ഇവർക്ക് ഭാര്യമാരറിയാത്ത മറ്റൊരു മുഖമുണ്ട്; രവി മോഹനൊപ്പം അർജുൻ അശോകനും SJ സൂര്യയും, ബ്രോകോഡ് പ്രൊമോ

4 months ago 5

Brocode

ബ്രോകോഡ് എന്ന ചിത്രത്തിൽനിന്ന് | സ്ക്രീൻ​ഗ്രാബ്

കാർത്തിക് യോ​ഗി സംവിധാനം ചെയ്യുന്ന ബ്രോകോഡ് എന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ എത്തി. രവി മോഹൻ, അർജുൻ അശോകൻ, എസ്.ജെ. സൂര്യ എന്നിവരാണ് ചിത്രത്തിലെ നായകന്മാർ. ശ്രദ്ധ ശ്രീനാഥ്, ​ഗൗരി പ്രിയ, മാളവിക മനോജ് എന്നിവരാണ് നായികമാർ. അഞ്ച് മിനിറ്റ് നീളുന്ന രസകരമായ പ്രൊമോ രവി മോഹന്റെ നിർമാണക്കമ്പനിയായ രവി മോഹൻ സ്റ്റുഡിയോസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് പുറത്തിറങ്ങുന്നത്.

പങ്കാളികൾക്കറിയാത്ത ചില രഹസ്യങ്ങൾ ഒളിപ്പിച്ചുനടക്കുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയായിരിക്കും സിനിമയെന്നാണ് പ്രൊമോ നൽകുന്ന സൂചന. രവി മോഹൻ ആദ്യമായി നിർമിക്കുന്ന ചിത്രമാണ് ബ്രോകോഡ്.

അർജുൻ അശോകന്റെ തമിഴ് അരങ്ങേറ്റ ചിത്രംകൂടിയാണിത്. വ്യത്യസ്തമായ ​ഗെറ്റപ്പിലാണ് മൂന്നുപേരും ചിത്രത്തിലെത്തുന്നത്. സംവിധായകൻ പേരരസിനേയും പ്രൊമോയിൽ കാണാം. ഉപേന്ദ്ര, ഐശ്വര്യാ രാജ് എന്നിവരാണ് ചിത്രത്തിൽ മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.

കലൈസെൽവൻ ശിവജിയാണ് ഛായാ​ഗ്രഹണം. ഹർഷവർധൻ രാമേശ്വർ സം​ഗീത സംവിധാനം നിർവഹിക്കുന്നു. പ്രദീപ് ഇ. രാഘവ് എഡിറ്റിങ്ങും മഹേഷ് മാത്യു സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. വിഘ്നേഷ് ബാബു, വിഘ്നേഷ് വേണു​ഗോപാൽ, ഷിയാം ജാക്ക്, ബാലചന്ദ്രൻ. ജി എന്നിവരാണ് അഡീഷണൽ സ്ക്രീൻപ്ലേ. പിആർഒ -യുവരാജ് (തമിഴ്), ശബരി(മലയാളം), വംസി കാക(തെലുങ്ക്), ഹരീഷ്(കന്നഡ)

Content Highlights: promo of Bro Code, starring Ravi Mohan, Arjun Ashokan, and SJ Suryah

മാതൃഭൂമി.കോം വാട്സാപ്പിലും

Subscribe to our Newsletter

Get regular updates from Mathrubhumi.com

Read Entire Article