Authored by: അശ്വിനി പി|Samayam Malayalam•23 Aug 2025, 5:10 pm
പുതിയ ആൽബത്തിൻറെ പണിപ്പുരയിലാണ് ഇപ്പോഭ ബിടിഎസ് താരങ്ങൾ. വീണ്ടും ഒന്നിച്ച് ചേർന്ന് ഒരു പാട്ടിന് വേണ്ടി ശ്രമിക്കുമ്പോൾ എത്രത്തോളം ഈ ടീമുമായി താൻ കമ്മിറ്റഡ് ആണ് എന്ന് ആർഎം പറയുന്നു
ബിടിഎസ് ആർ എംസൈനിക സേവനത്തിന് ശേഷം, ഏതാണ്ട് രണ്ട് രണ്ടര വർഷം കഴിഞ്ഞ് ബിടിഎസ് താരങ്ങൾ എല്ലാം ഒത്തു ചേർന്ന ദിവസങ്ങളാണ് കടന്ന് പോകുന്നത്. ലോസ് ആഞ്ചൽസിൽ ഒരു വീട്ടിൽ ഒരുമിച്ച് താമസിച്ചാണ് ആൽബത്തിന്റെ വർക്കുകൾ നടക്കുന്നത്. ഇത് തന്റെ ജീവിതത്തിൽ ഏറെ കാലം മറക്കാൻ കഴിയാതെ സൂക്ഷിക്കുന്ന നല്ല നിമിഷങ്ങളാണ് എന്ന് ആർ എം പറയുന്നു.
Also Read: ഇങ്ങനെ സുന്ദരിയാരിക്കുന്നതിന്റെ കാരണം എന്റെ പുരുഷൻ തന്നെ! സൂര്യ തേജസ്സോടെ രാധിക; ജ്യോതികയുടെ വാക്കുകൾ കടമെടുത്ത് ഫാൻസ്ഞാൻ മിലിട്ടിറി സെർവീസിൽ നിന്ന് പുറത്തിറങ്ങിയിട്ട് രണ്ട് മാസങ്ങൾ കഴിയുന്നു. ലോസ് ആഞ്ചൽസിൽ നിന്നും ഒരുപാട് ദൂരെയാണ് ഞാനിപ്പോൾ. ജീവിക്കുന്നു, വർക്ക് ചെയ്യുന്നു, സുഹൃത്തുക്കൾക്കൊപ്പം സമയം ചെലവഴിക്കുന്നു. രാവിലെ പത്ത് മണിക്ക് എഴുന്നേറ്റ് കഴിഞ്ഞാൽ ഒരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. ഭക്ഷണം കഴിക്കുക, വ്യായാമം ചെയ്യുക, ഒരു മണി, രണ്ട് മണിയോടെ വർക്കിന് പോകുക, രാത്രി എട്ട് മണി, 9 മണിയാവുമ്പോൾ തിരിച്ചെത്തുന്നു, ഇങ്ങനെ പോകുന്നു ദിനചര്യങ്ങൾ
ഞാനൊന്നും പിടിച്ചു വയ്ക്കുന്നില്ല, ഞാൻ കരയുകയോ ചിരിക്കുകയോ ചെയ്യുന്നില്ല. ഓരോ ദിവസവും ഞാൻ ഓടിക്കൊണ്ടേയിരിക്കുകയാണ്, ഓരോന്നും നിരീക്ഷിച്ചുകൊണ്ടേയിരിക്കുകയാണ്. അതിനിടയിൽ എന്റെ എന്റെ സുഹൃത്തുക്കളാണ് അതിനുള്ളിൽ എന്തെങ്കിലും മാറ്റം കൊണ്ടുവരുന്നത്. അത് മനപൂർവ്വമല്ല. സംഭവിക്കുന്നതാണ്
Also Read: 18 വയസ്സിന് ശേഷം എന്റെ ഒരു കാര്യത്തിലും അച്ഛനും അമ്മയും ഇടപെട്ടിട്ടില്ല, എനിക്ക് എത്ര പണം കിട്ടുന്നു എന്ന് പോലും അവർക്കറിയില്ല; അനുപമ പറയുന്നു
ഞങ്ങളെ സംബന്ധിച്ച് പല നിറങ്ങളാണ് ബിടിഎസ്. ഇപ്പോൾ നോക്കുമ്പോൾ എന്താണ് അത് എന്ന് എനിക്ക് വ്യക്തമായി അറിയില്ല. പക്ഷേ ഒരു കാര്യം ഉറപ്പാണ്, വയസ്സ് 30 ലേക്ക് അടുക്കുമ്പോഴും ഞങ്ങൾ ഒന്നിച്ച് ഒരു കാര്യം ചെയ്യുമ്പോൾ, ഞാൻ എന്നെ തന്നെ എന്റെ ഈ സുഹൃത്തുക്കൾക്ക് വേണ്ടി സമർപ്പിക്കും.
കേരള ക്രിക്കറ്റ് ലീഗില്‍ നിന്ന് ഇനിയും സൂപ്പര്‍ താരങ്ങളുണ്ടാകും? നീക്കങ്ങളുമായി മുംബെെ ഇന്ത്യന്‍സ്
ഞങ്ങളുടെ അടുത്ത ആൽബത്തിലേക്കാണ് ഞാനിപ്പോൾ ഉറ്റുനോക്കുന്നത്. ഒരുപാട് കാലങ്ങളായി ഞാൻ മറന്ന് പോയ എന്തോ ഒന്ന്, ഒരുമിച്ചുള്ള നിമിഷങ്ങൾ ഒരുപാട് അകലെയായണെന്ന് തോന്നിയതിന് ശേഷം, ഇപ്പോഴുള്ള ഈ ഒത്തു ചേരൽ വളരെ മനോഹരമാണെന്ന് തോന്നുന്നു. ലോസ് ആഞ്ചൽസിൽ താമസിക്കുന്ന ടെറസിൽ ഒന്നിച്ചിരുന്ന് ഓരോ നിറങ്ങളും എങ്ങനെയാണ് എന്ന് നോക്കുകയാണ്. ഒരുപാട് കാലങ്ങളായി, വീണ്ടും ഒന്നിക്കുന്നു. ഞാൻ നിങ്ങൾക്ക് ഉറപ്പു തരുന്നു. ഞങ്ങളൊന്നിച്ച് ഏറ്റവും മികച്ചത് നിങ്ങൾക്ക് നൽകും- ആർഎം എഴുതി

രചയിതാവിനെക്കുറിച്ച്അശ്വിനി പിസമയം മലയാളത്തില്‍ എന്റര്‍ടൈന്‍മെന്റ് സെക്ഷനില്‍ സീനിയർ ഡിജിറ്റൽ കണ്ടൻ്റ് പ്രൊഡ്യൂസറാണ് അശ്വിനി പി. 2013 ലാണ് പത്രപ്രവർത്തക എന്ന നിലയിലുള്ള കരിയർ ആരംഭിച്ചത്. വൺഇന്ത്യ - ഫിൽമിബീറ്റ് പോലുള്ള ദേശീയ മാധ്യമങ്ങളിൽ പ്രവൃത്തിച്ചു. സിനിമ മേഖലയെ വളരെ ഗൗരവമായി കാണുകയും ആ വിഷയത്തെ കുറിച്ച് അറിയാനും എഴുതാനുമാണ് താത്പര്യം. സിനിമാ രംഗത്തെ എഴുത്തുകാരുമായും സംവിധായകന്മാരായും അഭിനേതാക്കളുമായി അഭിമുഖം നടത്തിയിട്ടുണ്ട്. സിനിമ ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്. നവമാധ്യമ രംഗത്ത് പന്ത്രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയം. പൊളിട്ടിക്കല്‍ സയന്‍സില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ഡിപ്ലോമയും നേടി.... കൂടുതൽ വായിക്കുക





English (US) ·