ഈ 16 വയസ്സിൽ തുടങ്ങിയതാണ്! ആർ ജെ മുതൽ സിനിമ നടി വരെ, ഇടയിൽ 19 ദിവസത്തെ ദാമ്പത്യവും; രചന നാരായണൻ കുട്ടിയുടെ കരിയറും ജീവിതവും

7 months ago 8

Authored by: അശ്വിനി പി|Samayam Malayalam7 Jun 2025, 2:58 pm

ആർ ജെയായി കരിയർ ആരംഭിച്ച്, മറിമായത്തിലൂടെ, പിന്നീട് വീഡിയോ ജോക്കിയുമായി, പിന്നീട് ജയറാമിന്റെ നായികയായി സിനിമയിലെത്തി. അഭിനയത്തിനൊപ്പം നൃത്തത്തെയും രചന മുറുകെ പിടിച്ചു.‌‌

രചന നാരായണൻ കുട്ടിരചന നാരായണൻ കുട്ടി (ഫോട്ടോസ്- Samayam Malayalam)
അമിട്ട് പൊട്ടും പോലെയുള്ള, തൃശ്ശൂർ സ്ലാങിലുള്ള സംസാര രീതിയിലൂടെ പ്രേക്ഷക മനസ്സിൽ കയറിയതാണ് രചന നാരായണൻകുട്ടി. അഭിനേത്രി, നർത്തകി, റേഡിയോ ജോക്കി, ടീച്ചർ എന്നിങ്ങനെ കൈവയ്ക്കാത്ത മേഖലകളില്ല. അഭിനയത്തിനൊപ്പം നൃത്തവും കൂടെ കൊണ്ടു പോകുന്ന രചന തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഏറ്റവും പുതിയ ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

സാരിയുടുത്ത ഒരു കൊച്ചു പെൺകുട്ടി! പതിനാറ് വയസ്സുള്ളപ്പോൾ എടുത്ത ചിത്രമാണെന്ന് പോസ്റ്റിൽ രചന വ്യക്തമാക്കുന്നു. 'ഈ കൊച്ചു പതിനാറുകാരിയുമായി ഞാൻ പ്രണയത്തിലാണ്' എന്നാണ് ഫോട്ടോയ്ക്ക് രചന നാരായണൻകുട്ടി നൽകിയിരിയ്ക്കുന്ന ക്യാപഷൻ. ആദ്യമായി സാരിയുടുത്തപ്പോൾ എടുത്ത ചിത്രമാണത്രെ ഇത്. ആ നിഷ്കളങ്ക ചിരിയെ കുറിച്ചും ഹാഷ്ടാഗിൽ രചന പറയുന്നു.

Also Read: സുഹാസിനിയ്ക്ക് തനിക്ക് സന്ദര്യമുണ്ടെന്ന അഹങ്കാരമാണ്, അല്ലെങ്കിൽ ഒരിക്കലും ഒരു സ്ത്രീ അങ്ങനെ പറയില്ല; തുറന്നടിച്ച് പാർത്ഥിപൻ

ഈ പതിനാറ് വയസ്സിൽ തുടങ്ങയിതാണ് രചനയുടെ കരിയർ. തീർത്ഥാടനം എന്ന ചിത്രത്തിൽ നായിക വിനോദിയുടെ കൂട്ടുകാരിയായി ബിഗ് സ്ക്രീനിലെത്തി. നീഴൽക്കൂത്ത് എന്ന ചിത്രത്തിൽ വേലക്കാരിയായും. പക്ഷേ പിന്നീട് അഭിനയത്തി അത്ര സീരിയസായിട്ടൊന്നും കണ്ടിരുന്നില്ല. നേരെ പഠനത്തിലേക്ക് തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചു. പഠനം പൂർത്തിയാക്കിയതിന് ശേഷം റേഡിയോ മാങ്കോയിൽ ആർജെയായി. അതിനിടയിൽ ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിൽ ടീച്ചറായും ജോലി ചെയ്തിരുന്നു.

ആർ ജെ രംഗത്ത് സജീവമായി വരുമ്പോഴാണ് മഴവിൽ മനോരമയിൽ സംപ്രേക്ഷണം ചെയ്യുന്ന മറിമായം എന്ന ആക്ഷേപഹാസ്യ പരിപാടിയിലേക്ക് അവസരം ലഭിയ്ക്കുന്നത്. അതോടെ രചനയുടെ ലൈംലൈറ്റ് ജീവിതം ആരംഭിച്ചു. പിന്നീട് ടെലിവിഷൻ ആങ്കറായും എത്തിയ രചന പതിയെ ഹ്രസ്വ ചിത്രങ്ങളിലൂടെ ബിഗ് സ്ക്രീനിലേക്ക് എത്തി. ലക്കി സ്റ്റാർ എന്ന ചിത്രത്തിൽ ജയറാമിന്റെ നായികയായിട്ടായിരുന്നു തുടക്കം. പിന്നീട് ചെറുതും വലുതുമായ ഒത്തിരി വേഷങ്ങൾ ബിഗ് സ്ക്രീനിൽ രചനയെ തേടിയെത്തി.

ഈ 16 വയസ്സിൽ തുടങ്ങിയതാണ്! ആർ ജെ മുതൽ സിനിമ നടി വരെ, ഇടയിൽ 19 ദിവസത്തെ ദാമ്പത്യവും; രചന നാരായണൻ കുട്ടിയുടെ കരിയറും ജീവിതവും


അഭിനയത്തിൽ സജീവമാവുമ്പോഴും രചന നൃത്തത്തെ കൈവിട്ടില്ല. സ്റ്റേജ് ഷോകളും മുടങ്ങാതെ ചെയ്തു. ഇതിനിടയിലായിരുന്നു രചനയുടെ വിവാഹം കഴിഞ്ഞത്. മറിമായം ഷോയിലൂടെ ഫെയിംമസ് ആയി വരുമ്പോഴാണ് അരുൺ സദാശിവം എന്നയാളുമായുള്ള വിവാഹം. എന്നാൽ വെറും 19 ദിവസത്തെ ആയുസേ ആ ബന്ധത്തിന് ഉണ്ടായിരുന്നുള്ളൂ. പക്ക ആരു അറേഞ്ച്ഡ് മാര്യേജ് ആയിരുന്നു അത്. മാനസികവും ശാരീരകവുമായ പീഡനം സഹിക്കാതെയാണ് ആ ബന്ധം അവസാനിപ്പിച്ചത് എന്ന് പിന്നീടൊരു അഭിമുഖത്തിൽ രചന നാരായണൻകുട്ടി തന്നെയാണ് തുറന്നു പറഞ്ഞത്.
അശ്വിനി പി

രചയിതാവിനെക്കുറിച്ച്അശ്വിനി പിഅശ്വിനി- സമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസർ ആയി പ്രവൃത്തിയ്ക്കുന്നു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനും താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. വണ്‍, ഇന്ത്യ ഫില്‍മിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളില്‍ പ്രവൃത്തിച്ചു. നവമാധ്യമ രംഗത്ത് പത്ത് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക

Read Entire Article