ഇസ്രയേലിന് പലസ്തീന്റെ ‘നോ ഹാൻഡ്ഷെയ്ക്’, ഐപിഎലിൽ ക്യാച്ച് വിവാദം, രാജസ്ഥാനെ വീഴ്ത്തി ‘രാഹുലിന്റെ ഡൽഹി’

1 month ago 5

ഓൺലൈൻ ഡെസ്‌ക്

Published: May 02, 2026 07:03 AM IST Updated: May 02, 2026 07:33 AM IST

2 minute Read

അംപയറുമായി തർക്കിക്കുന്ന വിരാട്  കോലി (X/IPL), . ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയും പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ മേധാവി ജിബ്രിൽ റജൂബും  REUTERS/Jennifer Gauthier
അംപയറുമായി തർക്കിക്കുന്ന വിരാട് കോലി (X/IPL), . ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോയും പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ മേധാവി ജിബ്രിൽ റജൂബും REUTERS/Jennifer Gauthier

കായികലോകത്ത് വിവാദങ്ങളുടെ ദിനമാണ് കടന്നുപോയത്. ഐപിഎലിൽ ബെംഗളൂരു– ഗുജറാത്ത് മത്സരത്തിലെ ‘ക്യാച്ച്’ വിവാദമായപ്പോൾ ഫിഫ കോൺഗ്രസിൽ ഇസ്രയേൽ പ്രതിനിധിക്ക് പലസ്തീൻ പ്രതിനിധി ഹസ്തദാനം നൽകാതിരുന്നതാണ് മറ്റൊരു വിവാദം. കുടുംബത്തിന്റെ ചിത്രം പകർത്താൻ ശ്രമിച്ചയാളോട് സൺറൈസേഴ്സ് ഹൈദരാബാദ് താരം ഹെൻറിച്ച് ക്ലാസൻ ക്ഷുഭിതനായപ്പോൾ വൈഭവ് സൂര്യവംശിക്ക് തന്റെ കാമുകി സമ്മാന നൽകിയപ്പോഴുള്ള അർഷ്ദീപ് സിങ്ങിന്റെ മുഖഭാവം സൈബർലോകത്ത് ചർച്ചയായി. വെള്ളിയാഴ്ച നടന്ന ഐപിഎൽ പോരിൽ രാജസ്ഥാൻ റോയൽസിനെ ഡൽഹി ക്യാപിറ്റൽസ് ഏഴു വിക്കറ്റിനു തോൽപ്പിച്ചു.

∙ ‘നോ’ ഹാൻഡ്ഷെയ്ക്രാജ്യാന്തര കായികവേദിയിൽ ഇസ്രയേലിനെതിരെ പരസ്യപ്രതിഷേധവുമായി പലസ്തീൻ. ഇസ്രയേൽ ഫുട്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ബാസിം ഷെയ്ഖ് സുലൈമാന് ഹസ്തദാനം നൽകാൻ വിസമ്മതിച്ച് പലസ്തീൻ ഫുട്ബോൾ അസോസിയേഷൻ മേധാവി ജിബ്രിൽ റജൂബ് വേദിയിൽനിന്ന് ഇറങ്ങിപ്പോയി. വാൻകൂവറിൽ നടന്ന 76-ാമത് ഫിഫ കോൺഗ്രസിനിടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റീനോ, വീണ്ടും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് സംഭവങ്ങളുടെ തുടക്കം. Read Full Article

∙ ‘ക്യാച്ച്’ വിവാദംഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരു ക്യാപ്റ്റൻ രജത് പാട്ടീദാറിന്‍റെ വിക്കറ്റിനെ ചൊല്ലി വിവാദം. അര്‍ഷാദ് ഖാന്‍റെ പന്തില്‍ ജയ്സന്‍ ഹോള്‍ഡര്‍ എടുത്ത ക്യാച്ച് നിലത്ത് തട്ടിയെന്നാണ് ആരോപണം. തേഡ് അംപയര്‍ ഔട്ട് വിളിച്ചതോടെ വിരാട് കോലിയടക്കമുള്ള താരങ്ങള്‍ പ്രതിഷേധവുമായി എത്തി. Read Full Article

∙ ക്ലാസൻ കൂളല്ലഅനുവാദമില്ലാതെ ചിത്രം പകർത്താൻ ശ്രമിച്ച ആരാധകനോട് ക്ഷുഭിതനായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ദക്ഷിണാഫ്രിക്കാന്‍ താരം ഹെൻറിച്ച് ക്ലാസന്‍. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. Read Full Article

∙ കിങ് vs പ്രിൻസ്ആർസിബിയും ഗുജറാത്തും തമ്മിലുള്ള രണ്ടാമത്തെ മത്സരത്തിൽ കാര്യങ്ങൾ അത്ര ‘കൂൾ’ ആയിരുന്നില്ല. മത്സരത്തിൽ ഗിൽ പുറത്തായപ്പോൾ കോലി വളരെ ആവേശത്തോടെയാണ് ആഘോഷിച്ചത്. കോലിയുടെ ‘വിന്റേജ്’ ആഘോഷത്തിനാണ് നരേന്ദ്ര മോദി സ്റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഗില്ലിനെ ഒന്ന് രൂക്ഷമായി നോക്കിയ ശേഷം ഉച്ചത്തിൽ അലറിക്കൊണ്ട്ന കോലി പന്ത് താഴേയ്ക്കു വലിച്ചെറിഞ്ഞു. ഗില്ലിന് നേരെ തിരിഞ്ഞ് ആവേശത്തോടെ ‘കമോൺ’ എന്ന് വിളിച്ചുപറയുകയും ചെയ്തു. Read Full Article

∙ അർഷ്ദീപിന്റെ ‘എക്സ്പ്രഷൻ’!പഞ്ചാബ് കിങ്സ് താരമായ അർഷ്‌ദീപ് സിങ്ങിന്റെ കാമുകിയും നടിയുമായ സമ്രീൻ കൗറും വൈഭവും തമ്മിലുള്ള സംഭാഷണമാണ് സൈബർലോകത്ത് ശ്രദ്ധപിടിച്ചുപറ്റിയത്. ഇരുവരും ദീർഘനേരം സംസാരിക്കുന്നതും വൈഭവിന് സമ്രീൻ ഒരു സമ്മാനം നൽകുന്നതും ദൃശ്യങ്ങളിൽ കാണാം. പ്ലേസ്റ്റേഷൻ കൺസോളാണ് 15 വയസ്സുകാരനായ താരത്തിന് സമ്രീൻ നൽകിയത്. Read Full Article

∙ ഡൽഹിക്ക് ജയംകഴിഞ്ഞ മത്സരത്തിൽ 75 റൺസിന് ഓൾഔട്ടായതിന്റെ ക്ഷീണം 226 റൺസെന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന് ജയിച്ച് ഡൽഹി തീർത്തു. രാജസ്ഥാൻ റോയസൽസിനെതിരെ ഏഴു വിക്കറ്റിനാണ് ഡൽഹി ക്യാപിറ്റൽസിന്റെ ജയം. 226 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് ‍ഡൽഹി മറികടന്നത്. Read Full Article

English Summary:

Sports controversies are dominating headlines today, from a arguable drawback successful the IPL to a diplomatic standoff astatine the FIFA Congress. These incidents, alongside subordinate reactions and viral moments, are capturing the attraction of sports fans globally.

Read Entire Article