ഇഷാൻ ഇറങ്ങിയാൽ പുറത്താകുന്നത് വൈഭവോ സഞ്ജുവോ? അതിൽ എന്താണ് ഇത്ര ആലോചിക്കാനെന്ന് അശ്വിൻ

3 weeks ago 8

ഓക്‌ലൻഡ് ∙ ന്യൂസീലൻഡിനെതിരായ മൂന്നാം ട്വന്റി20യിൽ ഓപ്പണറായി ‘സ്ഥാനക്കയറ്റം’ കിട്ടി കൗമാരതാരം വൈഭവ് സൂര്യവംശി ഒരിക്കൽ കൂടി തന്റെ പ്രതിഭ തെളിയിച്ചിരുന്നു. രണ്ടാം മത്സരത്തിൽ മൂന്നാമനായി ഇറക്കി പരാജയപ്പെട്ടതോടെയാണ് വൈഭവിനെ വീണ്ടും ഓപ്പണറാക്കിയത്. വൈഭവും അഭിഷേക് ശർമയും ചേർന്ന് റെക്കോർഡ് പവർപ്ലേ സ്കോറാണ് മൂന്നാം ട്വന്റി20യിൽ നേടിയത്. ഇതോടെ ഇന്ത്യൻ ടീമിൽ വീണ്ടും ഒരു പ്രതിസന്ധി തിരിച്ചെത്തിയിരിക്കുകയാണ്. നാലാം മത്സരത്തിൽ ഇഷാൻ കിഷൻ തിരിച്ചെത്തിയാൽ ആരെ ഒഴിവാക്കുമെന്നതാണ് ചോദ്യം.

What you should work next

വൈഭവിനെ ഓപ്പണറാക്കിയതോടെ സഞ്ജു സാംസൺ മൂന്നാമനായാണ് മൂന്നാം ട്വന്റി20യിൽ കളിച്ചത്. 18 റൺസെടുത്താണ് സഞ്ജു പുറത്തായത്. ആദ്യ മത്സരത്തിൽ അർധസെഞ്ചറി നേടി പ്ലെയർ ഓഫ് ദ് മാച്ചായ സഞ്ജു, രണ്ടാം മത്സരത്തിൽ 14 റൺസാണ് എടുത്തത്. രണ്ടും മൂന്നൂം മത്സരങ്ങളിൽ ഇഷാൻ കിഷൻ ഇല്ലാതിരുന്നതോടെയാണ് വൈഭവിന് പ്ലേയിങ് ഇലവനിൽ ഇടം ലഭിച്ചത്.

നാലാം മത്സരത്തിൽ ഇഷാന്റെ കാര്യം ഇതുവരെ ഉറപ്പില്ലെങ്കിലും താരം തിരിച്ചെത്തിയാൽ വൈഭവ് അല്ലെങ്കിൽ സഞ്ജു എന്നിവരിലൊരാളെ ഒഴിവാക്കേണ്ടി വരും. ഇതാണ് ക്യാപ്റ്റൻ ശ്രേയസ്സ് അയ്യരെയും കോച്ച് ഗൗതം ഗംഭീറിനെയും കുഴപ്പിക്കുന്നത്. എന്നാൽ ഇക്കാര്യത്തിൽ നിലപാട് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം ആർ.അശ്വിൻ.

ആരാധകർ ഇതിൽ അനാവശ്യ ആശയക്കുഴപ്പം ഉണ്ടാക്കേണ്ടതില്ലെന്ന് നിർദേശിച്ച അശ്വിൻ, ട്വന്റി20യിൽ ഇന്ത്യയുടെ ആദ്യ ഇലവനിലേക്ക് വൈഭവ് സൂര്യവംശി ആദ്യ ചോയ്‌സ് അല്ലെന്നു വ്യക്തമാക്കി. ‘‘നമ്മൾ ആവശ്യമില്ലാതെ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ഇതു വളരെ വ്യക്തമാണ് - വൈഭവ് സൂര്യവംശി പ്ലേയിങ് ഇലവനിലെ ആദ്യ ചോയ്‌സ് അല്ല. സഞ്ജുവും അഭിഷേകുമായിരിക്കും ഓപ്പണർമാർ.’’– തന്റെ യൂട്യൂബ് ചാനലിൽ അശ്വിൻ പറഞ്ഞു.

ബാറ്റിങ് നിരയിലെ ആശയക്കുഴപ്പത്തെക്കുറിച്ച് സംസാരിച്ച അശ്വിൻ, ഇഷാൻ കിഷന്റെ അഭാവത്തിൽ വൈഭവ് സൂര്യവംശിയെക്കൊണ്ട് ഓപ്പൺ ചെയ്യിക്കാനും സഞ്ജുവിനെ മൂന്നാം നമ്പറിൽ ഇറക്കാനുമുള്ള ടീം മാനേജ്‌മെന്റിന്റെ തീരുമാനത്തെ പ്രശംസിച്ചു.

‘‘ഈ മത്സരത്തിൽ ഗൗതമും ശ്രേയസും ചെയ്തത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഒരു പ്രത്യേക മത്സരത്തിനായി, നിങ്ങളുടെ പക്കലുള്ള ഇലവനെ വച്ച് ഏറ്റവും അനുയോജ്യമായ ബാറ്റിങ് ഓർഡർ തിരഞ്ഞെടുക്കണം. ഇഷാൻ ഇല്ലാത്തപ്പോൾ, മൂന്നാം നമ്പറിലേക്ക് ഏറ്റവും മികച്ച ഓപ്ഷൻ സഞ്ജു തന്നെയാണ്. അദ്ദേഹത്തിന് ആ പരിചയസമ്പത്തുണ്ട്. ഇഷാൻ തിരിച്ചുവരുന്നതുവരെ ഇത് തന്നെയാണ് ശരിയായ വഴി.’’– അശ്വിൻ പറഞ്ഞു. വെള്ളിയാഴ്ച ഒക്‌ലൻഡിലാണ് ന്യൂസീലൻഡിനെതിരായ നാലാം ട്വന്റി20 മത്സരം. ആദ്യ മൂന്നു മത്സരങ്ങളും വിജയിച്ച ഇന്ത്യ, ഇതിനോടകം പരമ്പര സ്വന്തമാക്കിയിരുന്നു.

English Summary:

Vaibhav Suryavanshi and the Indian team's batting bid dilemma up of the 4th T20 against New Zealand has go a large talking point. Former spinner R. Ashwin clarified the team's strategies regarding Sanju Samson and Ishan Kishan's imaginable return.

Read Entire Article