04 August 2025, 12:15 PM IST

അലക്‌സാണ്ടർ ഇസാക്ക് | AP
ലണ്ടൻ: സ്വീഡിഷ് സ്‌ട്രൈക്കർ അലക്‌സാണ്ടർ ഇസാക്കിനെ ടീമിലെത്തിക്കാൻ പണച്ചാക്കുമായി രംഗത്തിറങ്ങി ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് ലിവർപൂൾ. 1400 കോടി രൂപയാണ് താരത്തിനായി ക്ലബ് വിലയിട്ടിരിക്കുന്നത്. എന്നാൽ, ഇസാക്കിന്റെ ക്ലബ്ബായ ന്യൂകാസിൽ യുണൈറ്റഡ് ഈ വാഗ്ദാനം സ്വീകരിച്ചിട്ടില്ല. 1700 കോടി രൂപ വേണമെന്ന നിലപാടിലാണ് ക്ലബ്.
വരുന്ന സീസണിലേക്ക് ക്ലിനിക്കൽ സ്‌ട്രൈക്കറെ നോട്ടമിട്ടിട്ടുള്ള ലിവർപൂൾ വില ഇനിയും വർധിപ്പിക്കാനാണ് സാധ്യത. ലൂയി ഡയസിന്റെ 707 കോടി രൂപ ക്ലബ്ബിന്റെ കൈയിലുണ്ട്. ബോണസ് അടക്കമുള്ള തുകയാണ് 1400 കോടി. ലിവർപൂളിലേക്ക് മാറാനുള്ള ആഗ്രഹം ഇസാക്ക് പ്രകടിപ്പിച്ചതിനാൽ താരത്തെ പിടിച്ചുനിർത്തൽ ന്യൂകാസിലിന് ബുദ്ധിമുട്ടാകും. ഇതോടെ ന്യൂകാസിൽ ബെഞ്ചമിൻ സെസ്‌കോയെ ആർ.ബി. ലെയ്പ്‌സിഗിൽനിന്ന് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചിട്ടുണ്ട്.
ന്യൂകാസിലിനായി മൂന്നു സീസണുകളായി കളിക്കുന്ന താരം 109 കളിയിൽനിന്ന് 62 ഗോൾ നേടിയിട്ടുണ്ട്. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ 34 കളിയിൽനിന്ന് 23 ഗോൾ നേടിയിരുന്നു. ഡീഗോ ജോട്ടയുടെ മരണവും ലൂയി ഡയസിന്റെ കൂടുമാറ്റവുമാണ് മികച്ചൊരു സ്‌ട്രൈക്കറെ തേടുന്നതിലേക്ക് ലിവർപൂളിനെ നയിക്കുന്നത്.
Content Highlights: alexander isak liverpool transportation reports








English (US) ·