Published: June 10 , 2025 04:55 PM IST Updated: June 10, 2025 08:02 PM IST
1 minute Read
കൗലൂൺ (ഹോങ്കോങ്)∙ എഎഫ്സി ഏഷ്യൻ കപ്പ് ഫുട്ബോൾ 2027 മൂന്നാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഹോങ്കോങ്ങിനെതിരെ ഇന്ത്യയ്‌ക്ക് തോൽവി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഹോങ്കോങ് ഇന്ത്യയെ തകർത്തത്. നിശ്ചിത സമയത്ത് ഗോൾരഹിതമായിരുന്ന മത്സരത്തിന്റെ ഇൻജറി ടൈമിൽ വഴങ്ങിയ പെനൽറ്റിയാണ് ഇന്ത്യയെ തോൽവിയിലേക്ക് തള്ളിവിട്ടത്.
ഇൻജറി ടൈമിന്റെ ഒന്നാം മിനിറ്റിൽ ഹോങ്കോങ് താരം ഉദെബുലൂസോറിനെ ഇന്ത്യൻ ഗോൾകീപ്പർ വിശാൽ കെയ്ത്ത് ഫൗൾ ചെയ്തതിനായിരുന്നു പെനൽറ്റി. കിക്കെടുത്ത സ്റ്റെഫാൻ പെരേരയാണ് ഹോങ്കോങ്ങിനായി ലക്ഷ്യം കണ്ടത്. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ഇന്ത്യ ബംഗ്ലദേശിനോടു സമനില വഴങ്ങിയിരുന്നു.
രാജ്യാന്തര ഫുട്ബോളിൽ 25–ാം തവണ നേർക്കുനേർ വന്നതിൽ ഹോങ്കോങ്ങിന്റെ 9–ാം വിജയമാണിത്. ഇന്ത്യയുടെ പേരിലും ഒൻപതു വിജയങ്ങളുണ്ട്. ഏഴു മത്സരങ്ങൾ സമനിലയിലായി.
English Summary:








English (US) ·