ജീവിതത്തില്‍ നമുക്ക് ഒരുപാട് അനുഭവങ്ങളുണ്ടാവും, അങ്ങനെയുള്ള അനുഭങ്ങള്‍ വരുമ്പോള്‍ മാത്രമാണ് അത് തിരിച്ചരിയുന്നത്. നമ്മുടെ ജീവിതത്തിലും ഇങ്ങനെയൊക്കെ സംഭവിക്കുമോ എന്ന തിരിച്ചറിവുണ്ടാവുന്നത് തന്നെ അപ്പോഴാണ്. അതുവരെയും നമ്മള്‍ അതിനെ കുറിച്ച് ചിന്തിച്ചിട്ടേയുണ്ടാവില്ല. ഒന്നും നമ്മുടെ കൈയ്യിലല്ല, മറ്റാരോ ചെയ്യുന്നതിനൊപ്പം പോവുകയാണ് എല്ലാം എന്ന് അപ്പോഴാണ് തിരിച്ചറിയുന്നത്.
ഞാന്‍ വളര്‍ന്നുവന്ന എന്റെ കുടുംബം വളരെ കണ്‍സര്‍വേറ്റീവ് ആയിരുന്നു. ഒരുപാട് നിയന്ത്രണങ്ങളുണ്ടായിരുന്ന ഒരു വീട്ടില്‍ നിന്ന്, നിയന്ത്രണങ്ങളേ ഇല്ലാത്ത ഒരു അന്തരീക്ഷത്തില്‍ പോയി ജീവിക്കേണ്ട അവസ്ഥ എനിക്കുണ്ടായി. അത് എന്റെ ജീവിതത്തെ ഒരുപാട് മാറ്റി, അതില്‍ നിന്ന് പുറത്തേക്ക് കടക്കാന്‍ ഞാന്‍ കഷ്ടപ്പെട്ട കഷ്ടപ്പാട് കുറച്ചൊന്നുമല്ല. അന്ന് എനിക്ക് മാനസികമായി സഹായിച്ച ഒരുപാടാളുകളുണ്ട്. അതുപോലെ തന്നെ ദൈവത്തിന്റെ സഹായവും.
ജീവിതത്തില്‍ ഏറ്റവും കയ്‌പ്പേറിയ അനുഭവം എന്തായിരുന്നു, ഇങ്ങനെ ഒരു കാര്യം നടന്നില്ലെങ്കില്‍ എന്ന് ചിന്തിച്ച എന്തെങ്കിലും അനുഭവമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, നമുക്കിഷ്ടമില്ലാത്ത എല്ലാ കാര്യവും, ശ്ശെ അത് നടക്കേണ്ടിയിരുന്നില്ല എന്ന് എല്ലാവരും ചിന്തിക്കില്ലേ എന്ന് ഉര്‍വശി ചോദിക്കുന്നു. തുടക്കത്തില്‍ സ്വകാര്യ ജീവിതത്തില്‍ അങ്ങനെ പലതും ഉണ്ടായിരുന്നു, ശ്ശെ അത് നടക്കേണ്ടായിരുന്നു എന്ന് തോന്നിയിട്ടുണ്ട്. പക്ഷേ അതിനൊരു കാരണമുണ്ടായിരുന്നു എന്ന് ചിന്തിക്കുമ്പോള്‍ ആ നിരാശ തോന്നില്ല.
ഇങ്ങനെ ഒരു കാര്യം നടക്കാന്‍ വേണ്ടിയായിരുന്നു ആ മോശം അനുഭവം ഉണ്ടായത്. എനിക്ക് ജീവിക്കാന്‍ ഇഷ്ടമില്ലാത്ത ഒരാളോടൊപ്പം ജീവിക്കാനുള്ള നിര്‍ബന്ധം ഉണ്ടായിരുന്നെങ്കില്‍, അതില്‍ എനിക്കൊരു കുഞ്ഞ് പിറക്കണം എന്ന വിധി ഉണ്ടായിരുന്നു. എല്ലാ കാര്യത്തിലും അങ്ങനെ ഒന്നുണ്ട്. ഈ അച്ഛനും ഈ അമ്മയും ആ കുഞ്ഞ് പിറക്കണം എന്നാണ് ദൈവത്തിന്റെ തീരുമാനമെങ്കില്‍ അത് നടക്കും. അത് നമുക്ക് മാറ്റാന്‍ കഴിയില്ല. ആ സമയത്ത് അത് മനസ്സിലാക്കാന്‍ നമുക്ക് കഴിയണം എന്നില്ല, കുറച്ച് മുന്നോട്ട് വന്ന് കഴിഞ്ഞ് ചിന്തിച്ചാല്‍ മനസ്സിലാവും- ഉര്‍വശി പറഞ്ഞു




English (US) ·