ഇഷാന്റെ ‘സത്യസന്ധത’യ്ക്ക് തോളിൽത്തട്ടി അഭിനന്ദിച്ച് പാണ്ഡ്യ; പിന്നാലെ മുംബൈയ്‌ക്കെതിരെ ഒത്തുകളിച്ചെന്ന് ആരോപണം- വിഡിയോ

8 months ago 9

മനോരമ ലേഖകൻ

Published: April 25 , 2025 07:31 AM IST

1 minute Read

nita-ambani-ishan-kishan
മുംബൈ ഇന്ത്യൻസ് ടീം ഉടമ നിത അംബാനിക്കൊപ്പം ഇഷാൻ കിഷൻ (സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ചിത്രം)

ഹൈദരാബാദ് ∙ അംപയർ ഔട്ട് വിളിച്ചില്ല, എതിർ ടീം അപ്പീൽ ചെയ്തതുമില്ല. എന്നിട്ടും ബാറ്റിൽ കൊള്ളാതെ പോയ പന്തിൽ സ്വയം ഔട്ട് വിധിച്ച് ഇഷൻ കിഷൻ ക്രീസിലേക്ക് മടങ്ങിയത് എന്തിനാകും? ബുധനാഴ്ചത്തെ സൺറൈസേഴ്സ് ഹൈദരാബാദ്– മുംബൈ ഇന്ത്യൻസ് ഐപിഎൽ മത്സരത്തിൽ ഇഷൻ കിഷന്റെ വിചിത്രമായ പുറത്താകൽ സംബന്ധിച്ച വിവാദങ്ങൾ ശമിക്കുന്നില്ല.

ഇഷന്റെ വിക്കറ്റ് ‘ത്യാഗം’ ഹൈദരാബാദിനെ ബാറ്റിങ് തകർച്ചയിലേക്കു തള്ളിവിടുകയും ചെയ്തു. തന്റെ മുൻ ടീമായ മുംബൈയ്ക്കായി ഇഷൻ ഒത്തുകളിച്ചെന്നുവരെ ആരോപണങ്ങളുയർന്നു. ഹൈദരാബാദ് ബാറ്റിങ്ങിന്റെ മൂന്നാം ഓവറിലായിരുന്നു സംഭവം. ദീപക് ചാഹറിന്റെ പന്ത് ലെഗ് സൈഡിൽ ഇഷന്റെ ബാറ്റിന് തൊട്ടരികിലൂടെ വിക്കറ്റ് കീപ്പറുടെ കയ്യിലെത്തി. വിക്കറ്റിനായി മുംബൈ ടീമിൽ ആരും അപ്പീൽ ചെയ്തില്ല.

പക്ഷേ തൊട്ടടുത്ത നിമിഷം ഇഷൻ ഡഗൗട്ടിലേക്കുള്ള നടത്തം ആരംഭിച്ചു. ആദ്യം വൈഡ് വിളിച്ച അംപയർ അതു കണ്ട് തീരുമാനം തിരുത്തി ഔട്ട് വിളിക്കുകയും ചെയ്തു. പന്ത് ബാറ്റിൽക്കൊണ്ടുവെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇഷൻ മടങ്ങിയതെന്നാണ് എല്ലാവരും ആദ്യം കരുതിയത്. സത്യസന്ധത കാണിച്ചതിന് മുംബൈ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ ഇഷനെ തോളിൽതട്ടി അഭിനന്ദിക്കുകയും ചെയ്തു.

Buying occupation is arsenic casual arsenic pastry , but the carrying charges tally beauteous precocious … person you ever seen an umpire regularisation idiosyncratic retired without an entreaty ? pic.twitter.com/xhpG8mdB9R

— Navjot Singh Sidhu (@sherryontopp) April 23, 2025

എന്നാൽ തൊട്ടുപിന്നാലെയെത്തിയ അൾട്രാ എഡ്ജ് പരിശോധനയുടെ ചിത്രം എല്ലാവരെയും അമ്പരപ്പിച്ചു. റീപ്ലേയിൽ പന്ത് ഇഷന്റെ ബാറ്റിൽ തട്ടിയില്ലെന്ന് വ്യക്തമായി. ഇതോടെ താരത്തിന്റെ അശ്രദ്ധയ്ക്കും ടീമിനോടുള്ള ആത്മാർഥതക്കുറവിനുമെതിരെ രൂക്ഷ വിമർശനമുയർന്നു.

English Summary:

IPL Controversy: Ishan Kishan's Bizarre Dismissal Angers Fans

Read Entire Article