുപടി

7 months ago 7

Authored by: ഋതു നായർ|Samayam Malayalam22 Jun 2025, 3:29 pm

ഡാ പൃഥ്വി എന്ന് വിളിക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പായും സംവൃതയ്ക്ക് ഉണ്ട്; അങ്ങനെ ഒരു സുഹൃത്ബന്ധമാണ് അവർക്ക് ഇടയിൽ ഉള്ളത് എന്ന് മുൻപ് സംവൃത പങ്കിട്ട പോസ്റ്റിൽ നിന്നും വ്യക്തം

സംവൃതസംവൃത (ഫോട്ടോസ്- Samayam Malayalam)
മലയാള സിനിമയിൽ സജീവം അല്ലെങ്കിലും സിനിമ പ്രേക്ഷകരുടെ മനസ്സിൽ അന്നും ഇന്നും എന്നും നിലനിൽക്കുന്ന നായികയാണ് സംവൃത സുനിൽ . നായികയായും സഹനടിയായുമൊക്കെ പ്രേക്ഷകരെ വിസ്‍മയിപ്പിച്ച സംവൃത സുനിൽ വിവാഹത്തോടെ അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്. വിവാഹശേഷം ഒരു സിനിമയിൽ അഭിനയിച്ച സംവൃത ചാനൽ പരിപാടികളിൽ സാന്നിധ്യം ആകാറുണ്ട്.

ഇടക്ക് അമേരിക്കയിൽ നിന്നും കേരളത്തിലേക്ക് എത്താറുള്ള സംവൃത ഇന്ന് രണ്ടുമക്കളുടെ അമ്മ കൂടിയാണ്. പൃഥ്വിരാജിനൊപ്പം സംവൃത ചെയ്ത സിനിമകൾ എല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ചോക്ലേറ്റ്, തിരക്കഥ, റോബിന്‍ഹുഡ്, പുണ്യം അഹം, മാണിക്യകല്ല്, അയാളും ഞാനും തമ്മില്‍ എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും ഇരുവരും ഒന്നിച്ചഭിനയിച്ചു. അയാളും ഞാനും തമ്മില്‍ മൂവി ഇന്നും പ്രേക്ഷകർക്ക് അത്രയും ഇഷ്ടമാണ്. ചിത്രം മാത്രമല്ല ചിത്രത്തിനുള്ളിലെ ഗാനങ്ങളും. എന്നാൽ ഇവരുടെ കെമിസ്ട്രി കണ്ടാൽ ഇവർ തമ്മിൽ പ്രണയമാണോ എന്നുപോലും സംശയം തോന്നിയ ആളുകൾ ഉണ്ട്. അതിന് മുൻപൊരിക്കൽ മല്ലിക സുകുമാരൻ നൽകിയ മറുപടിയാണ് വീണ്ടും വൈറൽ ആകുന്നത്.

സംവൃത സുനിലും പൃഥ്വിയും കൂടി അഭിനയിച്ച ഒരു പടമുണ്ട് നമ്മുടെ ജയന്റെ മാണിക്യക്കല്ല്. എന്തൊരു പടമാണ്. ഒന്നാമത്തെ കാര്യം സംവൃതയ്ക്ക് പറ്റിയ ഒരു വേഷം. എനിക്ക് സംവൃതയെ ഭയങ്കര ഇഷ്ടം ആണ് കേട്ടോ. വളരെ മനോഹരമായി ആ കഥാപത്രവും സംവൃത ചെയ്തിട്ടുണ്ട്. വളരെ അടക്കവും ഒതുക്കവും ഉള്ള കുട്ടിയാണ്. എല്ലാ കാര്യത്തിലും മിടുക്കിയാണ്. സംസാരിക്കാൻ ആണെങ്കിലും അഭിനയിക്കാൻ ആണെങ്കിലും എല്ലാത്തിനും മിടുക്കി. നല്ലൊരു ആർട്ടിസ്റ്റ് ആണ് സംവൃത എന്ന് ഞാൻ എപ്പോളും പറയും. ആ സിനിമ പോലെ തന്നെ ആയിരുന്നു അയാളും ഞാനും തമ്മിൽ. അതിലും അവർ തമ്മിൽ നല്ല കെമിസ്ട്രി ആയിരുന്നു എനിക്ക് അത് ഫീൽ ചെയ്യുകയും ചെയ്തു. അത് ഒരു വിലയിരുത്തലിന്റെ ഭാഗമായി പറഞ്ഞതാണ്. ഇവരെ കാണുമ്പൊൾ അപ്പോൾ നമ്മൾക്ക് തോന്നും നല്ല ഒരു കഥ. ഇവർ തമ്മിൽ വളരെ നന്നായിരുന്നു എന്ന് നമ്മൾ പറഞ്ഞുപോകും അതിൽ എന്താണ് തെറ്റ്.

ALSO READ: എന്റെ ഭാര്യ ഇല്ലെങ്കിൽ ഞാനില്ല; ആദ്യം അവൾ പോണോ അതോ ഞാൻ പോണോ എന്ന് ആലോചിക്കും


അത് കഴിഞ്ഞപ്പോൾ ഇപ്പോ മീര ജാസ്മിനെ കെട്ടുമെന്ന് പറഞ്ഞായിരുന്നു കുറേകാലം ഗോസിപ്പ്. അതിപ്പോൾ രാജുവിന്റെ കാര്യത്തിൽ മാത്രമല്ല കേട്ടോ ഒരു അഞ്ചു പടം അഭിനയിച്ചാൽ പല ഗോസിപ്പുകളും പുറത്തുവരും. പല നാടകങ്ങളും നായികയും നായികയും വേദികളിൽ അവതരിപ്പിക്കും എന്ന് കരുതി അവർ തമ്മിൽ വിവാഹം കഴിയ്ക്കും എന്നല്ല. സിനിമ നമ്മുടെ ചോറാണ്. സൂപ്പർഹിറ്റ് പടങ്ങൾ പലതും ഉണ്ടാകും. അതിൽ നായകനും നായികയും ഒക്കെ സൂപ്പർഹിറ്റ് ജോഡികളും ഉണ്ടാകും. അതിൽ ദുർവ്യാഖ്യാനം ഉണ്ടാക്കാതെ ഇരിക്കുക എന്ന് ആണ് എനിക്ക് പറയാൻ ഉള്ളത്. ഇതിൽ എന്താണ് ഇവർ ഒരുമിച്ചു അഭിനയിക്കുന്നത് എന്ന് കരുതുന്നതും നാളെ ഇവർ വിവാഹം കഴിക്കും എന്നൊക്കെ കരുതുന്നതും ബാലിശമാണ്. ഓരോ ടൈപ്പ് പടങ്ങൾ വരുമ്പോൾ ഓരോ ക്രിട്ടിസസം വരും. അതിന് നമ്മൾക്ക് ഒന്നും ചെയ്യാൻ ആകില്ല. ചിന്താഗതികൾ മാറ്റി നിർത്തുക . കുറച്ചുകൂടി വിശാലമായി ചിന്തിക്കുക എന്നാണ് പറയാൻ ഉള്ളത്.
Read Entire Article