സത്യം പറഞ്ഞാല്‍ വളരെ കാലത്തിന് ശേഷമാണ് എനിക്കത് മനസ്സിലായത്.എനിക്കിപ്പോഴും ഓര്‍മയുണ്ട് മൈ സ്റ്റോറി ചെയ്യുന്ന സമയത്ത് അങ്ങനെ ഒരു സാഹചര്യം ഉണ്ടായിരുന്നു. ഒരു ഡിഫിക്കള്‍ട്ട് സീന്‍ ചെയ്യുന്ന സമയത്ത്, ആ ഒരു കഥാപാത്രം ചെയ്യുന്നത് കൊണ്ട് ഞാന്‍ വളരെ ശക്തയാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. ചിലപ്പോള്‍ അത് എന്റെ തലയിലൂടെ പോയതാവാം, എന്തായാലും ഞാനത് ആസ്വദിച്ചു.
വാസ്തവത്തില്‍ മീര എന്ന കഥാപാത്രത്തിലേക്ക് എത്തുമ്പോള്‍ അവള്‍ക്കൊരു ധൈര്യമുണ്ട്. തന്റെ പ്രയോരിറ്റികളെ കുറിച്ച് മീരയ്ക്ക് കൃത്യമായ ക്ലാരറ്റിയുണ്ട്. അത് എന്നെ ഒരുപാട് ഇന്‍സ്പയര്‍ ചെയ്തിട്ടുണ്ട്. നമ്മള്‍ സ്‌നേഹിക്കുന്ന, ഇഷ്ടപ്പെടുന്ന ഒരാള്‍ക്ക് എതിരെ നില്‍ക്കേണ്ടി വരുന്നത് അത്ര എളുപ്പമുള്ള ഒന്നല്ല. എന്താണ് തനിക്ക് പ്രാധാന്യം എന്ന് തിരിച്ചറിയുമ്പോള്‍ മാത്രമാണ് അതിന് സാധിക്കുന്നത്. ട്രെയിലറില്‍ നിങ്ങള്‍ക്ക് മീര തന്റെ പ്രയോരിറ്റിയെ കുറിച്ച് പറയുന്നത് കാണാം.
എനിക്ക് മീരയെ പോലെ അങ്ങനെ ഒരു ക്ലിയറായ പ്രയോരിറ്റി ഉണ്ട് എന്ന് ഇതുവരെ തോന്നിയിട്ടില്ല. മീരയ്ക്കുള്ള അത്രയും കണ്‍വിക്ഷനും ധൈര്യവും എനിക്കുണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. മീര അങ്ങനെ ആവാന്‍ കാരണം അവളുടെ സാഹചര്യങ്ങളാണ്- പാര്‍വ്വതി പറഞ്ഞു.
എനിക്ക് ശരിക്കും മീരയില്‍ നിന്നല്ല, ഈ സിനിമ എനിക്ക് ചെയ്യാന്‍ പറ്റി എന്നതില്‍ എനിക്ക് മറ്റൊരു അഭിമാനം കൂടെയുണ്ട്. സിനിമ എനിക്ക് അത്രയേറെ ഇഷ്ടമാണ്, ഞാന്‍ അത്രയും അധികം ആസ്വദിക്കുന്ന ഒന്നാണ്. പക്ഷേ ഇപ്പോള്‍ സിനിമ ഒരു പൊലിട്ടിക്കല്‍ ആര്‍ട്ട് ആയി മാറിക്കൊണ്ടിരിക്കുകയാണ് എന്നതാണ് വാസ്തവം. ഈ ഒരു സാഹചര്യത്തില്‍ ഐ നോബഡി ശരിക്കും അതിനെ പ്രതിനിധീകരിക്കുന്നു, പെര്‍ഫക്ട് ടൈമിലാണ് ഈ സിനിമ വരുന്നത് എന്നതാണ്. കാരണം ഏതെങ്കിലും ഒരു രീതിയില്‍ നമ്മള്‍ നമ്മളെ മറക്കുന്നുണ്ടെങ്കില്‍, ചുറ്റുപാടിന്റെയോ, സാഹചര്യങ്ങളുടെയോ, സമൂഹത്തിന്റെയും നിയന്ത്രണത്തില്‍ നമ്മള്‍ സ്വയം മറക്കുന്നുണ്ടെങ്കില്‍ അത് സിനിമ ഓര്‍മപ്പെടുത്തും. നമുക്ക് പവര്‍ ഇല്ല എന്ന് നമ്മള്‍ കരുതുന്നുണ്ടെങ്കില്‍, അത് ഓര്‍മപ്പെടുത്തണം. മീര അങ്ങനെ ഒരു കഥാപാത്രമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഈ സമൂഹത്തിലെ സ്ത്രീകളുടെ ഒരു പ്രതിനിധിയാണ് മീര- പാര്‍വ്വതി തിരുവോത്ത് പറഞ്ഞു




English (US) ·